21/08/2025
കുഞ്ഞുങ്ങൾക്ക് പേവിഷബാധ ഉണ്ടാകാതിരിക്കണോ, ഉറപ്പാക്കാൻ ഒറ്റ മാർഗ്ഗമേയുള്ളൂ!
Pre exposure Prophylaxis, അഥവാ പട്ടി കടി ഏൽക്കും മുമ്പ് തന്നെ 3 ഡോസ് വാക്സിൻ എടുക്കുക.
നിലവിൽ ഇന്ത്യ ഗവണ്മെൻ്റിൻ്റെ വാക്സിനേഷൻ പദ്ധതിയിൽ ഇത്തരമൊന്ന് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സർക്കാർ ആശുപത്രികളിൽ ചെന്ന് ചോദിച്ചാൽ എല്ലാവർക്കും ഇത് നൽകാൻ ആശുപത്രി അധികൃതർക്ക് കഴിയില്ല. എന്നാൽ പട്ടിയോ പൂച്ചയോ മാന്തുകയോ നക്കുകയോ ഒക്കെ ചെയ്താൽ ഗുരുതരമായ മുറിവ് അല്ലെങ്കിലും 4 തവണ വാക്സിൻ എടുക്കും. ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പിന്നെ 1300 ₹ മുടക്കാൻ പ്രാപ്തിയുള്ളവർ എല്ലാം പ്രൈവറ്റാശുപത്രിയിൽ പോയി 350 ₹ Per dose വെച്ച് 3 ഡോസ് ( Day O, 3, 21 or 28 ദിവസം) എടുക്കണം.
ഇങ്ങനെ എടുത്താൽ വർഷങ്ങളോളം നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ പ്രതിരോധ ശേഷി കാണും. അഥവാ മാര കമായ രീതിയിൽ ഒരു പേപ്പട്ടി തന്നെ നിങ്ങളെ കടിച്ചാലും നിങ്ങൾക്ക് പേ വിഷ ബാധ വരാനുള്ള സാധ്യത almost nil ആണ്.
എന്നാൽ കടിയ്ക്ക് ശേഷം മാത്രം വാക്സിൻ എടുക്കുമ്പോൾ മാരകമായ കടികളിൽ ഒക്കെ വാക്സിൻ എടുത്താലും രോഗം വരാൻ ഉള്ള സാധ്യത വളരെ നേരിയ രീതിയിൽ ഉണ്ടെന്നതാണ് വസ്തുത. ഈ വർഷം ഇത് വരെ പേവിഷ ബാധയേറ്റ 17 മരണം നമ്മുടെ നാട്ടിൽ ഉണ്ടായി എന്ന് ഓർക്കണം.
So better be aware, be careful, protect your kids with Pre Exposure Prophylaxis.
പ്രൈവറ്റ് ആശുപത്രിയിൽ ലഭ്യമാകുന്നത് മസിലിൽ എടുക്കുന്ന വാക്സിനാണ്, സർക്കാരിൽ നിന്നും ലഭിക്കുന്ന വാക്സിനൊപ്പം ഗുണഫലം ഉള്ള ഒന്നാണ് അതും. ഇതിലൊരു അമാന്തം ഇനി വേണ്ട, സർക്കാർ ഫ്രീ ആയി തരുന്ന കാലം നോക്കി ഇരിക്കേണ്ട.
✍️ Dr Deepu Sadasivan
ജനറൽ ഹോസ്പിറ്റൽ കോട്ടയം