03/06/2023
🟪KSRTC യിൽ നിന്ന് കണ്‍സഷന്‍ കാര്‍ഡ് ലഭിക്കുന്നത് സംബന്ധിച്ചുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍🟥
🟥കണ്‍സഷന്‍ ലഭിക്കുന്നതിനുളള പരമാവധി പ്രായം 25 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു.
💢സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്💢
1️⃣സര്‍ക്കാര്‍ ,എയ്ഡഡ് ക്ളാസ്സുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യനിരക്കില്‍ കാര്‍ഡ് അനുവദിക്കും.ഇവര്‍ക്ക് കാര്‍ഡൊന്നിന് 10 രൂപയും,ഒറ്റ തവണ പ്രോസസ്സിംഗ് ഫീസായി 100 രൂപയും ഒടുക്കേണ്ടതാണ്.
2️⃣ചീഫ് ഓഫീസില്‍ നിന്നും അനുമതി ലഭിക്കുന്ന മുറക്ക് സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളിലെ ബി.പി.എല്‍ പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ കണ്‍സഷന്‍ അനുവദിക്കും.
3️⃣സ്വകാര്യ സ്കൂളുകളിലെ APL പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഇന്‍കം ടാക്സ് ,ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ,ജി.എസ്സ്.ടി എന്നിവ ഒടുക്കുന്നവരല്ലെങ്കില്‍ ആകെ ടിക്കറ്റ് ചാര്‍ജ്ജിന്‍റെ 30% ഇളവ് അനുവദിക്കുന്നതാണ്.
4️⃣അണ്‍ എയ്ഡഡ് സ്കൂളുകളിലെ എ.പി.എല്‍ പരിധിയില്‍ വരുന്ന കുട്ടികളില്‍ മാതാപിതാക്കള്‍ ഇന്‍കം ടാക്സ് , ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് , ജി.എസ്സ്.ടി എന്നിവ ഒടുക്കുന്നവരാണെങ്കില്‍ കണ്‍സഷന്‍ അനുവദിക്കുന്നതല്ല.
💙പ്ളസ്ടുവിന് മുകളില്‍💚
സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ കോളേജ് ,പ്രൊഫഷണല്‍ കോളേജുകളിലെ ഇന്‍കം ടാക്സ് , ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് , ജി.എസ്സ്.ടി എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ഒഴികെയുളളവര്‍ക്ക് നിലവിലെ സൗജന്യനിരക്കില്‍ കണ്‍സഷന്‍ അനുവദിക്കുന്നതാണ്.
സ്വകാര്യ അണ്‍ എയ്ഡഡ് , സ്വശ്രയകോളേജിലെ ബി.പി.എല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്കും സൗജന്യ നിരക്കില്‍ കാര്‍ഡ് അനുവദിക്കും.
സ്വകാര്യ ,സ്വാശ്രയ കോളേജിലെ APL പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ഇന്‍കം ടാക്സ് ,ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ്,ജി.എസ്സ്.ടി എന്നിവ ഒടുക്കുന്നവരല്ലെങ്കില്‍ 30% ഇളവില്‍ കാര്‍ഡ് ലഭിക്കുന്നതാണ്.
സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ / അണ്‍ എയ്ഡഡ് /സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലെ ഇന്‍കം ടാക്സ് ,ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് ,ജി.എസ്സ്.ടി എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതല്ല.
💟കണ്‍സഷന്‍ അനുവദിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍
1.🌟പൂര്‍ണ്ണമായും പൂരിപ്പിച്ച അപേക്ഷ ഫോറം.
⭐.സ്കൂള്‍ /കോളേജ് ഐഡി കാര്‍ഡ് കോപ്പി.
⭐. ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്.
🌟റേഷന്‍ കാര്‍ഡിന്‍റെ കോപ്പി.( കുട്ടികളുടെ പേര്,ബി.പി.എല്‍/ എ.പി.എല്‍ തെളിയിക്കുന്ന പേജിന്‍റെ പകര്‍പ്പ്.
⭐.APL പരിധിയില്‍ വരുന്ന കുട്ടികള്‍ മാതാപിതാക്കള്‍ ഇന്‍കം ടാക്സ് ,
ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ്,
ജിഎസ്സ്.ടി എന്നിവ ഒടുക്കുന്നവര്‍ അല്ലെന്നുളള സത്യവാങ്മൂലം,രണ്ടുപേരുടെയും,പാന്‍ കാര്‍ഡിന്‍റെ പകര്‍പ്പും ഹാജരാക്കണം.
⭐.പ്ളസ്ടുവിന് മുകളില്‍ കോഴ്സ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.
⭐ കോഴ്സ് ഏത് വിഭാഗത്തില്‍ പെടുന്നു എന്നുളള സര്‍ട്ടിഫിക്കേറ്റ് ( Aided/Self)
⭐കാര്‍ഡ് ഒന്നിന് 2 പാസ്പോര്‍ട്ട് / സ്റ്റാമ്പ് സൈസ് ഫോട്ടോ.