10/09/2025
നിരവധി ക്രിമിനൽ കേസ് പ്രതി റിയാസ്ഖാനും കുട്ടുകാരും വൻ തോതിൽ ഗഞ്ചാവുമായി പിടിയിൽ
1)കായംകുളം കൃഷ്ണപുരം സ്വദേശി നല്ലെഴുത്ത് പുത്തൻ വീട്ടിൽ റിയാസ് ഖാൻ- 44. 2) ഇലപ്പാകുളം കട്ടച്ചിറ യുസഫ് മൻസിൽ യുസഫ് - 27 , 3) കറ്റാനം പള്ളിക്കൽ PO കട്ടച്ചിറ VV ഭവനം വിനിത്- 29 , 4) ഇലപ്പാകുളം കല്ലെഴത്ത് മുഹമ്മദ് ആമീൻ - 33, എന്നിവരെ ഇവർ യാത്ര ചെയ്തു വന്ന ഇന്നോവ കാർ സഹിതം 10 kg ഗഞ്ചാവുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പോലിസും ചേർന്ന് പിടികുടിയത്. അന്യ -സംസ്ഥാനത്തു നിന്ന് ഗഞ്ചാവ് കൊണ്ടുവന്ന് റിയാസ്ഖാൻ്റ വീട്ടിൽ സുക്ഷിച്ച് രഹസ്യമായി വിൽപ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കായംകുളം പോലിസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് 3.5 kg ഗഞ്ചാവ് പിടികുടിയിരുന്നു. ആ സമയം ഇയാൾ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത് . വീടീന് പുറത്ത് എവിടെയോ ശേഖരിച്ചുവെച്ചിരുന്ന ഗഞ്ചാവ് കാറിൽ കടത്തുന്നതിന് ഇടയിലാണ് ഇവർ പിടിയിലാകുന്നത്. വർഷങ്ങളായി മയക്ക് മരുന്ന് കച്ചവടം നടത്തിവരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇയാൾ ലഹരി വസ്തുകളുമായി പിടിയിലാകുന്നത് . ഇയാളുടെ സുഹൃത്തുക്കൾ വഴിയാണ് ലഹരി കച്ചവടം നടത്തിവന്നിരുന്നത്. പോലീസ് വീട്ടിൽ പരിശോധന നടത്താതിരിക്കാൻ വീട്ടിൽ CCTV സ്ഥാപിച്ചും, പരിശോധനക്ക് എത്തുന്ന പോലീസിനെതിരെ കള്ളപരാതി പറഞ്ഞും കേരളത്തിന് പുറത്ത് നിന്ന് വൻ തോതിൽ ഗഞ്ചാവ് കൊണ്ട് വന്ന് കായംകുളം, കൃഷ്ണപുരം എന്നിവടങ്ങൾ കേന്ദ്രമാക്കി വിൽപ്പന നടത്തിവരികയായിരുന്നു. മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നീരിക്ഷിച്ചു വരികയായിരുന്നു. ഡിജിപി യുടെ ഓപ്പറേഷൻ D hunt ൻ്റെ ഭാഗമായി നർക്കോട്ടിക് സെൽ ഡിവൈഎസ്പി B പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാർ എംകെ യുടെ നേതൃത്വത്തിൽ വള്ളികുന്നം S I ദിജേഷ് , ASI റെജികുമാർ , SCPO സന്തോഷ്കുമാർ, CPO മാരായ അൻഷാദ് ,അഖിൽ, പ്രപഞ്ചേന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികുടിയത്. ഓണാഘോഷത്തിൻ്റെ ഭാഗമായി ഇറക്കിയ ഗഞ്ചാവിൻ്റെ കുറച്ച് മാത്രമേ പോലിസിന് കണ്ടെടുക്കുവാൻ കഴിഞ്ഞുള്ളു. ഇവിടെ നിന്നാണ് ഗഞ്ചാവ് കൊണ്ടുവന്നതെന്നും ബാക്കി ഗഞ്ചാവ് എവിടെയാണ് ഉള്ളതെന്നും ഉടനെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്.