
14/12/2024
പത്തിശ്ശേരില്‍ ശ്രീ ഭദ്രാഭഗവതി നവഗ്രഹ ശിവക്ഷേത്രം.
കായംകുളം ഗോവിന്ദമുട്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്രം.
ഭദ്രകാളി,ശിവന്‍,നാഗദേവതകള്‍, നവഗ്രഹങ്ങള്‍ തുടങ്ങി പ്രതിഷ്ഠകള്‍ ധാരാളം. കൊല്ലം കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലേത് എന്നത് പോലെ ആഗ്രഹസഭലീകരണത്തിന് വൃക്ഷത്തില്‍ മണികെട്ടുന്ന വഴിപാട് ഇവിടെയും നിലനില്‍ക്കുന്നൂ. നിരവധി ഭക്തരുടെ ദുരിതങ്ങള്‍ക്ക് ഈ മണികെട്ട് വഴിപാടിലൂടെ ആശ്വാസം ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അനുഭവ സാക്ഷ്യങ്ങള്‍.
അനുഷ്ഠാനങ്ങളും, ആഘോഷങ്ങളും പൊലിമ ഒട്ടും ചോരാതെ തന്നെ നടത്തിയെടുക്കുന്ന ഒത്തൊരുമയുടെ ഒരു കൂട്ടം ജനങ്ങളും ഈ ക്ഷേത്രത്തിനും ദേശത്തിനും മുതല്‍ക്കൂട്ട് തന്നെയാണ്.
ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ പാഴാക്കാതെ ഉപയോഗിച്ചാല്‍ ക്ഷേത്രത്തിലെ മൂര്‍ത്തി ചെെതന്യം നല്‍കുന്ന പോസിറ്റീവ് എനര്‍ജി ഭക്തര്‍ക്ക് അനുഭവിച്ചറിയാവുന്നതണ്.
അനൂഭവിച്ചറിഞ്ഞ സാക്ഷ്യം കുറിച്ചു എന്ന് മാത്രം...
അമ്മേ ശരണം...ദേവി ശരണം