We r Silent because we r SOUND

We r Silent because we r SOUND #വര്‍ഗ്ഗീയവാദികള്‍_തുലയട്ടെ

മൂർഖൻ പാമ്പിന്റെ കടിയേറ്റിട്ടും ജീവൻ പണയം വെച്ച് വീട്ടുകാരുടെ രക്ഷകയായി വളർത്തുനായ. ചങ്ങനാശേരി കാക്കാംതോട് കൊല്ലശേരിൽ കെ...
08/10/2026

മൂർഖൻ പാമ്പിന്റെ കടിയേറ്റിട്ടും ജീവൻ പണയം വെച്ച് വീട്ടുകാരുടെ രക്ഷകയായി വളർത്തുനായ. ചങ്ങനാശേരി കാക്കാംതോട് കൊല്ലശേരിൽ കെ.എം. ടോണിയുടെ വീട്ടിലെ നാല് വയസ്സുള്ള 'റോസി' എന്ന ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട വളർത്തുനായയാണ് സ്വന്തം ജീവൻ നോക്കാതെ യജമാനന്റെ കുടുംബത്തിന് കാവലായത്. വീട്ടിലുണ്ടായിരുന്ന ഒരു വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് റോസിയുടെ ധീരത കാരണം രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ ടോണിയുടെ അടുക്കളമുറ്റത്താണ് കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടത്. റോസിയുടെ സന്ദേഹജനകമായ കുര കേട്ട് ടോണിയും ഭാര്യ റെജിമോളും പുറത്തുവന്നു നോക്കിയപ്പോഴാണ് പത്തി വിടർത്തി നിൽക്കുന്ന വിഷപാമ്പിനെ കണ്ടത്. ഈ സമയം ഇവരുടെ ഒരു വയസ്സുള്ള കൊച്ചുമകൾ എലീഷയും വീട്ടിലുണ്ടായിരുന്നു.
ഉടൻ തന്നെ വീട്ടുകാർ വാഴപ്പള്ളി സ്വദേശിയായ പാമ്പുപിടിത്തക്കാരൻ ഷിനോ കുറ്റിശേരിയെ വിവരമറിയിച്ചു. എന്നാൽ ഷിനോ സ്ഥലത്തെത്തിയിട്ടും പാമ്പിനെ വിട്ടുകൊടുക്കാതെ റോസി മൂർഖന് മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും റോസി മാറിയില്ല. ഇതിനിടെ കൊത്താനായി ആഞ്ഞ മൂർഖനെ റോസി കടിച്ചുകുടഞ്ഞു. പോരാട്ടത്തിനിടയിൽ റോസിയുടെ മുഖത്ത് പാമ്പിന്റെ കടിയേൽക്കുകയായിരുന്നു.

പാമ്പ് ചത്തു എന്ന് പൂർണ്ണമായും ഉറപ്പാക്കിയ ശേഷമാണ് റോസി പിന്മാറിയത്. കടിയേറ്റ് ഗുരുതരാവസ്ഥയിലായ റോസിയെ ഉടൻ തന്നെ മൂലവട്ടം മുപ്പായിക്കാടുള്ള സ്വകാര്യ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തരമായി ആന്റിവെനം നൽകിയതിനെ തുടർന്ന് രാത്രിയോടെ നായ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ഈഞ്ചക്കൽ സ്വദേശിയായ സന്ദീപാണ് മരിച്ചത്....
08/10/2026

പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ഈഞ്ചക്കൽ സ്വദേശിയായ സന്ദീപാണ് മരിച്ചത്. വീട്ടിൽ വച്ചാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പാമ്പ് കടിച്ചത്. സന്ദീപ് മറ്റൊരിടത്ത് വച്ച് പിടികൂടിയ പാമ്പുമായി വീട്ടിൽ എത്തിയിരുന്നു. പിന്നാലെയാണ് യുവാവിന് പാമ്പുകടിയേറ്റത്.

പരിക്കേറ്റ സന്ദീപിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.‌ എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

ആദരാഞ്ജലികൾ ....🌹🌹🌹

കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്‍റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കരാർ നിയമനം നൽകിയതിനെതിരെ ആരോപണം. സ്റ്റേറ്...
08/10/2026

കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്‍റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കരാർ നിയമനം നൽകിയതിനെതിരെ ആരോപണം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്മെന്‍റ് ആൻഡ് ട്രെയിനിങ്ങിൽ (SIEMAT) റിസർച്ച് ഓഫിസർ തസ്തികയിലാണ് നിയമനം. അപേക്ഷ ക്ഷണിക്കാതെയാണ് നിയമനം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. ഒരു വർഷത്തേക്കാണ് കരാർ നിയമനം. പ്രതിമാസം 40,000 രൂപയാണ് വേതനം. നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നതിന് പകരം ബയോഡേറ്റ വാങ്ങി നിയമനം നല്‍കിയെന്നാണ് ആരോപണം.

അർഹമായ വിദ്യാഭ്യാസ യോഗ്യതയുള്ളതിനാലാണ് നിയമനം നൽകിയതെന്നാണ് സീമാറ്റ് നൽകുന്ന വിശദീകരണം. എന്നാൽ അപേക്ഷ ക്ഷണിക്കാതെ നിയമനം നടത്തിയതിന്‍റെ നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്‍റെയും സീമാറ്റിന്‍റെയും വിശദീകരണം പുറത്തുവന്നിട്ടില്ല.

കോൺഗ്രസ് നേതാവിന്‍റെ ഭാര്യയ്ക്ക് സർക്കാർ സ്ഥാപനത്തിൽ നിയമനം ലഭിച്ചതാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. നിയമനം സംബന്ധിച്ച കൂടുതൽ വിവരങ്ങളും നടപടിക്രമങ്ങളും പുറത്തുവരേണ്ടതുണ്ട്.

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാ...
08/10/2026

വിഖ്യാത നടനും ചലച്ചിത്രകാരനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നു പുലർച്ചെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഹിന്ദി, മറാഠി സിനിമകളിൽ തന്റേതായ അഭിനയശൈലി കൊണ്ടു ശ്രദ്ധേയനായ അദ്ദേഹം മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 2013 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

മഹാരാഷ്ട്രയിലെ കർഷകരുടെ ആത്മഹത്യയും വൻ വരൾച്ചയും കണ്ടാണ് അദ്ദേഹം 2015 ൽ നാം ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കർഷക കുടുംബങ്ങൾക്കു സാമ്പത്തിക സഹായം എത്തിച്ചു. 1999 ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. 1951 ജനുവരി 1 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ, മകൻ മൽഹാർ പടേക്കർ.

ആദരാഞ്ജലികൾ ...🌹🌹🌹

പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ നിന്ന് കുരുന്നുകളെ രക്ഷിക്കാൻ കൈയിൽ കിട്ടിയ ഒരു ഫ്ലെക്സ് ബോർഡ് തണലാക്കി ഒപ്പം നടന്ന അബ്ദുൽ...
07/10/2026

പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ നിന്ന് കുരുന്നുകളെ രക്ഷിക്കാൻ കൈയിൽ കിട്ടിയ ഒരു ഫ്ലെക്സ് ബോർഡ് തണലാക്കി ഒപ്പം നടന്ന അബ്ദുൽ നാസർ എന്ന കുഞ്ഞിപ്പ മാഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്..

കനത്തു പെയ്ത മഴയിലും തങ്ങളെക്കാൾ മുൻഗണന കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കാണെന്ന് തെളിയിച്ച് ഒരു അധ്യാപകന്റെ കരുതൽ. സ്കൂളിലേക്ക് പോകുന്ന വഴിയിൽ പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ നിന്ന് കുരുന്നുകളെ രക്ഷിക്കാൻ കൈയിൽ കിട്ടിയ ഒരു ഫ്ലെക്സ് ബോർഡ് തണലാക്കി ഒപ്പം നടന്ന അബ്ദുൽ നാസർ എന്ന കുഞ്ഞിപ്പ മാഷിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മലപ്പുറം ജില്ലയിലെ MAMUPS വെള്ളിലയില്‍ നിന്നുള്ളതാണ് ഹൃദയംഗമായ ഈ കാഴ്ച

മഴ കനത്തതോടെ കുഞ്ഞുങ്ങൾ നനഞ്ഞു വിറയ്ക്കാതിരിക്കാൻ വഴിയരികിൽ കണ്ട ഫ്ലെക്സ് ബോർഡ് തലയ്ക്കു മുകളിൽ ചേർത്തുപിടിച്ച്, കുട്ടികളെ ചേർത്തുനിർത്തി മുന്നോട്ട് നടക്കുന്ന അധ്യാപകന്റെ ദൃശ്യങ്ങൾ അതേ സ്കൂളിലെ മറ്റൊരു അധ്യാപികയാണ് ക്യാമറയിൽ പകർത്തിയത്. കേവലം ഒരു ഫ്ലെക്സ് ബോർഡിന്റെ തണലിനേക്കാൾ അതിന് പിന്നിലുണ്ടായിരുന്ന അധ്യാപകന്റെ സ്നേഹവും ഉത്തരവാദിത്തവുമാണ് നാടിന്റെയാകെ കൈയടി നേടുന്നത്.

ഒരു നല്ല അധ്യാപകൻ പാഠപുസ്തകങ്ങൾക്കപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിൽ എങ്ങനെയൊരു തണലാകണം എന്നതിന്റെ ജീവിക്കുന്ന മാതൃകയാണ് കുഞ്ഞിപ്പ മാഷെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. വീഡിയോകണ്ട ആയിരക്കണക്കിന് ആളുകളാണ് മാഷിന്റെ ഈ വലിയ മനസിന് പ്രശംസകളുമായി രംഗത്തെത്തുന്നത്.

കാസർഗോഡ് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ ബൈക്ക് യാത്രയ്ക്കിടെ മിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്കയിലെ നൗഫ...
07/10/2026

കാസർഗോഡ് പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ ബൈക്ക് യാത്രയ്ക്കിടെ മിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്കയിലെ നൗഫൽ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.

ഭാര്യാവീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് ബൈക്കിൽ തിരികെ മടങ്ങുന്നതിനിടെയാണ് നൗഫലിന് ശക്തമായ മിന്നലേറ്റത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ നൗഫലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട നൗഫൽ. ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാസർകോട് മലയോര മേഖലയിൽ ശക്തമായ മഴയോടൊപ്പം വലിയ തോതിൽ ഇടിമിന്നലും ഉണ്ടായിരുന്നു. മാതാവ്: നബീസ. ഭാര്യ: സുഹ്റ. രണ്ട്‌ കുട്ടികളുണ്ട്. സഹോദരൻ: അബ്‌ദുൽ ഖാദർ.

ആദരാഞ്ജലികൾ ...🌹🌹🌹

തിരുവനന്തപുരം കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി...
07/10/2026

തിരുവനന്തപുരം കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലമ്പലത്ത് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ റോഡിൽ സ്വിഫ്റ്റ് കാറിനുള്ളിലായിരുന്നു മൃതദേഹം.

ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ കത്തിച്ച നിലയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് കല്ലമ്പലം പോലീസ് കാർ ദേശീയപാതയിൽ കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടുദിവസമായി വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയതായി സൂചനയുണ്ട്.

അന്വേഷണം നടക്കുന്നതിനിടയിലാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ. കിളിമാനൂർ മുളക്കലത്തുകാവ് അന്‍സാര്‍– സീന ദമ്പതികളുടെ മകനാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിയാണ്.

ആദരാഞ്ജലികൾ ...🌹🌹🌹

07/10/2026

കാഞ്ഞാണി പമ്പിൽ ഉണ്ടായ അപകടം...

ഇന്ധനം അടിച്ചു കഴിഞ്ഞു. എന്ന് ഉറപ്പ് വരുത്തിയതിനു ശേക്ഷം വാഹനം മുന്നോട്ട് എടുക്കുക...

പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....
07/10/2026

പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സഹപ്രവർത്തകയ്ക്കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്സിലായിരുന്നു ആയിരുന്നു സാന്ദ്ര താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന സഹപ്രവർത്തക വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ഔദ്യോഗികമായ യോഗത്തിൽ പങ്കെടുക്കാന്‍ സാന്ദ്ര എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ജീവിതം മടുത്തുവെന്ന് എഴുതിവച്ച കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. 'എനിക്ക് ജീവിതം മടുത്തു. മരണത്തിന് ‍ഞാന്‍ മാത്രമാണ് ഉത്തരവാദി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക. അടിയന്തിരം നടത്തരുത് എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണിന്‍റെ വാള്‍പേപ്പറാക്കിയ നിലയിലായിരുന്നു കുറിപ്പ്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

Address

Cherthala
Alappuzha
688539

Website

Alerts

Be the first to know and let us send you an email when We r Silent because we r SOUND posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share