18/11/2016
സഹകരണ ബാങ്കുകൾക്കെതിരെ പ്രചരണം നടത്തുന്നവരോടൊന്ന് സംസാരിച്ച് നോക്കൂ. പലർക്കും ഇതിനെക്കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലെന്ന് അപ്പോൾ മനസിലാകും.
ബി.ജെ.പി നേതാക്കളുടെ ചർച്ചയിൽ നിന്നോ സംഘി ഗ്രൂപ്പിലെ വാട്സ് ആപ്പ് ഫോർവേർഡുകളിൽ നിന്നോ ലഭിക്കുന്ന അടിസ്ഥാനമേതുമില്ലാത്ത നുണകളാണ് മിക്കവരും ആവർത്തിക്കുന്നത്. തിരിച്ചെന്തെങ്കിലും ചോദിച്ചാൽ തീരുന്നതേയുള്ളൂ ഈ കള്ളങ്ങളെല്ലാം.
എന്താണ് ഈ പ്രചരണത്തിന്റെ സത്യാവസ്ഥ...?
1.സഹകരണ ബേങ്കുകൾക്ക് ഒരു നിയമവും ബാധകമല്ലാ. അവിടെയുള്ള പണത്തിന് ഒരു കണക്കും ഇല്ല.
തീർത്തും തെറ്റായൊരു ആരോപണമാണിത്.എന്താണ് സഹകരണ സംഘങ്ങളെന്ന് മനസിലാക്കാത്തത് കൊണ്ടാണീ ആരോപണങ്ങൾ.റിസർവ് ബാങ്കുകൾ കേന്ദ്ര സർക്കാരിന് കീഴിലെന്ന പോലെ സംസ്ഥാന സർക്കാറിന്റെ സഹകരണ വകുപ്പിന് കീഴിലാണ് പ്രാഥമിക സഹകരണ സംഘങ്ങൾ അഥവാ ബേങ്കുകൾ..BR ആക്റ്റിന്റെ പരിധിയിൽ നിന്നു കൊണ്ട് സംസ്ഥാനത്തെ KCS ആക്റ്റ് പ്രകാരം നിയമവിധേയമായി മാത്രമാണ് ഇവ പ്രവർത്തിക്കുന്നത്.
എല്ലാ ബാങ്കുകളിലുമുള്ള ഇന്റേണൽ ഓഡിറ്റിങ്ങ് കൂടാതെ സർക്കാർ നിശ്ചയിക്കുന്ന ഓഡിറ്റർമാരും കണക്കുകൾ പരിശോധിക്കും.കൺകറന്റ് ഓഡിറ്റിങ്ങ് ഉണ്ട്.പിന്നീട് രജിസ്ട്രാർ കൂടി ഇത് അംഗീകരിക്കണം..ന്യൂനതകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യും.പണത്തിന് കൃത്യമായ കണക്കുകളും ഉണ്ട്..കൂടാതെ ഐ.ടി ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടാൽ നിക്ഷേപകരുടെ വിവരങ്ങൾ നൽകാറും ഉണ്ട്.അവയ്ക്കൊക്കെ കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്.
2.സഹകരണ ബാങ്കുകളിൽ 30000 കോടിയോളം കള്ളപ്പണമാണ്.
എവിടുന്ന് ഈ കണക്കെന്നൊന്നും ചോദിക്കരുത്. കെ.സുരേന്ദ്രനോ മറ്റ് ബി.ജെ.പി നേതാക്കൾക്കോ ഉത്തരം ഉണ്ടാകില്ലാ. പക്ഷേ ആരോപണം ആവർത്തിച്ച് കൊണ്ടേയിരിക്കും. സഹകരണ ബേങ്കുകളിൽ ആകെയുള്ള ഒന്നര ലക്ഷം കോടിയോളം നിക്ഷേപം എന്നത് പ്രാഥമിക സഹകരണ ബേങ്കുകളിലേത് മാത്രമല്ലാ, സഹകരണ മേഖലയിലാകെയാണത്.
1600 ഓളം പ്രാഥമിക സഹകരണ ബേങ്കുകൾ കൂടാതെ പണമിടപാട് നടത്തുന്ന നിരവധി പ്രാഥമിക സംഘങ്ങളിലേയും കൂടിയാണീ നിക്ഷേപങ്ങൾ. ജില്ലാ സംസ്ഥാന സഹകരണ ബേങ്കുകളിലെ നിക്ഷേപവും ഈ കണക്കിൽ തന്നെയാണ് പരിഗണിക്കുന്നത്.പ്രാഥമിക ബേങ്കുകളിൽ
500 കോടിക്ക് മുകളിൽ പ്രവർത്തന മൂലധനമുള്ളവ ആകെ 3 എണ്ണം മാത്രമേയുള്ളൂ..മിക്ക സംഘങ്ങളും10 മുതൽ 80 കോടി വരെ ആസ്തിയുള്ള ചെറിയ സംഘങ്ങളാണ്..
3 .റിസർവ് ബേങ്കിനെ അംഗീകരിക്കുന്നില്ലാ.ഐ.ടി വകുപ്പിന് കണക്കുകൾ നൽകുന്നില്ലാ..ആദായ നികുതി വകുപ്പിന്റെ പരിശോധനയെ എതിർക്കുന്നു.
മറ്റൊരു പൊള്ളയായ വാദമാണത്.എല്ലാ ജില്ലാ സഹകരണ ബേങ്കുകളും റിസർവ് ബേങ്കിന്റെ നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്.അർബാൻ ബാങ്കുകളും ആ പരിധിയിലാണ്..ജില്ലാ സഹകരണ ബേങ്കിന് കീഴിലാണ് പ്രൈമറി സഹകരണ സംഘങ്ങൾ. ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത് സഹകരണ നിയമത്തിന് കീഴിലാണ്.അത് കൊണ്ട് ആ നിയമങ്ങളാണ് അവ പാലിക്കേണ്ടത്. ബി.ആർ ആക്റ്റിന്റെ പരിധിയിൽ നിന്നു കൊണ്ട് റിസർവ് ബേങ്കിന്റെ കൂടി അനുമതിയോടെയാണ് ഇവ പ്രവർത്തിക്കുന്നത്.സഹകരണ ബേങ്കുകളെ കൂടാതെ ആർ.ബി.ഐയുടെ പൂർണ്ണ നിയന്ത്രണത്തിലല്ലാത്ത എന്നാൽ മണി ലെന്റേർസ് ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്നവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഏറെയുണ്ട്.അവയെ കുറിച്ചൊന്നും പരാതിയില്ലാതെ സഹകരണ ബേങ്കുകളെ മാത്രം ചിലർ ലക്ഷ്യമിടുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ്.
ഐ.ടി വകുപ്പിന് സഹകരണ ബാങ്കുകളിലെ കണക്കുകൾ പരിശോധിക്കാൻ നിയമപരമായ നിരവധി വഴികളുണ്ട്.ആ പരിശോധനകൾ സാധാരണ നടക്കാറുള്ളതാണ്.മിക്ക സംഘങ്ങളും വലിയ നിക്ഷേപമുള്ളവരുടെ ലിസ്റ്റ് ഐ.ടി വകുപ്പിന് കൈമാറിയതുമാണ്..ബാങ്കുകളിൽ മിന്നൽ പരിശോധനയെന്ന പേരിൽ ചിലയിടങ്ങളിൽ ബേങ്ക് പ്രവർത്തനങ്ങളെ തടസപ്പെടുത്തിയ നീക്കത്തിനെതിരെയാണ് സഹകാരികൾ പ്രതികരിച്ചത്..
4. സഹകരണ ബാങ്കിൽ നടക്കുന്ന ഇടപാടുകൾ ദുരൂഹമാണ്.
ഒട്ടും അല്ലാ.റിസർവ് ബേങ്ക് അനുമതിയോടെ തന്നെയാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.നിക്ഷേപങ്ങൾ സ്വീകരിക്കലും വായ്പ നൽകലുമാണ് പ്രധാന ഇടപാടുകൾ.ആകെ നിക്ഷേപത്തിന്റെ 75- 80 % വായ്പ നൽകാൻ സഹകരണ സംഘങ്ങൾക്ക് പ്രൊവിഷനുണ്ട്..അത് വഴി പരമാവധി ആവശ്യക്കാർക്ക് വായ്പ നൽകാനും കഴിയും.
മറ്റ് പല ബാങ്കുകൾക്കും കഴിയാത്ത നോൺ ബാങ്കിംഗ് പ്രവർത്തനങ്ങളും സഹകരണ ബാങ്കുകൾ വഴി നടത്തുന്നു.വിലക്കുറവിൽ നീതി മെഡിക്കൽ സ്റ്റോറുകൾ,കാർഷിക അനുബന്ധ സാമഗ്രികൾ, ഹാർഡ് വെയർ ഷോപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ ഇവർ ഇടപെടാറുണ്ട്.ഇതിലൊക്കെ സാമൂഹ്യ പ്രതിബദ്ധത നില നിർത്തി തന്നെയാണ് പ്രവർത്തിക്കുന്നതും..
പിന്നെ ഈ പറയുന്നതെല്ലാം?? സംശയം വേണ്ടാ.സംഘപരിവാർ നുണ ഫാക്റ്ററിയിൽ നിന്നും നിന്നും ഉൽപ്പാദിപ്പിക്കുന്ന നുണ ബോംബുകൾ തന്നെയാണിവ.
ആളുകളിൽ പരിഭ്രാന്തി പടർത്തി സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർക്കാനും അധികാരമുപയോഗിച്ച് അവയെ ഞെരിച്ച് കൊല്ലാനുമുള്ള ശമം..
അതിനെയാണ് ചെറുക്കേണ്ടത്...
ജനങ്ങളെ അണി നിരത്തി ചെറുക്കണം..
Courtesy : Lijith G Payyanur