Bagava online News

Bagava online News Online News

ഒരു ചെറു സഹായംവലിയ സേവയെ നിലനിർത്തും    ആലുവ ഗവൺമെൻ്റ് ആശുപത്രിയിൽ സേവാഭാരതി ആലുവ യൂണിറ്റ് എല്ലാ ദിവസവും നടത്തി വരുന്ന സ...
20/02/2024

ഒരു ചെറു സഹായം
വലിയ സേവയെ നിലനിർത്തും

ആലുവ ഗവൺമെൻ്റ് ആശുപത്രിയിൽ സേവാഭാരതി ആലുവ യൂണിറ്റ് എല്ലാ ദിവസവും നടത്തി വരുന്ന സൗജന്യ പ്രഭാത ഭക്ഷണ വിതരണം നൂറുകണക്കിന് നിർദ്ദന രോഗികൾക്ക് ആശ്വാസമാണ്...

സുമനസ്സുകളുടെ നിർലോഭമായ സഹകരണം മാത്രമാണ് ഇത്തരം സദുദ്യമത്തിന് സേവാഭാരതിക്ക് കരുത്ത് പകരുന്നത്...

നിങ്ങളുടെ ജീവിതത്തിലെ വിശേഷ സന്ദർഭങ്ങളിൽ ഈ സദുദ്യമത്തിൽ നിങ്ങൾക്കും പങ്കാളിയാകാം...

ബന്ധപ്പെടേണ്ട നമ്പർ:-
91889 06516

26/07/2022

നിങ്ങളുടെ പരമോന്നത ത്യാഗത്തിനും വീര്യത്തിനും ധൈര്യത്തിനും രാജ്യം എപ്പോഴും നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. 🧡🤍💚 കാര്‍ഗില്‍ വിജയ് ദിവസ് 2022! 🇮🇳🔥

സംസ്ഥാനത്തെ മികച്ച തഹസീൽദാർക്കുള്ള പുരസ്‌കാരം ലഭിച്ച കുന്നത്തുനാട് തഹസീൽദാർ ശ്രീ. വിനോദ് രാജ് സാറിനെ പൊന്നാട അണിയിച്ച് ക...
25/02/2022

സംസ്ഥാനത്തെ മികച്ച തഹസീൽദാർക്കുള്ള പുരസ്‌കാരം ലഭിച്ച കുന്നത്തുനാട് തഹസീൽദാർ ശ്രീ. വിനോദ് രാജ് സാറിനെ പൊന്നാട അണിയിച്ച് കേരള എൻ ജി ഒ സംഘ് അനുമോദിച്ചു.

ബിജെപി മുൻ ആലുവ നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.ജി ഹരിദാസ്, അശോകൻ  എന്നിവർകൂടി തുടങ്ങിയ പുതിയ സംരംഭമായ കാരുണ്യം ഹോംനേഴ്സ് & പ...
30/09/2021

ബിജെപി മുൻ ആലുവ നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.ജി ഹരിദാസ്, അശോകൻ എന്നിവർകൂടി തുടങ്ങിയ പുതിയ സംരംഭമായ കാരുണ്യം ഹോംനേഴ്സ് & പ്ലേയ്സ്മെൻ്റ് സർവ്വീസിൻ്റെ (തിരുവൈരാണിക്കുളം) ഉദ്ഘാടനം ബഹു.ആലുവ MLA അൻവർ സാദത്ത് നിർവ്വഹിച്ചു.

മുൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും, ദേശീയ നിർവ്വാഹക സമിതിയംഗവുമായ പി.എം വേലായുധൻ, മുൻ സംഘ പ്രചാരകനും, സിനിമ സംവിധായകനുമായ ശശി അയ്യൻച്ചിറ, എന്നിവർ സന്നിധരായി.

ആശ ഗോപാലകൃഷ്ണൻ സക്ഷമ ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ദിവ്യാംഗർക്ക് വേണ്ട...
18/09/2021

ആശ ഗോപാലകൃഷ്ണൻ സക്ഷമ ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ദിവ്യാംഗർക്ക് വേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയാണ് സക്ഷമ.

ഡോ. ആശ ഗോപാലകൃഷ്ണൻ പ്രശസ്ത നേത്രരോഗ വിദഗ്ധയും കോർണിയ അന്ധത്വമുക്ത ഭാരത് അഭിയാന്റെ കേരള കൺവീനറും ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ്​ (83) നിര്യാതനായി.കൊച്ചി കെപി വള്ളോന്‍ റോഡിലെ വസതിയില്‍ ശനിയാഴ്ച ഉച്ച...
18/09/2021

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ്​ (83) നിര്യാതനായി.

കൊച്ചി കെപി വള്ളോന്‍ റോഡിലെ വസതിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം.

വിവിധ മാധ്യമങ്ങളില്‍ പതിറ്റാണ്ടുകളോളം സേവനമനുഷ്​ടിച്ചിട്ടുണ്ട്​. മംഗളം പത്രത്തിന്‍റെ ജനറല്‍ എഡിറ്ററായാണ്​ വിരമിച്ചത്​. പ്രഭാഷകനും കോളമിസ്റ്റും നോവലിസ്റ്റും അധ്യാപകനുമായിരുന്നു.

കേരള പ്രകാശത്തിലൂടെ പത്രപ്രവര്‍ത്തന രംഗത്ത്​ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും യു.എന്‍.ഐ വാര്‍ത്താഏജന്‍സിയിലും റിപ്പോര്‍ട്ടറായിരുന്നു. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്‍റും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്‍റെ സെക്രട്ടറി ജനറലുമായിരുന്നു.

സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്​കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. മത്തായി മാ‍ഞ്ഞൂരാന്‍റെ ജീവചരിത്രവും മൂന്ന് നോവലുകളും രണ്ട്​ യാത്രാ വിവരണങ്ങളും രചിച്ചിട്ടുണ്ട്​.

31/08/2021

കാലടി സംസ്കൃത സർവ്വകലാശാലയ്ക്ക് NAAC ൻ്റെ എ പ്ലസ് ഗ്രേഡ് ലഭിച്ചു.

എ പ്ലസ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സർവകലാശാലയാണ് കാലടി സംസ്കൃത സർവകലാശാല

ഏവർക്കും ഭഗവ ഓൺലൈൻ ന്യൂസിൻ്റെ  ജന്മാഷ്ടമി ആശംസകൾ
30/08/2021

ഏവർക്കും ഭഗവ ഓൺലൈൻ ന്യൂസിൻ്റെ ജന്മാഷ്ടമി ആശംസകൾ

12/08/2021

യന്ത്രത്തകരാറിനെ തുടർന്ന് ഷാർജ വിമാനം തിരിച്ചറക്കി.
എയർ അറേബ്യയുടെ വിമാനമാണ് തിരിച്ചറക്കിയത്.
നെടുമ്പാശേരിയിൽ നിന്നും പറന്നുയർന്ന് 10 മിനിറ്റിനുള്ളിലാണ് തകരാർ സംഭവിച്ചത്.
212 യാത്രക്കാരുണ്ടായിരുന്നു.
ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി

Address

Kalady
Alwaye

Telephone

+919544991192

Website

Alerts

Be the first to know and let us send you an email when Bagava online News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share