Velvet 4 Media

Velvet 4 Media Velvet 4 Media പേജ് ലൈക്ക് ചെയ്യൂ... പുതിയ സിനിമ വാർത്ത വിശേങ്ങൾക്കായി.....

രാഹുൽ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ
09/08/2026

രാഹുൽ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ

ആര്യ രാജേന്ദ്രനെ വെറുക്കുന്നവരുണ്ടോ
09/08/2026

ആര്യ രാജേന്ദ്രനെ വെറുക്കുന്നവരുണ്ടോ

P. C. Vishnunadh
05/08/2026

P. C. Vishnunadh

ആരാണ് മികച്ച എംഎൽഎ ആയി നിങ്ങൾക്ക് തോന്നിയത്
03/08/2026

ആരാണ് മികച്ച എംഎൽഎ ആയി നിങ്ങൾക്ക് തോന്നിയത്

03/08/2026

തൃശ്ശൂർ വരവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കാഴ്ചപരിമിതിയുള്ള സാമൂഹ്യശാസ്ത്ര അധ്യാപകൻ മണികണ്ഠൻ ഒമ്പതാം ക്ലാസ് വിദ്യാർത...
01/08/2026

തൃശ്ശൂർ വരവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കാഴ്ചപരിമിതിയുള്ള സാമൂഹ്യശാസ്ത്ര അധ്യാപകൻ മണികണ്ഠൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയ അധ്യാപകൻ, താൻ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുകയും വിദ്യാർത്ഥിയുടെ പെരുമാറ്റം തന്നെ മാനസികമായി പ്രകോപിപ്പിച്ച സാഹചര്യത്തിലാണ് നിയന്ത്രണം വിട്ടതെന്നും വിശദീകരിച്ചു. കാഴ്ചപരിമിതിയെ പരിഹസിക്കുന്ന തരത്തിൽ വിദ്യാർത്ഥി പെരുമാറിയെന്നാണ് അധ്യാപകന്റെ ആരോപണം. അതേസമയം, ശാരീരിക ശിക്ഷ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് രക്ഷിതാക്കളും നാട്ടുകാരും. സംഭവത്തിൽ സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി ബിന്ദു കൃഷ്ണ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിലും ഇതുപോലെ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടോ
01/08/2026

കേരളത്തിലും ഇതുപോലെ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടോ

കേരളത്തിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരി മരുന്ന് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തി...
31/07/2026

കേരളത്തിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരി മരുന്ന് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ചില അധ്യാപികമാർ ആഡംബര ജീവിതം ലക്ഷ്യമിട്ട് ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലെ 'മണി മ്യൂളുകൾ' ആയി പ്രവർത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വയനാട് സ്വദേശിയായ ഒരാളാണ് ലഹരി ഇടപാടിന്റെ പ്രധാന മൊത്ത വിതരണക്കാരനെന്നും ഇയാൾ നിലവിൽ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ജിജിൽ കുരിയാക്കോസ് ഉൾപ്പെടെയുള്ള പ്രതികൾ ക്യുആർ കോഡുകൾ വഴിയും മറ്റും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും, ഇതിനായി മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ഇതിൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്തുക്കൾ എൻഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടുമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി അറിയിച്ചു. കേസിൽ പ്രതികളായ അധ്യാപികമാരെ അവർ പ്രവർത്തിച്ചിരുന്ന അധ്യാപക സംഘടനയിൽ നിന്ന് പുറത്താക്കിയതായും അധികൃതർ വ്യക്തമാക്കി.

പി ജയരാജന് സപ്പോർട്ട് ഉണ്ടോ
31/07/2026

പി ജയരാജന് സപ്പോർട്ട് ഉണ്ടോ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമി...
30/07/2026

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ തെളിവെടുപ്പിനായി കോളേജിലെത്തിച്ചു. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ സാന്നിധ്യത്തിൽ നടന്ന തെളിവെടുപ്പിനിടെ ചില വിദ്യാർത്ഥികൾ പോലീസ് വാഹനത്തിനരികിലെത്തി വികാരാധീനരായി കരയുകയും ഡോ. റാമിനോട് ക്ഷമ ചോദിക്കുകയും ചെയ്ത ദൃശ്യങ്ങൾ ശ്രദ്ധേയമായി. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്താൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനിടെ നിതിൻ രാജ് മരണസമയത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഡോ. റാമിന്റെ തുളിച്ചേരിയിലെ വീട്ടിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം. ഇത് കേസിലെ നിർണായക തെളിവായി വിലയിരുത്തപ്പെടുന്നു. നേരത്തെ നടപടിക്രമങ്ങളിലെ പിഴവിനെ തുടർന്ന് ഡോ. റാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഐജി അജിത ബീഗത്തിന്റെയും എസ്.പി. മോഹനചന്ദ്രന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

Address

Alappuzha
688001

Website

Alerts

Be the first to know and let us send you an email when Velvet 4 Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share