02/08/2026
ആറുവയസുകാരൻ അപകടത്തിൽ മരിച്ച സംഭവം:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 30 വർഷത്തിനു ശേഷം പിടിയിൽ
ആലത്തൂർ : മിനിലോറിയിടിച്ച് ആറുവയസുകാരൻ അപകടത്തിൽ മരിച്ച സംഭവത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 30 വർഷത്തിനു ശേഷം പിടിയിൽ. ചെന്നൈ സ്വദേശി ഇളംതമിഴനെയാണ്(60)
ആലത്തൂർ പോലീസ് അറസ്‌റ്റ് ചെയ്തത്. ദേശീയപാത വാനൂരിൽ 1995 ൽ മദ്രസയ്ക്ക് പോയി മടങ്ങുകയായിരുന്ന ഉമ്മർ ഫാറൂഖ് (6) എന്ന വിദ്യാർത്ഥിയാണ് മിനിലോറിയിടിച്ച് മരിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രതി നിരവധി വീടുകളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു.ജാമ്യമെടുത്ത ശേഷം പ്രതി മുങ്ങുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം പോലീസിനു വിവരം ലഭിച്ചതിനെ
തുടർന്ന് ആലത്തൂർ സി.ഐ സോണി മത്തായി, എസ്. ഐ എ.കെ. ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാ രായ എം.മിഥുൻ, ഹരീഷ് എന്നിവർ ചേർന്നാണ് ചെന്നൈയിൽ നിന്ന് ഇയാളെ
അറസ്റ്റ‌് ചെയ്തത്.ആലത്തൂർ കോടതി റിമാൻഡ് ചെയ്തു.
02-08-2026
*PALAKKAD MEDIA 24×7*
*Whatsapp*
https://chat.whatsapp.com/GCBZZ5RRZq6AbPqvFplRkR
*Whatsapp Channel*
https://whatsapp.com/channel/0029Vb6giGIE50Umz9DIKh0Q
*Instagram*
https://www.instagram.com/palakkadmedia_24_7?igsh=MXZ2cXB4djh0NGRzbg==
*Facebook*
https://www.facebook.com/share/1BhigBu2xr/