14/10/2025
പ്രൈവറ്റ് എന്ന സിനിമ ഏതോ ഒരു ഫെമിനിസ്റ്റ് സിനിമ എന്ന് വിചാരിച്ച് ആണ് ഞാൻ കാണാൻ കയറിയത്.
പക്ഷേ എന്നെ ആ സിനിമ കൊണ്ട് എത്തിച്ചത് ഇന്നത്തെ ഇന്ത്യയിലെ പൊളിറ്റിക്സിലേക്കാണ്.
ഞങൾ പൊളിറ്റിക്കൽ ആയി ചിന്തിക്കുന്ന കൂട്ടുകാർ എല്ലാവരും ഒത്തുചേരുമ്പോൾ എല്ലായ്പ്പോഴും സംസാരിക്കുന്ന വിഷയമാണ് ആർഎസ്എസ് ഭരിക്കുന്ന നാട്ടിൽ എങ്ങനെയാണ് ഭയം ഇല്ലാതെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത് എന്നത്.
ആ വിഷയം തന്നെ ആണ് പ്രൈവറ്റ് എന്ന സിനിമ ചർച്ച ചെയ്യുന്നത്.
മോദി, മുസ്ലീം , ആർഎസ്എസ് എന്നൊക്കെ ഉള്ള വാക്കുകൾ സെൻസർ ബോർഡ് കട്ട് ചെയ്തിട്ടും ഉണ്ട്.
ഈ സിനിമ കണ്ട് ഇറങ്ങിയപ്പോൾ അത്രത്തോള മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു. കാരണം എൻഡ് ക്രെഡിറ്റ് ആയി കാണിച്ച ചിത്രങ്ങൾ മത തീവ്രവാദികൾ കൊന്നു കളഞ്ഞ എഴുത്തുകാരായ ഗോവിന്ദ് പാൻസാരെ, കൽബുർഗി , ഗൗരി ലങ്കേഷ് എന്നിവരുടെ ആയിരുന്നു.
ഭയം വിതച്ച് ഭിന്നിപ്പിച്ചു ഭരിക്കുന്ന ഈ നാട്ടിൽ ഇത്തരം ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് തന്നെ അത്രമാത്രം ധൈര്യം ഉള്ള ഒരാൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ.
ആ ധൈര്യം എടുത്ത് മുന്നോട്ട് വന്ന ഡയറക്ടർ ദീപക് ഡിയോൺ ന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
അടുത്തതായി എന്നെ അൽഭുതപ്പെടുത്തി കളഞ്ഞത് മീനാക്ഷി എന്ന നടിയുടെ ധൈര്യം ആണ്. എന്ത് ധൈര്യത്തിൽ ആണ് ഇത്രയും വലിയ പൊളിറ്റിക്സ് സംസാരിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാൻ മീനാക്ഷി തയ്യാറായത് എന്ന് എനിക്ക് അറിയില്ല. എന്തായാലും മലയാള സിനിമയില് വേറാരും ചെയ്യാത്ത ഒരു ബോൾഡ് ആൻഡ് സൂപ്പർ തീരുമാനം ആണ് മീനാക്ഷി ഈ ചിത്രത്തിലൂടെ എടുത്തിരിക്കുന്നത്.
ഇന്ദ്രൻസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പതിവ് പോലെ തന്നെ അടിപൊളി ✨
ഇതിലെ പ്രധാന കഥാപാത്രത്തിന് "ശ്രീ രാം " എന്ന് പേരിട്ട ഡയറക്ടർ ൻ്റെ ധൈര്യത്തെ എനിക്ക് അഭിനന്ദിക്കാതെ ഇരിക്കാൻ കഴിയില്ല.
ഓരോ ഫ്രെയിം കാണുമ്പോഴും iffk യില് കാണുന്ന ഇൻ്റർനാഷണൽ ചിത്രങ്ങളിലെത്തുപോലത്തെ ഫ്രെയിമുകൾ.
എന്തൊരു സിനിമയാണ് എടുത്ത് വെച്ചിരിക്കുന്നത്...🥹🥹🥹🥹🥹
സിനിമ കണ്ട് തീർന്നപ്പോൾ ഞാൻ കരഞ്ഞു 💔
നിങൾ ഒരു ഇടതുപക്ഷ ചിന്താഗതികാരൻ ആണെങ്കിൽ തീർച്ചയായും ഈ ചിത്രം കാണണം.
നിങൾ ഒരു കോൺഗ്രസുകാരൻ ആണെങ്കിൽ തീർച്ചയായും ഈ ചിത്രം കാണണം.
നിങൾ വർഗീയതക്കും ഫാസിസത്തിനും എതിരെ നിൽക്കുന്ന ആളാണ് എങ്കിൽ ഈ ചിത്രം നിർബന്ധമായും കാണണം.
നിങൾ ഒരു iffk ജീവി ആണെങ്കിൽ ഈ ചിത്രം കാണണം.
അടുത്ത തിയറ്ററിൽ പടം ഇല്ലെങ്കിൽ ബസ് പിടിച്ച് തിയറ്റർ ഉള്ള സ്ഥലത്ത് പോയി കാണണം.
അത്രക്കും വലിയ ഒരു പൊളിറ്റിക്സ് ആണ് പ്രൈവറ്റ് എന്ന സിനിമ മുന്നോട്ട് വെക്കുന്നത്.
Iffk ക്കു ഈ ചിത്രം തിരഞ്ഞെടുക്കും എന്ന പ്രതീക്ഷ എനിക്ക് ഉണ്ട് ✨🥹💔
Jai Bhim 💙✊🏾
Copied
Written by : Shreelakshmi Arackal