Maloor News Kottayam

Maloor News Kottayam Positive News In Kottayam

23/06/2025

സ്വതന്ത്രനായി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഒരാൾക്ക് നേടാവുന്നതിന്റെ പരമാവധി അൻവർ നേടിയെന്നു മാധ്യമങ്ങൾ.

ഒരു കഥ സൊല്ലട്ടുമാ..

വർഷം 2016

ഇടതിനെയും വലതിനെയും തകർത്തു പി സി ജോർജ് പൂഞ്ഞാറിൽ വിജയിച്ചപ്പോൾ ആശാന്റെ വോട്ടു 63000

ഇന്ന് അൻവർ നേടിയ വോട്ടിലും മൂന്നിരട്ടി.

വർഷം 2021

ഒരു സമുദായം ഒന്നടങ്കം ആശാന് എതിരായി വോട്ട് ചെയ്തു പരാജയപെടുത്തിയ തിരഞ്ഞെടുപ്പിലും ആശാന്റെ വോട്ട് 43000 ഇന്ന് അൻവർ നേടിയ വോട്ടിലും രണ്ടു ഇരട്ടിയിലധികം.

അത് കൊണ്ട് അൻവറിനെ പി സി ജോർജുമായി താരതമ്യം ചെയ്യുന്ന പണി മാധ്യമങ്ങൾ ഇനിയെങ്കിലും നിർത്തണം

22/06/2025

അൻവർ അല്ല പിസി എന്ന് നാളെ ഇന്ത്യ അറിയും

കാരണം ഇടതിനെയും വലതിനെയും വെല്ലുവിളിച്ച് 28156 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചവനാണ് പി സി ജോർജ്

ആരുടെ മുന്നിലും പിസി മുട്ടുമടക്കില്ല .......
ആശാൻ ഉയിർ .....

21/06/2025

''പിരിവിനു വരുമ്പോൾ നമ്മുടെ സ്ഥാപനം ! പ്രവർത്തനം തുടങ്ങിയാൽ ഞങ്ങളുടെ സ്ഥാപനം! നഷ്ടത്തിലായാൽ നമ്മുടെ സ്ഥാപനം ! ലാഭത്തിലേക്കു വന്നാൽ വീണ്ടും ഞങ്ങളുടെ സ്ഥാപനം. ഇതാണ് പള്ളി സ്ഥാപനങ്ങളുടെ ഒരു പൊതു രീതി."
- ജോസഫ് സെബാസ്റ്റ്യൻ

21/06/2025
21/06/2025

''ഭൂമി മലയാളത്തിലെ പള്ളിയായ പള്ളിയൊക്കെ പൊളിച്ചു നവീകരിച്ചുകൊണ്ടിരിക്കുകയാണ്. അകത്തുനില്‍ക്കുമ്പോള്‍ നമുക്ക് വലിപ്പംതോന്നാത്ത പള്ളികളെന്തിനാണ് ?തനിക്കുവേണ്ടി ഒരാലയവും പണിയണമെന്ന് ക്രിസ്തു ആഗ്രഹിച്ചിട്ടുണ്ടാവില്ല. നൂറുകണക്കിന് മനുഷ്യരുടെ പുരകള്‍ ചോര്‍ന്നൊലിക്കുമ്പോള്‍ അവരുടെ മുന്നെ പണിതുയര്‍ത്തപ്പെടുന്ന ആഡംബര ദേവാലയങ്ങളില്‍ ക്രിസ്തു വസിക്കില്ല. തീര്‍ച്ചയായും ക്രിസ്തു ദേവാലയത്തിന് വെളിയിലാണ്. ആ വാതിലിനു പുറത്തുനിന്നു മുട്ടിക്കൊണ്ടെയിരിക്കുന്നു.''
(നിലത്തെഴുത്ത്) boby jose capuchin.
(ഇങ്ങനെ ചിന്തിക്കുന്ന വൈദികരും സഭയിലുണ്ട് എന്നത് ഒരാശ്വാസമാണ് .)

21/06/2025

ഫ്രാങ്കോയുടെ ജയിൽവാസത്തിനിടയിൽ പാലാ സബ്‌ജയിലിൽ അത്ഭുതം നടന്നുവന്ന് ഫാ മാത്യു നായ്ക്കംപറമ്പിൽ . അഞ്ചെട്ടു മാസമായി ജാമ്യക്കാരാരും വരാനില്ലാതെ വിഷമിച്ച ഒരു കുറ്റവാളിക്കുവേണ്ടി ഫ്രാങ്കോ പ്രാർത്ഥിച്ചപ്പോൾ ഒരു ജാമ്യക്കാരൻ വന്നു അയാളെ പുറത്തിറക്കിയതായി അനുഭവസാക്ഷ്യം പറഞ്ഞു എന്ന് പ്രശസ്ത കരിസ്മാറ്റിക് ധ്യാനഗുരു ഫാ മാത്യു നായ്ക്കംപറമ്പിൽ ഫേസ്ബുക് വീഡിയോയിലൂടെ വെളിപ്പെടുത്തി.

പുളിങ്കുന്നിൽ കുട്ടിയെ പട്ടി കടിച്ചു പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ വ്യാസപുരത്തും പരിസര പ്രദേശങ്ങളിലും അലഞ്ഞു...
06/05/2025

പുളിങ്കുന്നിൽ കുട്ടിയെ പട്ടി കടിച്ചു

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ വ്യാസപുരത്തും പരിസര പ്രദേശങ്ങളിലും അലഞ്ഞുനടക്കുന്ന നായകളുടെ ആക്രമണം അതിരൂക്ഷമായി തുടരുന്നു . നാലു വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതിൻ്റെ ദൃശ്യമാണ് ഈ കാണുന്നത്. തുടർന്ന് മറ്റു പലരെയും നായ കടിച്ചു.

രണ്ട് വർഷം മുമ്പ് പൊതു പ്രവർത്തകൻ കുര്യൻ ജെ മാലൂർ പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റിയ്ക്ക് പരാതി നൽകിയതാണ് അതിൻ്റെ യാതൊരു നടപടിയും ഉത്തരവാദപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഭാഗത്ത് നിന്നും ഉണ്ടായില്ല അതാണ് പട്ടികൾ പെരുകി കടിയ്ക്കാൻ കാരണമായത് . കഴിഞ്ഞ നാളുകളിൽ മാലൂർ ന്യൂസ് കുട്ടനാട് ഓൺലൈൻ ചാനൽ വഴിയും ഈ പ്രശ്നം സോഷ്യൽ മീഡിയ വഴി വാർത്ത പോസ്റ്റ് ചെയ്തിരുന്നു .

06/05/2025

Address

Maliakel Vachaparambil Paattathil Maloor Farm House Building Pulinkunnu Kuttanad
Alappuzha
688504

Alerts

Be the first to know and let us send you an email when Maloor News Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Maloor News Kottayam:

Share