Mallu Introverse

Mallu Introverse To join in introverts whatsapp community in Kerala send a "Hi" to https://wa.me/+918714315830
(1)

"കരച്ചിലും പിഴിച്ചിലും ഒക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണിയാണ്" , നീയെന്താ പെണ്ണുങ്ങളെ പോലെ കരയുന്നത്..?? കരയുന്നതെന്...
17/07/2025

"കരച്ചിലും പിഴിച്ചിലും ഒക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണിയാണ്" , നീയെന്താ പെണ്ണുങ്ങളെ പോലെ കരയുന്നത്..??
കരയുന്നതെന്തോ മോശം കാര്യമായാണ് സമൂഹം കാണുന്നത്..

കരയേണ്ട സമയത്ത് കരയണം. വികാരങ്ങൾ പ്രകടിപ്പിക്കാൻ ഉള്ളതാണ്, അത് ഉള്ളിൽ അടക്കി വെക്കുന്നതാണ് ഡിപ്രഷൻ ഉണ്ടാക്കുന്നതും അതുവഴി ആത്മഹത്യയിലേക്ക് നയിക്കുന്നതും.

ഇവിടെ കാണുന്നത് രണ്ട് വ്യത്യസ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ആണ്..

തന്റെ വളർന്ന് വന്ന ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും ഒരു മനുഷ്യന് ചാർത്തിക്കൊടുക്കുന്ന മുഖാവരണം അഴിഞ്ഞു വീഴുകയാണ്..

നമുക്ക് ചുറ്റും ഒരുപാട് ആളുകൾ സ്വന്തമെന്ന് പറയാൻ ഉണ്ടെങ്കിലും ബാല്യത്തിലെവിടെയോ മുരടിച്ചു വരണ്ടുപോയ മനസ്സിനെ പിന്നീട് അതിന്റെ പച്ചപ്പിൽ എത്തിക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല.
അത് ശരിക്കും മനസ്സിന് സംഭവിക്കുന്ന ട്രോമ ആണ്.. ശരീരത്തിന് സംഭവിക്കുന്ന അത്തരം ക്ഷതങ്ങൾക്ക് നമ്മൾ സ്വയം ചികിത്സ ചെയ്യാറില്ല..
മനസ്സിനും അതുപോലെ ഒരു കൗൺസിലിംഗ് തെറാപ്പിസ്റ്റ് ആവശ്യമാണ്..
പക്ഷേ ഇന്നത്തെ ജീവിതത്തിൽ 90% ആളുകളും ഏതെങ്കിലും തരത്തിലുള്ള മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട്.. ആരും ഒരു കൗൺസിലറുടെ സഹായം തേടി പോകാത്തത് സമൂഹം ഭ്രാന്തൻ എന്ന് മുദ്ര കുത്തിയാലോ എന്ന് പേടിച്ചിട്ടാണ്..
' വരനെ ആവശ്യമുണ്ട്' സിനിമയിൽ സുരേഷ് ഗോപിയുടെ കഥാപാത്രം താൻ കൗൺസിലിംഗിന് വന്നതാണ് എന്ന് തുറന്നു സമ്മതിക്കാൻ ബുദ്ധിമുട്ടുന്നു..

'കുമ്പളങ്ങി നൈറ്റ്‌സ്' ലെ സൗബിന്റെ കഥാപാത്രവും 'Good will hunting' എന്ന സിനിമയിലെ Matt Damon ൻ്റെ കഥാപാത്രവും ഇങ്ങനെ ഒരു അവസ്ഥയിൽ ഒരേ രീതിയിൽ ആണ് പ്രതികരിക്കുന്നത്.. കൗൺസിലിംഗ് റൂമിൽ പൊട്ടിക്കരയുന്നതോടെ പുതിയൊരു ലോകത്തേക്ക് അവർ നടന്നു കയറുന്നു..

കൗൺസലിങ് എന്നത് ഒരു പനി വരുമ്പോൾ ആശുപത്രിയിൽ പോകുന്ന പോലെ തന്നെ കാണുന്ന ഒരു സമൂഹം വളർന്ന് വരേണ്ടിയിരിക്കുന്നു..

✍️Anu




കരയേണ്ടി വരുമോ എന്ന പേടി കാരണം ചിരിക്കാതിരിക്കുന്നവരെ കണ്ടിട്ടുണ്ടോ?ഞാൻ ഒക്കെ ആ ഒരു ടൈപ് ആണ്. ഞാൻ മാത്രമല്ല അങ്ങനെയുള്ള ...
21/02/2025

കരയേണ്ടി വരുമോ എന്ന പേടി കാരണം ചിരിക്കാതിരിക്കുന്നവരെ കണ്ടിട്ടുണ്ടോ?

ഞാൻ ഒക്കെ ആ ഒരു ടൈപ് ആണ്. ഞാൻ മാത്രമല്ല അങ്ങനെയുള്ള ഒത്തിരി പേർ പരിചയത്തിലും ഉണ്ട്. ഒരുപക്ഷെ, എന്നേക്കാൾ അങ്ങനെ വിശ്വസിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ടെന്നും പറയാം.

ദൈവമേ, ഇന്ന് കുറേ ചിരിച്ചു... എന്താണാവോ കരയാനുള്ളത് എന്ന് പറയുന്നത് തന്നെ ഒരു സാധാരണ കാര്യമായി കേൾക്കാറുണ്ട്.

സത്യം പറഞ്ഞാൽ നമ്മളിൽ മിക്കവരും അങ്ങനെ ഭയന്നാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷിക്കാനുള്ള ഭയം. എല്ലാം മറന്ന് ഒന്ന് ജീവിതം ആസ്വദിക്കാനും ചിരിക്കാനും തന്നെ ഭയമാണ്.

സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പല കാര്യങ്ങളെയും ഭയപ്പെട്ടു. ഇപ്പോൾ വളർന്നപ്പോൾ, എന്തൊക്കെ കാര്യങ്ങൾ ആ ഭയം കൊണ്ടു നഷ്ടപ്പെടുത്തി എന്ന് ഓർത്തു നോക്കുമ്പോൾ, നഷ്ട ബോധത്തേക്കാൾ കൂടുതൽ സങ്കടം തോന്നാറുണ്ട്.

എങ്കിലും ഇപ്പോഴും ഒരു മാറ്റവും ഇല്ല... രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയിൽ റോഡ് പണി ആയതിനാൽ ഇടയ്ക്കൊക്കെ ഞാൻ ഊടുവഴികളിലൂടെ ബൈക്ക് തിരിക്കും.

ചെറിയ വയലും പറമ്പുകളും ഒക്കെയായി മനോഹരമായ വഴിയാണ് അത്. സത്യം പറഞ്ഞാൽ ഇപ്പോൾ മിക്ക ദിവസവും, പൊട്ടിപ്പൊളിഞ്ഞ റോഡ് ആയിട്ട് കൂടി അങ്ങോട്ട് വണ്ടി തിരിക്കും🙂

ഉള്ളത് പറഞ്ഞാൽ ഇപ്പോഴും ആ വഴിയുടെ ഭംഗി ആസ്വദിക്കാൻ എനിക്ക് പറ്റിയിട്ടില്ല. തലയിൽ നിറയെ ഓഫിസിലെ തലേ ദിവസത്തേതിന്റെ ബാക്കി ആയിരിക്കും... ഇന്ന് എന്തൊക്കെ ആണാവോ സംഭവിക്കാൻ പോകുന്നത് എന്ന് മാത്രം😐

എന്നിട്ടും മനസിന് ഒരല്പം സമാധാനം കിട്ടും എന്ന് മാത്രം. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുകയാണ് ഓരോരുത്തരും. ഇതൊക്കെ ഒന്ന് മാറ്റാൻ എല്ലാവരും ഒന്നിച്ചു വിചാരിച്ചാൽ പറ്റുന്നതല്ലേയുള്ളൂ? അറിയില്ല, അതിനു പ്രത്യേകിച്ച് ഉത്തരം ഒന്നും ഇല്ലെന്ന് തോന്നുന്നു. ഇങ്ങനെയൊക്കെ ജീവിക്കുന്നത് തന്നെ ഭാഗ്യം എന്നതാണ് ശരിയുത്തരം എന്ന് തോന്നുന്നു😌

ബാക്കി കമന്റ്‌ ബോക്സിൽ👇

കരയേണ്ടി വരുമോ എന്ന പേടി കാരണം ചിരിക്കാതിരിക്കുന്നവരെ കണ്ടിട്ടുണ്ടോ?ഞാൻ ഒക്കെ ആ ഒരു ടൈപ് ആണ്. ഞാൻ മാത്രമല്ല അങ്ങനെയുള്ള ...
21/02/2025

കരയേണ്ടി വരുമോ എന്ന പേടി കാരണം ചിരിക്കാതിരിക്കുന്നവരെ കണ്ടിട്ടുണ്ടോ?

ഞാൻ ഒക്കെ ആ ഒരു ടൈപ് ആണ്. ഞാൻ മാത്രമല്ല അങ്ങനെയുള്ള ഒത്തിരി പേർ പരിചയത്തിലും ഉണ്ട്. ഒരുപക്ഷെ, എന്നേക്കാൾ അങ്ങനെ വിശ്വസിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ടെന്നും പറയാം.

ദൈവമേ, ഇന്ന് കുറേ ചിരിച്ചു... എന്താണാവോ കരയാനുള്ളത് എന്ന് പറയുന്നത് തന്നെ ഒരു സാധാരണ കാര്യമായി കേൾക്കാറുണ്ട്.

സത്യം പറഞ്ഞാൽ നമ്മളിൽ മിക്കവരും അങ്ങനെ ഭയന്നാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷിക്കാനുള്ള ഭയം. എല്ലാം മറന്ന് ഒന്ന് ജീവിതം ആസ്വദിക്കാനും ചിരിക്കാനും തന്നെ ഭയമാണ്.

സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പല കാര്യങ്ങളെയും ഭയപ്പെട്ടു. ഇപ്പോൾ വളർന്നപ്പോൾ, എന്തൊക്കെ കാര്യങ്ങൾ ആ ഭയം കൊണ്ടു നഷ്ടപ്പെടുത്തി എന്ന് ഓർത്തു നോക്കുമ്പോൾ, നഷ്ട ബോധത്തേക്കാൾ കൂടുതൽ സങ്കടം തോന്നാറുണ്ട്.

എങ്കിലും ഇപ്പോഴും ഒരു മാറ്റവും ഇല്ല... രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയിൽ റോഡ് പണി ആയതിനാൽ ഇടയ്ക്കൊക്കെ ഞാൻ ഊടുവഴികളിലൂടെ ബൈക്ക് തിരിക്കും.

ചെറിയ വയലും പറമ്പുകളും ഒക്കെയായി മനോഹരമായ വഴിയാണ് അത്. സത്യം പറഞ്ഞാൽ ഇപ്പോൾ മിക്ക ദിവസവും, പൊട്ടിപ്പൊളിഞ്ഞ റോഡ് ആയിട്ട് കൂടി അങ്ങോട്ട് വണ്ടി തിരിക്കും🙂

ഉള്ളത് പറഞ്ഞാൽ ഇപ്പോഴും ആ വഴിയുടെ ഭംഗി ആസ്വദിക്കാൻ എനിക്ക് പറ്റിയിട്ടില്ല. തലയിൽ നിറയെ ഓഫിസിലെ തലേ ദിവസത്തേതിന്റെ ബാക്കി ആയിരിക്കും... ഇന്ന് എന്തൊക്കെ ആണാവോ സംഭവിക്കാൻ പോകുന്നത് എന്ന് മാത്രം😐

എന്നിട്ടും മനസിന് ഒരല്പം സമാധാനം കിട്ടും എന്ന് മാത്രം. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുകയാണ് ഓരോരുത്തരും. ഇതൊക്കെ ഒന്ന് മാറ്റാൻ എല്ലാവരും ഒന്നിച്ചു വിചാരിച്ചാൽ പറ്റുന്നതല്ലേയുള്ളൂ? അറിയില്ല, അതിനു പ്രത്യേകിച്ച് ഉത്തരം ഒന്നും ഇല്ലെന്ന് തോന്നുന്നു. ഇങ്ങനെയൊക്കെ ജീവിക്കുന്നത് തന്നെ ഭാഗ്യം എന്നതാണ് ശരിയുത്തരം എന്ന് തോന്നുന്നു😌

NB: കഴിഞ്ഞ ദിവസം പൊന്മാൻ എന്ന സിനിമയിലെ ഡയലോഗ് കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത് കൊണ്ടു എഴുതി എന്നെ ഉള്ളൂ...

കൃത്യമായ ഡയലോഗ് ഓർമ്മയില്ല... എന്നാലും ഇങ്ങനെ ആണെന്ന് തോന്നുന്നു: “കാരണവന്മാരായിട്ട് ഒന്നും ഉണ്ടാക്കിയിട്ടിട്ടില്ല എന്നാലും നമ്മള് പിഴയ്ക്കും... എൻജോയ് ചെയ്യാൻ പറ്റുന്ന എല്ലാ ടൈമിലും എൻജോയ് ചെയ്യും... ബാക്കി ഉള്ള ടൈമിൽ നമ്മള് ഫൈറ്റ് ചെയ്യും...”

വല്ലാത്ത ഒരു ആവേശം തന്ന ഡയലോഗ് ആയിരുന്നു അത്🙂

മറ്റൊരു ഡയലോഗ് കൂടെ വല്ലാതെ സ്ട്രൈക്ക് ചെയ്തു:

നായകനോട് മറ്റൊരാൾ പറയുന്നു: ഒരു പ്രശ്നം ഉണ്ടെന്ന്.

നായകൻ: എവിടെയാണ് പ്രശ്നമില്ലാത്തത്? എത്രത്തോളമാണ് പ്രശ്നം? അതാണെനിക്ക് അറിയേണ്ടത്...

അതെ, എവിടാണ് പ്രശ്നമില്ലാത്തത്? എപ്പോഴും പ്രശ്നവും ഓർത്തു നിന്നാൽ കാര്യങ്ങള് മുന്നോട്ട് പോകുമോ?

അപ്പൊ എല്ലാരും എൻജോയ് ചെയ്യ്😜

താങ്ക്യൂ...🙂

എല്ലാ ഇൻട്രോവെർട്സും ഇങ്ങനെ അല്ല എങ്കിലും ഇങ്ങനെ ഉള്ളവരും ഉണ്ട്.
10/09/2024

എല്ലാ ഇൻട്രോവെർട്സും ഇങ്ങനെ അല്ല എങ്കിലും ഇങ്ങനെ ഉള്ളവരും ഉണ്ട്.

30 കഴിഞ്ഞാൽ പിന്നെ slow ആകും...       #ഇൻട്രോവെർട്ട്      #30
06/09/2024

30 കഴിഞ്ഞാൽ പിന്നെ slow ആകും...

#ഇൻട്രോവെർട്ട് #30

കേൾക്കുമ്പോൾ കുറച്ചു അതിശയോക്തി തോന്നുമെങ്കിലും ഇപ്പോ ഏറെക്കുറെ ഇങ്ങനെ ആണ് കാര്യങ്ങൾ..
12/08/2024

കേൾക്കുമ്പോൾ കുറച്ചു അതിശയോക്തി തോന്നുമെങ്കിലും ഇപ്പോ ഏറെക്കുറെ ഇങ്ങനെ ആണ് കാര്യങ്ങൾ..

"അയ്യോ ഞാൻ ഒറ്റപ്പെട്ടുപോയെ...എന്റെ കൂടെ നിൽക്കാനോ ഒന്ന് സംസാരിക്കാനോ ആരുമില്ലേ...." എന്നൊക്കെ കരുതി Sed അടിച്ചു Lonelin...
08/08/2024

"അയ്യോ ഞാൻ ഒറ്റപ്പെട്ടുപോയെ...എന്റെ കൂടെ നിൽക്കാനോ ഒന്ന് സംസാരിക്കാനോ ആരുമില്ലേ...." എന്നൊക്കെ കരുതി Sed അടിച്ചു Loneliness നുണഞ്ഞു നിൽക്കുന്നവരോടായി....

1.നിങ്ങൾക്ക് ഏതൊരു തീരുമാനമെടുക്കുന്നതിലും, നിലപാട് പുലർത്തുന്നതിലും വേറൊരു ആളുടെയും മുഖം നോക്കേണ്ടി വരില്ല എന്നതാണ് ഈ ഒറ്റപ്പെട്ടു നിൽക്കുന്നതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്..

2.ഏതൊരു കാര്യം ചെയ്യുന്നതിനും നാല് കോണിൽ നിന്നും അഭിപ്രായം തേടി ഒടുവിൽ ഒന്നും ചെയ്യാതെ ഊംഫിത്തെറ്റി ഇരിക്കേണ്ടി വരില്ല.

3.മറ്റുള്ളവരുടെ കാര്യത്തിൽ ഒരാവശ്യവുമില്ലാതെ തല ഇടേണ്ടി വരാത്തതുകൊണ്ട് ആർക്കും അനാവശ്യമായ വെറുപ്പോ മറ്റോ ഉണ്ടാവില്ല.പകരം കുറച്ചു Respect എങ്കിലും കിട്ടും. അത് കിട്ടിയില്ലേലും Never mind mode ആയിരിക്കണം.

4.മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക. എന്നാൽ അവരുടെ നന്ദി വാക്കുകൾക്കൊ സൗഹൃദത്തിനോ വേണ്ടി കാത്തു നിൽക്കാതെ നീ നിന്റെ വഴിക്ക് പോവുകയും ചെയ്യണം.

5.നാം വസിക്കുന്ന നാട് നേരിടുന്ന പ്രതിസന്ധികളിൽ(പ്രളയം, ഉരുൾപ്പൊട്ടൽ: ഇതൊക്കെ ഇനി അവസാനിക്കാൻ പോണില്ല. ഇനിയും ഒന്നോ രണ്ടോ വർഷങ്ങളുടെ ഇടവേളകളിൽ ഇതൊക്കെ മാറി മാറി വന്നുകൊണ്ടേയിരിക്കും)മാത്രം നീ എല്ലാവരിലേക്കും ഇറങ്ങി ചെല്ലാൻ ശ്രമിക്കുക.പ്രതികൂലാവസ്ഥയിലും കൈത്താങ്ങാകുന്ന കരങ്ങൾക്കൊപ്പം കൂടാൻ ശ്രമിക്കുക. ഇല്ലേൽ പറ്റാവുന്ന എന്തേലും സഹായം ചെയ്യുക. ഒന്നും ചെയ്യാതെ ഇരിക്കരുത്.

5.ആരോടും സ്വന്തം അഭിപ്രായം തലയുയർത്തി നിന്ന് പറയാൻ പറ്റും.. Because you don't have to care about anyone/anything in this world.

6.നിങ്ങൾ Vulnurable ആവാനുള്ള സാഹചര്യം വളരെ കുറവായിരിക്കും. So വേണ്ടാത്ത Overthinking അടിച്ചു വട്ടാവേണ്ടി വരില്ല.

7.നിങ്ങൾ മാറ്റാരാലും Judge ചെയ്യപ്പെടുന്നത് കാണേണ്ടി വരില്ല.

8.നമ്മൾ നമ്മുടെ തന്നെ ആരോഗ്യപരവും, സാമ്പത്തികപരവുമായ അച്ചടക്കനടപടികളിൽ Conscious ആയിരിക്കുക. അതിൽ ശ്രദ്ധ കൊടുത്തില്ലേൽ വാർദ്ധക്ക്യത്തോടടുക്കുമ്പോൾ പണി കിട്ടും.കാരണം നിങ്ങൾ ഒറ്റയ്ക്കാണ്.അതിൽ തന്നെ ആരോഗ്യപരിപാലനം വളരെ വളരെ പ്രധാനം.

9.ഒഴിവു സമയങ്ങൾ നമ്മൾ Self Examine ചെയ്യുന്നതിലും, വേണ്ട നല്ല മാറ്റങ്ങൾ വരുത്തുന്നതിലും ശ്രദ്ധ കൊടുക്കുക.

10.Struggles പരമാവധി ഒറ്റയ്ക്ക് നിന്നു നേരിടുക.

11.വീട്ടുകാർക്ക് (അച്ഛൻ, അമ്മ, സഹോദരങ്ങൾ) ഒരു Support ആയി നിൽക്കുക.അതിനു പറ്റിയില്ലേൽ അവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്ക് മുന്നോട്ട് പോവുക.

12.ഒരുപാട് ബുക്കുകൾ വായിക്കുക. നല്ല സിനിമകൾ മാത്രം തിരഞ്ഞുപിടിച്ചു കാണുക. അളവിലധികം സംഗീതം ആസ്വദിക്കുക.

13.നിന്റെ ബുദ്ധിക്കും ചിന്തയ്ക്കും ഈ ലോകത്തിന് വേണ്ടി എ

Stage fear മാറ്റാൻ ആഗ്രഹം ഉള്ളവരുടെ ശ്രദ്ധയ്ക്ക്, ഘട്ടം ഘട്ടമായി രണ്ടു രീതിയിൽ ഇത് മാറ്റിയെടുക്കാം.ആദ്യമേ ഓർക്കുക ഇത് വള...
08/08/2024

Stage fear മാറ്റാൻ ആഗ്രഹം ഉള്ളവരുടെ ശ്രദ്ധയ്ക്ക്, ഘട്ടം ഘട്ടമായി രണ്ടു രീതിയിൽ ഇത് മാറ്റിയെടുക്കാം.

ആദ്യമേ ഓർക്കുക ഇത് വളരെ കുറച്ചു ആളുകൾക്ക് മാത്രമേ സ്വാഭാവികമായി ഈ പേടി ഇല്ലാതെയുള്ളു, ബാക്കി എല്ലാവരും മാറ്റി എടുക്കുന്നത് തന്നെയാണ്. ചിലർക്ക് സ്വാഭാവികമായി അതിനുള്ള അവസരങ്ങൾ ലഭിക്കുന്നു, എന്ന് വച്ചാൽ അവർ പോലും അറിയാതെ അത് പതിയെ മാറി പോകുന്നു.

എന്നാൽ ചിലർ തങ്ങൾക്ക് പേടിയാണ് എന്ന് തിരിച്ചറിയുന്നു, പക്ഷേ എങ്ങനെ മാറ്റണം എന്നും അറിയില്ല.

സ്റ്റേജിൽ വെറുതെ നിൽക്കുക എന്നതിലും പ്രയാസമാണ് എന്തെങ്കിലും സംസാരിക്കാൻ, അതിലും പ്രയാസമാണ് പാട്ട് പാടാൻ അല്ലെങ്കിൽ ഡാൻസ് കളിക്കാൻ. പക്ഷേ പാട്ട് അല്ലെങ്കിൽ ഡാൻസ് ഇഷ്ടം ഉള്ളവർ സ്വാഭാവികമായി ഈ പേടി മാറ്റിയെടുക്കുന്നത് എങ്ങനെ ആണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.

അവർ ആദ്യമേ ഒറ്റക്ക് സ്റ്റേജിൽ കയറില്ല, ഒരു ഗ്രൂപ്പിന്റെ കൂടെ കയറുമ്പോൾ അത്രക്ക് പ്രശ്നമില്ല. സംഘഗാനത്തിൽ പാടി പാടിയാണ് പാടാൻ അറിയുന്ന ആൾ പിന്നെ ഒറ്റക്ക് പാടാനുള്ള ധൈര്യം ആർജ്ജിക്കുന്നത്. ഡാൻസും അങ്ങനെ ഒക്കെ തന്നെ.

ഒന്നെങ്കിൽ 3-4 പരിചയം ഉള്ള ആളുകളുടെ മുന്നിൽ സംസാരിച്ചു പതിയെ ആളുകളുടെ എണ്ണം കൂട്ടി കൂട്ടി ധൈര്യം ഉണ്ടാക്കി എടുക്കാം,

അല്ലെങ്കിൽ ഗ്രൂപ്പ്‌ ആയിട്ടുള്ള കാര്യങ്ങൾക്ക് സ്റ്റേജിൽ അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മുന്നിൽ വെറുതെ കൂടെ നിന്ന് തുടങ്ങുക, കുറച്ചു ധൈര്യം ആയികഴിയുമ്പോൾ എന്തെങ്കിലും ചെറിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുക, ഉദാഹരണം മൈക് ഓഫ്‌ ആക്കുക ഓൺ ആക്കുക, മറ്റ് എന്തെങ്കിലും വസ്തുക്കൾ എടുക്കുക വയ്ക്കുക അങ്ങനെ.

മുന്നിൽ ഇരിക്കുന്ന ആളുകളെ ധൈര്യപൂർവ്വം നോക്കാൻ പതിയെ ധൈര്യം വരും, പിന്നെ അവരെ നോക്കി ചിരിച്ചുകൊണ്ടു നിൽക്കാൻ പറ്റും, പിന്നെ എന്തെങ്കിലും ആക്ഷൻ കാണിക്കാൻ ധൈര്യം വരും, പിന്നെ ഒന്നോ രണ്ടോ വാക്കുകൾ പറയാൻ പറ്റും, പിന്നീട് അതിന്റെ അളവ് കൂടി വരും.

അല്ലാതെ ലൂസിഫർ സിനിമയിൽ ടോവിനോ വന്നു അത്രയും ആളുകളുടെ മുന്നിൽ ഹീറോയിസം കാണിച്ചത് പോലെ ഒരു സുപ്രഭാതത്തിൽ സ്റ്റേജിൽ കയറി പെർഫോം ചെയ്യാൻ അങ്ങനെ ആരെക്കൊണ്ടും പറ്റില്ല, പറ്റുന്നവർ ആരുമില്ല എന്നല്ല, സാധാരണ ആളുകളെ കൊണ്ടൊന്നും പറ്റില്ല.

സ്റ്റേജ് ഫിയർ എന്നാൽ പൊതുവെ എല്ലാവർക്കും ഉള്ള ഒരു സംഭവം തന്നെയാണ്, അത് നിങ്ങളുടെ മാത്രം ഒരു ബലഹീനത അല്ല അവസരങ്ങൾ ലഭിച്ചാൽ നിങ്ങൾക്കും അത് മാറ്റി എടുക്കാൻ പറ്റുമെന്ന് മനസിലാക്കുക.

ഡ്രൈവിംങ്ങും നീന്തലും ഒക്കെ പ്രാക്ടീസ് ചെയ്ത് പഠിച്ചിട്ട് ഘട്ടം ഘട്ടം ആയല്ലേ expert ആകുന്നത് അല്ലാതെ ഒരു സുപ്രഭാതത്തിൽ രണ്ടും കല്പ്പിച്ചു എടുത്ത് ചാടിയിട്ട് അല്ലല്ലോ.

ഇതും അത്രയേ ഉള്ളു, മാറ്റി എടുക്കാൻ പറ്റും..കടപ്പാട് anup jose

 **Eleanor Roosevelt: An Introvert’s Journey to Influence**1884 ഒക്ടോബർ 11 ന് ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച Eleanor Roose...
12/07/2024



**Eleanor Roosevelt: An Introvert’s Journey to Influence**

1884 ഒക്ടോബർ 11 ന് ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച Eleanor Roosevel, ലോകം കണ്ട ശക്തയായ സഹജീവികളോട് അനുകമ്പയുള്ള ഏത് പ്രതിസന്ധികളോടും പോരാടി,കഷ്ടപ്പാട് അനുഭവിച്ചവരുടെ ശബ്ദമായ വ്യക്തിയാണ്.അമേരിക്കയിലെ പ്രഥമ വനിത എന്ന നിലയിലും ഒരു പ്രമുഖ മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെട്ട , എലാനോരുടെ ആദ്യകാല ജീവിതം, നമ്മളിൽ പലരെ പോലെ അഗാധമായ ലജ്ജ, അന്തര്മുഖത്വം, സ്വയം സംശയം എന്നിവ കൊണ്ട് നിറഞ്ഞതായിരുന്നു.

എലാനോറിന് പത്താം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു, അവളെ അവളുടെ കർക്കശക്കാരിയും വിമർശനാത്മകവുമായ മുത്തശ്ശിയാണ് പിന്നെ വളർത്തിയത്. ആ ചുറ്റുപാട് അവളുടെ insecurities വർധിപ്പിച്ചു , പലപ്പോഴും അവൾക്ക് self-doubts, ആത്മവിശാസ കുറവ് എന്നിവ അനുഭവപ്പെട്ടു . അവളുടെ അന്തർമുഖ സ്വഭാവം അവളെ പുസ്തകങ്ങളിലേക്കും ഏകാന്ത പ്രവർത്തനങ്ങളിലേക്കും ഉൾവലിയിപ്പിച്ചു, അവൾ സാഹിത്യത്തിൻ്റെയും ആത്മപരിശോധനയുടെയും ലോകത്ത് ആശ്വാസം കണ്ടെത്തി.

15-ാം വയസ്സിൽ, എലനോർ ലണ്ടനിലെ Allenswood Academy യിൽ ചേർന്നു, അവിടത്തെ ഹെഡ്മിസ്ട്രസ് Marie Souvestre അവളുടെ വ്യക്തത്വ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു. സ്വതന്ത്രമായി ചിന്തിക്കാനും അവളുടെ കഴിവുകളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും സൗവെസ്റ്റർ എലനോറിനെ പ്രോത്സാഹിപ്പിച്ചു. ഈ സാഹചര്യത്തിലും , എലനോർ ഒരു അന്തർമുഖയായി തുടർന്നു, സാമൂഹിക ഇടപെടലുകളേക്കാൾ ഏകാന്തതയ്ക്കും self reflections ഇനും മുൻഗണന നൽകി.

1905-ൽ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റുമായുള്ള (32nd president of the United States) അവളുടെ വിവാഹം അവളെ പൊതുജനശ്രദ്ധയിലേക്ക് തള്ളിവിട്ടു, സ്വകാര്യതയും നിശബ്ദതയും വിലമതിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി നിറഞ്ഞ സ്ഥാനം ആയിരുന്നു അത് . എന്നിരുന്നാലും, എലനോറിൻ്റെ അന്തർമുഖത്വം അവൾക്ക് ഒരു തടസ്സമായിരുന്നില്ല; പകരം, അത് ശക്തിയുടെ ഉറവിടമായി മാറി. മറ്റുള്ളവരുമായി ആഴത്തിൽ സഹാനുഭൂതി കാണിക്കാനും അവരുടെ പോരാട്ടങ്ങൾ മനസ്സിലാക്കാനും അവരുടെ അവകാശങ്ങൾക്കായി ആവേശത്തോടെ വാദിക്കാനും അവൾ അവളുടെ introvert character ഉപയോഗിച്ചു.

1921-ൽ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റിന് പോളിയോ ബാധിച്ചത് എലീനറുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. അവൾ കൂടുതൽ പ്രാധാന്യത്തോടെ പൊതു സമൂഹത്തിലേക്ക് ചുവടുവച്ചു, തനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളിൽ വിജയിക്കുകയും ഭർത്താവിൻ്റെ രാഷ്ട്രീയ ജീവിതത്തെ പിന്തുണക്കുകയും ചെയ്തു. പൊതുജീവിതത്തിൻ്റെ അതിശക്തമായ ഇടപെടേണ്ടി വന്നിട്ടും , energy recharge ചെയ്യാനുള്ള സമയം കണ്ടെത്താൻ എലനോറിന് കഴിഞ്ഞു. പൊതു പ്രവർത്തനം അധികമാവുമ്പോൾ അവൾ പലപ്പോഴും Val-Kill ലെ തൻ്റെ കോട്ടേജിലേക്ക് മടങ്ങും, അവിടെ അവൾ സമാധാനവും ജോലി തുടരാനുള്ള ഊർജ്ജവും കണ്ടെത്തി.

1933 മുതൽ 1945 വരെ പ്രഥമവനിതയായുള്ള എലാനോറുടെ കാലഘട്ടം ഈ റോളിനെ പുനർനിർവചിച്ചു. അവർ പത്രസമ്മേളനങ്ങൾ നടത്തി, ദിനപത്ര കോളങ്ങൾ എഴുതി, മനുഷ്യാവകാശങ്ങൾ, കുട്ടികളുടെ ബുദ്ധിമുട്ടുകൾ , സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. അവളുടെ അന്തർമുഖ സ്വഭാവം, ഈ കാര്യങ്ങളിൽ നിന്ന് അവളെ പിന്തിരിപ്പിച്ചില്ല; പകരം, മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവര്ക്ക് വേണ്ടി ശബ്ദം ഉയർത്താനുമുള്ള സഹാനുഭൂതിയുടെയും ചിന്തയുടെയും ശക്തിയായി മാറി

തന്റെ അന്തർമുഖത്വത്തെ മറികടക്കാനുള്ള എലനോറിൻ്റെ കഴിവ് പലർക്കും പ്രചോദനമാണ്. അന്തർമുഖനായിരിക്കുക എന്നത് weak, soft അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവർ അല്ലെന്ന് അവൾ തെളിയിച്ചു. നേരെമറിച്ച്, അവളുടെ ആത്മപരിശോധനയും സഹാനുഭൂതിയും ചിന്തനീയമായ സമീപനവും ആഴത്തിലുള്ള തലത്തിലുള്ള ആളുകളുമായി ബന്ധപ്പെടാനും സുപ്രധാനമായ സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി വാദിക്കാനും അവളെ അനുവദിച്ചു.

പിന്നീട് ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയായും യുഎൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചത് അവളുടെ അതിഹാസിക പദവി കൂടുതൽ ഉറപ്പിച്ചു. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം (Universal Declaration of Human Rights) തയ്യാറാക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു, ഇത് നീതിയോടും സമത്വത്തോടുമുള്ള അവളുടെ ശാശ്വതമായ പ്രതിബദ്ധതയുടെ തെളിവാണ്.

എലീനർ റൂസ്‌വെൽറ്റിൻ്റെ ജീവിതം ലോകമെമ്പാടുമുള്ള അന്തർമുഖർക്ക് ശക്തമായ ഉദാഹരണമാണ്. അന്തർമുഖത്വം leadership, infulence ചെയ്യുക എന്നിവക്ക് തടസ്സമല്ലെന്ന് അവർ കാണിച്ചു. അവളുടെ യഥാർത്ഥ സ്വത്വത്തെ ആശ്ലേഷിക്കുന്നതിലൂടെ, ലോകത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്താൻ അവൾ അവളുടെ അതുല്യമായ ഗുണങ്ങൾ ഉപയോഗിച്ചു. എലാനോരുടെ കഥ അന്തർമുഖരെ അവരുടെ ആത്മപരിശോധനയിൽ (introspection) ശക്തി കണ്ടെത്താനും സഹാനുഭൂതി (empathy), മറ്റുള്ളവര മനസ്സിലാക്കൽ, അർത്ഥവത്തായ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അടിത്തറയായി ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുന്നു.

ആത്മഹത്യഞാനും ഇടയ്ക്ക് ചിന്തിക്കും, ഈ സഫർ ചെയ്തു ജീവിക്കുന്നതിലും ഭേദം അതല്ലേ എന്ന്പക്ഷേ അത് ചെയ്യാനുള്ള പേടി കൊണ്ട് വേണ...
10/07/2024

ആത്മഹത്യ

ഞാനും ഇടയ്ക്ക് ചിന്തിക്കും,

ഈ സഫർ ചെയ്തു ജീവിക്കുന്നതിലും ഭേദം അതല്ലേ എന്ന്

പക്ഷേ അത് ചെയ്യാനുള്ള പേടി കൊണ്ട് വേണ്ടെന്ന് വയ്ക്കും

അങ്ങനെ ഒരിക്കൽ എനിക്ക് ഡെങ്കിപ്പനി വന്നു, സ്വന്തം ആരോഗ്യത്തിലും പ്രതിരോധ ശേഷിയിലും അമിതമായ കോണ്ഫിഡൻസ്‌ മൂലം ഞാൻ അത് വല്യ കാര്യമായി എടുത്തില്ല

സാധാരണ പനി വരുമ്പോൾ ചെയ്യുന്ന പോലെ പാരസെറ്റമോൾ കഴിച്ചു അത്ര തന്നെ

പക്ഷേ ഈ വട്ടം ശരിക്കും പണി പാളി

പാതി രാത്രി നേരത്തു പനി മൂർച്ഛിച്ചു

ബോധം മറഞ്ഞു തുടങ്ങി ആ ഒരു നിമിഷം കണ്ണടച്ചാൽ ഇനി തുറക്കേണ്ടി വരില്ല എന്നൊരു ഉൾവിളി ഉണ്ടായി

ആ ഒരു നിമിഷം ഞാൻ മരിക്കാൻ പോവുകയാണ് എന്നൊരു ഫീൽ,

സാധാരണ ദുഃഖമാണ് ഉണ്ടാവേണ്ടത് എന്നാൽ എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ കുടുംബം അവരുടെ ഭാവി ഇതൊക്കെ ഞാൻ ചിന്തിച്ചു,

എന്നാൽ മരണത്തിന് മുൻപ് നിസ്സഹായതയോടെ നിൽക്കുന്ന എനിക്ക് ഞാൻ എത്ര ശ്രമിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല എന്നൊരു ബോധോദയം ഉണ്ടായി

അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല എങ്കിൽ പിന്നെ ദുഃഖിച്ചിട്ട് എന്ത് കാര്യം അവസാന നിമിഷങ്ങളിൽ എങ്കിലും സന്തോഷിച്ചാൽ എന്താ പുളിക്കോ ???

അങ്ങനെ പൂർണമായും മരണത്തിന് മുൻപിൽ ഒരു ചെറു പുഞ്ചിരിയോടെ ഞാൻ കീഴടങ്ങി,

ബെഡിൽ ആണെന്ന് കരുതി ടൈൽസ് ഇട്ട തറയിൽ വീണ് ഉറങ്ങാൻ നോക്കിയതും തല തറയിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു,

ആ ഒരു വേദന കാരണം മറഞ്ഞു പോയ ബോധം പോയ വേഗത്തിൽ തിരിച്ചു വന്നു,

ഞാൻ ഉണർന്നു, വേഗം പോയി ഗുളിക ഒരെണ്ണം കൂടി കഴിച്ചു , കുറെ വെള്ളം കുടിച്ചു

അപ്പോൾ അങ്ങനെ തല തറയിൽ ഇടിച്ചില്ലയിരുന്നു എങ്കിൽ ചിലപ്പോൾ അവിടെ കിടന്ന് തീർന്നു പോയേനെ

മരണത്തിന് മുൻപിൽ ഏതാനും സെക്കന്റുകൾ നിസ്സഹായനായ നിന്ന ആ അനുഭവത്തിന് ശേഷം എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായി

Self realisation , enlightnment എന്നൊക്കെ വേണമെങ്കിൽ വിളിക്കാം ,

അതോടെ ഞാൻ ഒരു സത്യം മനസിലാക്കി ,

ഇങ്ങനെ സുന്ദരമായ ഒരു ഭൂമിയിൽ ചിന്തിക്കാനും എഴുതാനും, വായിക്കാനും,
കാണാനും കേൾക്കാനും, രുചിക്കാനും ,ഉറങ്ങാനും, സന്തോഷിക്കാനും, വിഷമിക്കാനും ഒക്കെ ഇങ്ങനെ ഒരു ജന്മം കിട്ടിയത് തന്നെ കൊള്ള ലാഭം അല്ലേ???

അപ്പോൾ പിന്നെ, ജീവിതത്തിൽ കിട്ടുന്ന എല്ലാം enjoy ചെയ്യണം including ദുഃഖം, വിരഹം,
നമ്മുടെ ദുഃഖങ്ങൾ ഇല്ലാതെ ആക്കണം എന്നല്ല, മറക്കണം, എന്നല്ല, ആസ്വദിക്കുക, അതിന്റെ hormone ഒക്കെ ഒരു ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ പോവും

അങ്ങനെയാണ് നമ്മൾ പ്രശ്നങ്ങളെ തരണം ചെയ്യേണ്ടത്

അതിന് ശേഷം ഞാൻ സാഹചര്യങ്ങളുടെ ഒരു ഇരയാണ് എന്ന മനോഭാവം മാറി, എന്നോട് തന്നെ എനിക്ക് ഉണ്ടായിരുന്ന ഒരു തരം പാവം തോന്നൽ മാറി ,

സാഹചര്യങ്ങളെ 100% നിയന്ത്രിക്കാൻ കഴിയില്ല എങ്കിൽ അതിനൊപ്പം പോവുകയല്ലാതെ നമുക്ക് വേറെ വഴിയില്ല, സാഹചര്യം ആവശ്യപ്പെടുന്ന എന്തും ചെയ്യാൻ തയ്യാറാവുക, ശേഷം സാഹചര്യം നമ്മുടെ ഇഷ്ടത്തിന് കുറച്ചൊക്കെ സൃഷ്ടിക്കാനും നമുക്ക് പറ്റും

മുപ്പത് വയസ്സ് ഒക്കെ അടുത്ത് തുടങ്ങിയപ്പോൾ അങ്ങനെ സ്വയം വിഷാദ രോഗത്തിൽ നിന്ന് മുക്തി കിട്ടി തുടങ്ങി , അങ്ങനെ ഒരു സാധനം എനിക്ക് ഉണ്ടായിരുന്നു എന്ന് പോലും വളരെ കഴിഞ്ഞാണ് മനസിലായത്

ജീവിതം ഒരു ബോണസ് മാത്രമാണ് ബ്രോ, നമുക്ക് സ്വന്തമായി ഉള്ള ഈ ബുദ്ധി, ബോധം, ഇന്ധ്രിയങ്ങൾ, ഇതൊക്കെയാണ് ഏറ്റവും വലിയ സമ്മാനം, ദുഃഖത്തെ അഭിമുകീകരിക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചു നോക്കൂ

Dear friends, നിങ്ങൾ ഇങ്ങനെ ആയത് നിങ്ങളുടെ കഴിവ് കേട് കൊണ്ടല്ല മറിച്ചു നിങ്ങളെയും എന്നെയും ഒക്കെ വാർത്തെടുത്തത് ഈ സമൂഹമാണ്, അതുമായി നമ്മൾ ക്രയവിക്രയം നടത്തി അതിന്റെ പ്രോഗ്രാമിങ് വഴിയാണ് നമ്മൾ എന്ന വ്യക്തി പോലും രൂപപ്പെട്ടത്,

നിങ്ങളുടെ DNA മുതൽ നിങ്ങളുടെ ജീവിത സാഹചര്യം നിങ്ങളെ സ്വാധീനിച്ച വ്യക്തികൾ എഴുത്തുകൾ കലകൾ എന്നിവ ഒക്കെ ചേർന്ന് കൊണ്ടാണ് നിങ്ങളുടെ വ്യക്തിത്വം ഉണ്ടായിരിക്കുന്നത്

അതായത് നിങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള ബാഹ്യ ശക്തികളാണ് നിങ്ങളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം, അതിനെതിരെയുള്ള യുദ്ധത്തിൽ നിങ്ങൾ തോറ്റു പോയെങ്കിൽ ഒട്ടും നിരാശ വേണ്ട, ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ വിജയിക്കും അത് വരെ പോരാട്ടം നിർത്തരുത്

ജീവിതം ഒരു വീഡിയോ ഗെയിം പോലെയാണ് വല്ലാതെ എളുപ്പമായാൽ കളിക്കാൻ രസം പോകും, വല്ലാതെ ബുദ്ധിമുട്ട് ആയാലും കളിക്കാൻ ഉള്ള രസം പോകും ഇതിന്റെ ഇടയിൽ ഒരു മീഡിയം ലെവലിൽ കളിക്കുക എന്നതാണ് പരിഹാരം

അത് പോലെ ആത്മഹത്യയെ പറ്റി ചിന്തിക്കുമ്പോൾ , ഈ കാണുന്ന എന്റർടൈന്മെന്റ് എന്ന മേഖല തന്നെ യാഥാസ്ഥിതികതയും ജീവിതത്തിന്റെ അന്വർത്ഥവും ചോദ്യം ചെയ്യാതെ ശ്രദ്ധ തിരിച്ചു വിടാൻ ഉള്ള ഉപാധികൾ ആണെന്ന് ഓർക്കുക,

നിങ്ങൾ ഒറ്റയ്ക്കല്ല നിങ്ങളെപ്പോലെ ഇഷ്ടംപോലെ ആളുകൾ ഈ ഭൂമിയിൽ ഉണ്ട്, അതിൽ എന്നെപ്പോലെ ചിലർ ഏകാന്തതയെ പോസിറ്റീവ് ആയി എടുക്കുന്നു, ഒരു സമയം കഴിഞ്ഞാൽ അത് ആസ്വദിച്ചു പോലും തുടങ്ങുന്നു,

Socialisation ന് കഴിയുന്നില്ല എന്നുണ്ടെങ്കിൽ ഏകാന്തതയെ ആസ്വദിക്കാൻ പഠിക്കുകയാണ് വേണ്ടത് എന്നതാണ് ഞാൻ എന്റെ ജീവിതം കൊണ്ട് പഠിച്ച ഏറ്റവും വലിയ പാഠം

കടപ്പാട് രാഹുൽ രവി

എന്തോ കോഴ്സ് പഠിച്ചു, അത് മാത്രമേ അറിയൂ, അതിലാണെങ്കിൽ ജോലിയൊന്നും കിട്ടിയില്ല. വേറെ ജോലിക്ക് അപ്ലൈ ചെയ്യാനുള്ള യോഗ്യതയില...
20/03/2024

എന്തോ കോഴ്സ് പഠിച്ചു, അത് മാത്രമേ അറിയൂ, അതിലാണെങ്കിൽ ജോലിയൊന്നും കിട്ടിയില്ല. വേറെ ജോലിക്ക് അപ്ലൈ ചെയ്യാനുള്ള യോഗ്യതയില്ല, എന്തെങ്കിലും ചെയ്തു പൈസ ഉണ്ടാക്കാനുള്ള ധൈര്യമോ,ബിസിനെസ്സ് ചെയ്യാനുള്ള ആത്മവിശ്വാസമോ ഇല്ല , എങ്ങനെ തുടങ്ങണം എന്നറിയില്ല.കുറേയായി ഓൺലൈൻ പാർട്ട്‌ ടൈം ജോലികൾ നോക്കുന്നുണ്ട്. പക്ഷെ ഒന്നുമങ്‌ ക്ലിക്ക് ആകുന്നില്ല

എങ്കിലും പാഷൻ മാറ്റി വെച്ചിട്ടുണ്ട്.ചെയ്യാൻ കുറേ ഇഷ്ടമുള്ള കാര്യങ്ങളും ഉണ്ട്. പക്ഷേ വേറെ മേഖലയിൽ ജോലി ചെയ്യാനായി ഇറങ്ങിയാൽ,അതിലേക്കു മുഴുവനായി ഇൻവെസ്റ്റ്‌ ചെയ്താൽ ഇനിയെങ്കിലും പാഷനിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല. പക്ഷേ അതും പറഞ്ഞിരുന്നാൽ ജീവിക്കാനുള്ള പൈസയും ഇല്ല.. എന്ത് ചെയ്യും? മിഡിൽ ക്ലാസ്സ് കുടുംബങ്ങളിലെ യൂത്തിന്റെ കുറെ പേരുടെ അവസ്ഥയാണിത്.പ്രത്യേകിച്ച് വളർന്ന സാഹചര്യങ്ങൾ കൊണ്ടോ,മറ്റു കാര്യങ്ങൾ കൊണ്ടോ സോഷ്യൽസ്‌കിലും മറ്റു ലൈഫ് സ്കില്ലുകളും ഉണ്ടാക്കാൻ പറ്റാതിരുന്ന,എന്ത് ചെയ്തും ഞാൻ ജീവിക്കുമെന്ന ആത്മവിശ്വാസമോ ഇല്ലാത്ത കുറെയാളുകൾ ഉണ്ട് നമ്മളുടെയിടയിൽ.ഇങ്ങനെയുള്ളവരുടെ ഇൻസെക്യൂരിറ്റിയെ മുതലെടുത്തുകൊണ്ട് പ്രവർത്തിക്കുന്ന കുറേ സ്ഥാപനങ്ങളുടെ പരസ്യം കണ്ടിട്ടുണ്ടാകും.

"കേരളത്തിൽ ഉടനീളം ബ്രാഞ്ചുകളുള്ള ഫുഡ്‌ പ്രോഡക്ട് കമ്പനിയിൽ സ്ഥിരനിയമനം, യോഗ്യത പത്താം ക്ലാസ്സ്‌."
"നിങ്ങൾ വെറുതെയിരിക്കുന്ന സമയങ്ങളിൽ പരസ്യം കാണൂ സമ്പാദിക്കൂ "
"ഇനി നിങ്ങളുടെ ബോസ്സ് നിങ്ങളാകൂ.ഒരു രൂപ പോലും ഇൻവെസ്റ്റ്മെന്റ് വേണ്ടാത്ത ബിസിനസ്സിലേക്ക് വർക്കിംഗ്‌ പാർട്ണർ ആവശ്യമുണ്ട് "
കോപ്പി പേസ്റ്റ് മാത്രം ചെയ്തു കൊണ്ടു ദിനംപ്രതി രണ്ടായിരം രൂപ സമ്പാദിക്കാം "..
തുടങ്ങിയവയിലെല്ലാം പെട്ടു,സമയവും കടം വാങ്ങി ഇൻവെസ്റ്റ്‌ ചെയ്ത പൈസയും ജീവിതത്തിനോടുള്ള അവസാനപ്രതീക്ഷയും പോയവർ ഇഷ്ടം പോലെ

ഇങ്ങനെയുള്ളവർക്ക് വരുമാനം നേടികൊണ്ട് ,നമ്മളുടെ പാഷൻ ഫോളോ ചെയ്യാൻ ഫ്ളക്സ്ബിൾ ആക്കി ഉപയോഗിക്കാൻ പറ്റുന്ന, എന്നാൽ അത്യാവശ്യം സ്കിൽ നേടിയാൽ ആൾകാർ നമ്മളെ തേടി വരുന്ന ജോലികളുടെ സാദ്ധ്യതകൾ ഇഷ്ടം പോലെയുണ്ട് നാട്ടിൽ.റെഗുലർ ആയി വർക്ക്‌ എടുത്തില്ലെങ്കിലും മെയിൻറെനൻസ് വർകുകൾ കിട്ടാവുന്നതോ, കുറച്ചു നാൾ ചെറിയ കാലാവധിയിൽ വർക്ക്‌ ചെയ്യാനോ പറ്റുന്ന സ്കില്ലുകൾ എന്നു പറയാം പഠിച്ച പ്രൊഫഷണൽ കോഴ്സ് കൈവിട്ടാലും ജീവിതത്തിൽ ഉടനീളം ഉപകാരപ്പെടുന്നവയാണ് കൈത്തൊഴിലുകൾ . ലൈഫിൽ അത്യാവശ്യ ഘട്ടങ്ങളിൽ എടുത്തു ഉപയോഗിക്കാൻ സാധിക്കുന്ന വജ്രായുധങ്ങൾ..



അതിൽ പെടുന്ന ചില മേഖലകൾ താഴെ
ഡ്രൈവിംഗ്, ആശാരിപ്പണി, പ്ലമ്പർ,തെങ്ങ്കയറ്റം,ഇലക്ട്രീഷ്യൻ, റബ്ബർ ടാപ്പർ,വെൽഡർ ഓൺലൈൻ ടീച്ചിങ്,ടൈലറിങ്. ജോലിയുടെ പേര് പറയുമ്പോൾ മാത്രം ബഹുമാനം ഉള്ള മുകളിലിരിക്കുന്നവന്റെ സകല ആട്ടും തുപ്പും കേൾക്കേണ്ട ജോലികൾ മറ്റുള്ളവയും,എന്നാൽ യഥാർത്ഥത്തിൽ ആവശ്യക്കാർ വളരെ താഴ്മയോടെ, കാലു പിടിക്കുന്ന പോലെ ജോലിക്ക് വിളിക്കുന്നത് ഇത്പോലുള്ള കൈത്തൊഴിലുകൾ ചെയ്യുന്നവരെയുമാണ് എന്നതാണ് രസം.

ഇൻട്രോവെർട്സ്, സോഷ്യൽ ആങ്സൈറ്റി എന്ന പേരിൽ ഒക്കെ സ്വയം ഐഡന്റിഫൈ ചെയ്യുന്നവരുടെ പ്രശ്നങ്ങൾ പലപ്പോഴും സോഷ്യൽസ്കില്ലും ലൈഫ്സ്‌കിലും കുറവായിരിക്കലും വളരെയധികം സെൻസിറ്റീവ് ആയിരിക്കലുമാണ്. പെട്ടെന്ന് എത്തി പിടിക്കാൻ പറ്റാത്ത പാഷൻ ഫോളോ ചെയ്യാനും, ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത് ഒരേസമയം ആവശ്യവു മായിരിക്കുമ്പോൾ,ചൂഷണസ്വഭാവമുള്ള സ്ഥാപനങ്ങളിൽ ചെന്ന് പെട്ട് ബാക്കിയുള്ള ആത്മവിശ്വാസംകൂടി നശിപ്പിക്കുന്നതിന് പകരം ഇങ്ങനെയുള്ള കൈത്തൊഴിലുകൾ പഠിച്ചു അതിൽ വേണ്ടത്ര കഴിവ് നേടുന്നത് നല്ലതായിരിക്കും

ഇതുപോലെയുള്ള തൊഴിലുകൾ, ഇങ്ങനെയുള്ള സാഹചര്യങ്ങളിലുള്ളവർക്ക് പ്രത്യേക പരിഗണന നൽകി പഠിപ്പിക്കുന്ന എമ്പതെറ്റിക് ആയ ഒരു കൂട്ടായ്മ എങ്കിലും നാട്ടിൽ ഉണ്ടാകണം എന്നു ആഗ്രഹമുണ്ട്.

സ്ത്രീകൾ എന്നപേരിലും , ന്യൂനപക്ഷം എന്ന പേരിലും, ജാതിയുടെ പേരിലും,ലൈംഗിക ന്യൂനപക്ഷങ്ങൾ എന്ന പേരിലും, അംഗവൈകല്യം ഉള്ളവർക്കും പരിഗണന കൊടുത്തു തുടങ്ങിയ നമ്മളുടെ നാട്ടിൽ മാനസികമായി ദിശാബോധം നഷ്ടപ്പെട്ട, അതിജീവിക്കാനുള്ള കഴിവുകളുണ്ടാക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടു പോയവർക്ക് പരിഗണനയോ,സഹായമോ വേണമെന്ന് ഇപ്പോഴും ചിന്തിച്ചു തുടങ്ങിയിട്ടില്ല.ഇക്വാലിറ്റി ഒരു ആശയമായി മാത്രം അവശേഷിക്കുന്നത് ഇത്കൊണ്ടൊക്കെ കൂടിയാണ്.

മുകളിൽ പറഞ്ഞ പരിഗണിക്കപ്പെടുന്ന വിഭാഗങ്ങളെക്കാൾ കൂടുതൽ കാണും ഏതെങ്കിലും ഒരു ലേബലിന്റെ കീഴിൽ ഐഡന്റിഫൈ ചെയ്യാൻ അറിയുകപോലുമില്ലാത്ത,എവിടെയാണ് എനിക്ക് തെറ്റിയത്, എന്താണ് ഞാൻ നേടേണ്ടത്, എങ്ങനെയാണു ഞാൻ അതിജീവിക്കേണ്ടത് എന്നറിയാത്ത ആളുകൾ.

ഈ അവസ്ഥയിൽ ഒരു മാറ്റം വേണമെന്ന് മനസിൽ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്. എങ്ങനെ എത്രത്തോളം,എന്നൊന്നും അറിയില്ല എങ്കിലും സപ്പോർട്സ് പ്രതീക്ഷിക്കുന്നു...

© Navyendhu Manakkadan

ഒത്തിരി കാലങ്ങളായി...വർഷങ്ങളെത്രയെന്ന് തിട്ടപ്പെടുത്താനാവത്തവണ്ണം ഈ യുദ്ധമുഖത്തിങ്ങനെ!സമൂഹത്തോടും സാഹചര്യങ്ങളോടും പൊരുതു...
07/03/2024

ഒത്തിരി കാലങ്ങളായി...
വർഷങ്ങളെത്രയെന്ന് തിട്ടപ്പെടുത്താനാവത്തവണ്ണം ഈ യുദ്ധമുഖത്തിങ്ങനെ!

സമൂഹത്തോടും സാഹചര്യങ്ങളോടും പൊരുതുന്ന സാധാരണക്കാരുടെ പോരാട്ടമല്ല, മറിച്ച് ഉള്ളിന്റെയുള്ളിൽ ഉറക്കം നടിച്ച് ഉണർന്നിരിന്നാക്രമിക്കുന്ന പോരാളിക്കെതിരെയുള്ള ശീതയുദ്ധത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പുറംകാഴ്ചകളുടെ വിസ്മയങ്ങളിലും ഈ യുദ്ധത്തിൽ സജീവമായിരിക്കെ, ഞാനും ഒരന്തർമുഖനാവാമെന്ന് എന്റെ എതിരാളി എന്നെ വിശ്വസിപ്പിച്ചിരിക്കുന്നു. അതിദാരുണമായ പരിക്കുകളോടെ ഞാൻ പലപ്പൊഴും നിലംപൊത്തുകയും, ഭേതപ്പെടുകയും കുഴഞ്ഞുവീഴുകയുമൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്നു.
പലപ്പോഴായി ചർച്ച ചെയ്തിരുന്ന സമാധാന ഉടമ്പടികൾ നശിപ്പിക്കപ്പെടുകയും, കാലാന്തരത്തിൽ എതിരാളി കൂടുതൽ ശക്തനായും അപകടകാരിയായും വളർന്നുവരികയും; മേൽപ്പടി ആക്രമണങ്ങളേറ്റുവാങ്ങയാൽ ഞാൻ സർവ്വത്ര നിസ്സഹായനായി ചുരുണ്ടുകൂടുകയും ചെയ്തുവരുന്നു. കാലങ്ങളായി എന്റെ ജീവിതക്രമം ഇങ്ങനെ ഉരുളുകയാണ്.
എത്ര പരിതാപകരം! അല്ലേ...

ഇവിടെ എതിരാളി എന്നെക്കാൾ സർവ്വശക്തനായ ഞാൻ തന്നെയാണല്ലോ..! അയാൾ ഞാൻ കൊടുക്കുന്ന വിവരങ്ങളെ വളച്ചൊടിക്കുകയാണ്. എന്റെ ചിന്തകളെ തട്ടിയെടുത്ത് നുകത്തിൽ കുരുക്കുന്നു. എന്റെ ഭൂമികയിലാകെ ന്യൂനതകളെ നട്ടു വളർത്തുന്നു. അപകർഷതയുടെ കാടുകളുണ്ടാക്കി ഒറ്റപ്പെടുത്തുന്നു. ഭൂതകാലത്തിലെ നല്ല കാര്യങ്ങളെ പിച്ചിപ്പറിച്ചും അരക്ഷിതാവസ്ഥകളെ ഊതിവീർപ്പിച്ചും അയാൾ വിഷമയമായ ഒരാവസവ്യവസ്ഥയിൽ എന്നെ കെട്ടിവലിക്കുന്നു. ചിലപ്പോൾ കൊന്നുകളയാൻ കഴുത്തിൽ കുരുക്ക് മുറുക്കുന്നു.
എത്ര ക്രൂരനാണയാൾ...!

പണ്ട് ഞങ്ങൾ തമ്മിൽ ചങ്ങാത്തത്തിലായിരുന്നു. കാലക്രമത്തിൽ എപ്പൊഴോ തെറ്റിപ്പിരിഞ്ഞതാവണം. അയാൾ എന്റെ സൗഹൃദങ്ങളെ നശിപ്പിച്ചിരിക്കുന്നു. അയാൾ എന്നെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തുന്നു. ചുറ്റുപാടുകളിൽ ചുറ്റിവരിയാനുള്ള എന്റെ ശ്രമങ്ങളെ പാടെ വിഫലമാക്കി അയാൾ ആർത്തു ചിരിക്കുന്നു...
അയാൾ വീണ്ടും ജയിക്കുന്നു. തിരിച്ചടിക്കാനാവാത്തവണ്ണം പ്രബലമായി അയാൾ എത്ര നിസ്സാരമായാണ് എന്നെ കീഴ്പ്പെടുത്തുന്നത്.
ഒരു പക്ഷെ അയാൾ എന്നെ അത്രമാത്രം ആവശ്യപ്പെടുന്നുണ്ടാവാം... ഒരുവേള അയാൾ എന്നെ ഭ്രാന്തമായി സ്നേഹിക്കുകയുമാവണം, അയാളുടേതു മാത്രമാക്കാൻ അപക്വമായ കാട്ടിക്കൂട്ടലുകളാൽ ശ്രമിച്ചുജയിക്കുന്നതുമാവാം...

അയാൾ ഞാൻ തന്നെയാകയാൽ അയാളെ നശിപ്പിച്ചുകൊണ്ട് ഈ യുദ്ധത്തിൽ എനിക്ക് ജയിക്കാനാവില്ല. സന്ധധിസംഭാഷണങ്ങളിൽ മയപ്പെടാത്ത ഈ എതിരാളിയെ ഇനി ഞാനെങ്ങനെയാവും മെരുക്കുക...
ചില നേരത്ത് കൊലപ്പെടുത്താൻ പോലും നോട്ടമിട്ട അയാളെ ഞാനെങ്ങനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കും...
എത്ര വലിയൊരു പരിണാമമാണ് കാലമെന്നോടാവശ്യപ്പെടുന്നത്.
പരിണാമം കാലത്തിന്റെ നിയമമാണല്ലോ...
എങ്ങനെയെന്ന് തിട്ടമില്ലെങ്കിലും,
പരിണമിക്കാതെ വയ്യ!

എന്തായാലും സത്യാഗ്രഹസമരങ്ങൾ സജീവമാവുകയാണ്. ഇനിയിങ്ങനെ അധികനാൾ തുടരാനാവില്ല. തളരാനും...!
..

NB : അവനവനെന്ന കടമ്പയെ മെരുക്കിയെടുത്തവരുടെ അനുഭവങ്ങൾ പങ്കുവെക്കൂ...
ഈ യുദ്ധം എന്റെ മാത്രം കഥയല്ലല്ലോ...
എല്ലാം നശിച്ചുകഴിഞ്ഞിരിക്കുന്നുവെങ്കിലും നിലനിൽക്കാതെ വയ്യല്ലോ...
അല്ലേ.... ☺️

ജീവനുള്ള മനുഷ്യൻ

Address

Alappuzha Kerala
Alappuzha
688013

Website

Alerts

Be the first to know and let us send you an email when Mallu Introverse posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share