11/10/2023
ഇസ്രായേലിന്റെ കൊള്ളരുതായ്മകൾക്ക് പിന്തുണ കൊടുക്കുകയും പലസ്തീൻകാർ ഇപ്പോൾ മര്യാദ പഠിക്കുമെന്ന് സ്വപ്നം കാണുകയും ചെയ്യുന്ന ഇന്ത്യയിലെ ഭരണാധികാരികളോടും അവരുടെ മനോവൈകൃതങ്ങൾക്ക് കൈയ്യടിക്കുന്ന മൂഢഭക്തന്മാരോടും ഒരു വാക്ക്.
മണിപ്പൂരിലെ കൂട്ടക്കൊലകൾക്കെതിരെ നാവ് പൊന്തിക്കാൻ മൂന്ന് മാസം വേണ്ടിവന്ന മോദിജിയ്ക്ക് ഇസ്രയേലിന് വേണ്ടി വായ തുറക്കാൻ ഒരു ദിവസം പോലും വേണ്ടി വന്നില്ല. മോദിയുടെ ഇന്ത്യയ്ക്ക് ഇസ്രായേൽ പ്രിയപ്പെട്ടവർ ആകുന്നത് അവർ കൊന്നൊടുക്കുന്നത് മുസ്ലീമുകളെയാണ് എന്നതിൽ കവിഞ്ഞു മറ്റു കാരണങ്ങൾ ഒന്നുമില്ലെന്ന് നമുക്കറിയാം. അല്ലെങ്കിൽ യഹൂദരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറുടെ പിൻഗാമികളായ സംഘികൾക്ക് യഹൂദ രാഷ്ട്രമായ ഇസ്രയേലിനോട് എന്താണ് മമത!
പലസ്തീൻകാർ വെറുതെ ഇസ്രയേലുമായി യുദ്ധം ചെയ്ത് സ്വന്തം നാശം ക്ഷണിച്ചു വരുത്തുകയാണെന്ന് മുൻവിധിയുള്ള ശരാശരി ഇന്ത്യക്കാരന്റെ മൗഢ്യത്തിന് പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. അവർ പാലസ്റ്റീൻ-ഇസ്രായേൽ സംഘർഷത്തിന്റെ ദാർശനിക അടിസ്ഥാനം മനസ്സിലാക്കുന്നില്ല എന്നത് തന്നെ. ഈ സംഘർഷത്തിൽ ഇസ്രായേലിന് നഷ്ടപ്പെടാൻ മാത്രമേയുള്ളൂ. പൗരന്റെ സ്വത്ത്, സമ്പത്ത്, ഭാവിയെക്കുറിച്ചുള്ള ആധി, ഉന്നതമായ മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങൾക്ക് വന്നേക്കാവുന്ന ഉലച്ചിലുകൾ, സമ്മർദ്ദം, പിന്നെ ലോകോത്തരമെന്ന് കരുതപ്പെട്ട തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകൾ തുറന്നുകാട്ടപ്പെട്ടതിലെ ജാള്യത തുടങ്ങി ഇസ്രയേലിനുള്ള തലവേദനകൾ നിരവധിയാണ്. അതുകൊണ്ട് തന്നെ അവർക്ക് നഷ്ടപ്പെടാനും ധാരാളമുണ്ട്.
എന്നാൽ ഫലസ്തീനികളുടെ കാര്യമൊന്ന് ഓര്ത്തു നോക്കൂ. ഇപ്പറഞ്ഞതിൽ ഏതെങ്കിലുമൊന്ന് അവരെ ബാധിയ്ക്കുന്നുണ്ടോ? ഫലസ്തീനികൾ അണിഞ്ഞൊരുങ്ങാറില്ല, ആർഭാടമുള്ള ആഘോഷങ്ങളില്ല, വിവാഹവും വിവാഹവാർഷികവുമൊന്നും അവർക്ക്
ആഘോഷമല്ല. കുഞ്ഞുങ്ങൾ ജനിച്ചാൽ നമുക്കെല്ലാം ആഘോഷമാണ്, വലിയ സദ്യ, വിലയേറിയ ക്ഷണക്കത്തുകൾ ഒരുക്കുന്നു, സുഹൃത്തുക്കളെ ക്ഷണിക്കുന്നു, മുന്തിയ ഇനം വസ്ത്രം ധരിച്ചു പടമെടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു.
പലസ്തീനികൾക്ക് കുഞ്ഞുങ്ങൾ ജനിച്ചാൽ അത് ദൈവ നിശ്ചയം മാത്രമാണ്. എപ്പോൾ വേണമെങ്കിൽ ദൈവം തിരിച്ചെടുക്കാവുന്ന ഒരു ചെറിയ സമ്മാനം. കുട്ടികളുടെ ദീര്ഘയുസ്സിനായി അവർ പ്രാർത്ഥിക്കാറില്ല. ജനിച്ചു വീണയുടൻ അവനെ അല്ലെങ്കിൽ അവളെ ഡോക്ടറോ സയന്റിസ്റ്റോ പൈലറ്റോ ആക്കാനുള്ള നെട്ടോട്ടവും അവർ ആരംഭിക്കാറില്ല. ഇന്നല്ലെങ്കിൽ നാളെ തന്റെ കുഞ്ഞും ഇസ്രയേലിന്റെ ഒരു ഷെൽ ആക്രമണത്തിൽ ഈ മണ്ണോട് ചേരുമെന്ന് അവർക്കറിയാം. പക്ഷെ അപ്പോഴും അവർ അഭിമാനിക്കുന്നത് സംസാരിക്കാൻ പോലും പ്രായമായിട്ടില്ലാത്ത തന്റെ പിഞ്ചു കുഞ്ഞും സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിലെ രക്തസാക്ഷിയായി മാറി എന്നുള്ള അഭിമാനമാണ്.
ഇനിയും മനസ്സിലാകാത്തവർക്കായി ഇപ്പോഴത്തെ യുദ്ധത്തെ ഇസ്രയേലിലെയും പലസ്തീനിലെയും ജനങ്ങൾ നേരിടുന്നതിൽ വ്യത്യാസം പറഞ്ഞു തരാം. ഇന്നത്തെ സംഘർഷത്തിൽ നിന്ന് ജീവൻ രക്ഷിച്ചെടുക്കാനായി ഇസ്രായേലിലെ പൗരന്മാർ ബങ്കറുകളുടെയും അറകളുടെയും സുരക്ഷിതത്വത്തിൽ ഒളിച്ചു കഴിഞ്ഞു. അവർക്ക് സുരക്ഷിതരായിരിക്കാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും അവരുടെ സർക്കാർ സമയാസമയങ്ങളിൽ കൊടുക്കുന്നു. അതിൽ നിന്ന് അല്പം പോലും വ്യതിചലിക്കാതെ അവർ സ്വന്തം സുരക്ഷാ ഉറപ്പ് വരുത്തുന്നു.
എന്നാൽ, പലസ്തീനികളോ? ശത്രുവിന്റെ ബോംബുകൾക്കും മിസൈലുകൾക്കുമിടയിലൂടെ പ്രതിഷേധിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്ത് തെരുവുകൾ നിറയ്ക്കുന്ന ഒരേയൊരു സമൂഹമേ ഈ ഭൂമിയിൽ ഉണ്ടാകൂ. ഈ കാഴ്ചയാണ് ഇന്ന് പലസ്തീനിലെ തെരുവുകളിൽ നിങ്ങൾ കാണുന്നത്. അവർക്ക് ഒളിക്കാൻ അറകളില്ല, ബങ്കറുകളില്ല, നിർദ്ദേശം നല്കാൻ സർക്കാറില്ല. ഉള്ളത് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും മാതൃഭൂമിയോടുള്ള തകർക്കാനാവാത്ത പ്രേമവും മാത്രം. ഇതുകൊണ്ട് തന്നെ, പൊട്ടിത്തെറിച്ചു കൊണ്ടരിക്കുന്ന ഷെൽ വര്ഷത്തിനിടയിലും മനസ്സ് പതറാതെ സുജൂദ് ചെയ്യാനും മിസ്സൈലുകളുടെ മരണകാഹളങ്ങൾക്കിടയിൽ തന്റെ പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തി ലാളിയ്ക്കാനുമൊന്നും പലസ്തീൻകാർക്ക് തടസ്സമില്ല.
ഇസ്രയേലിന്റെ അടിമകളായി ഭൂമിയിൽ അഭിമാനമില്ലാതെ നരകിക്കുന്നതിനേക്കാൾ അവർക്കിഷ്ടം ദൈവസന്നിധിയിൽ നാളെ തലയുയർത്തിപ്പിടിച്ചുള്ള പരലോക ജീവിതമാണ്. അഭിമാനം പണയം വെച്ച് തിന്ന്, ഭരണകൂടങ്ങളുടെ നീതികേടുകൾക്ക് മുന്നിൽ മുട്ടിൽ ഇഴഞ്ഞുകൊണ്ട് ഈ ലോകത്തു മണിമാളികകൾ പണിയാനും കുറെ പണമുണ്ടാക്കാനുമൊന്നും അവർക്ക് മോഹമില്ല - അവരുടെ ലക്ഷ്യങ്ങൾ അതിനേക്കാളൊക്കെ എത്രയോ മുകളിലാണ്.
സ്വന്തം രാജ്യത്തെ അടിമയാക്കിയ വിദേശിയ്ക്ക് മാപ്പെഴുതി നൽകി ജയിലിൽ നിന്നിറങ്ങി, അവന്റെ പെൻഷനും വാങ്ങിത്തിന്ന് സ്വന്തം മാതൃരാജ്യത്തെ ഒറ്റുകൊടുത്തു ജീവിക്കുക എന്നത് ഫലസ്തീനികളെ സംബന്ധിച്ച് മരണത്തേക്കാൾ ഭീകരമാണ്. വ്യാജമായ ദേശസ്നേഹം അഭിനയിച്ചു രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ചു സ്വന്തം കീശ വീർപ്പിക്കുന്ന ആത്മനിർഭര ഭാരതത്തിലെ നെറികെട്ട ദേശസ്നേഹി ദുരന്തങ്ങളെക്കാൾ എത്രയോ ഉയരത്തിലാണ് സ്വന്തം ജീവൻ സ്വർണ്ണത്തളികയിൽ വെച്ച് മാതൃഭൂമിയ്ക്ക് സമർപ്പിക്കാൻ വെമ്പി നിൽക്കുന്ന കൈക്കുഞ്ഞു മുതൽ വയോവൃദ്ധൻ വരെയുള്ള ഓരോ പലസ്തീൻ പൗരനും എന്ന് ഇന്ത്യക്കാർ എന്ന് തിരിച്ചറിയുന്നുവോ അന്ന് സംഘപരിവാർ എന്ന രാജ്യദ്രോഹികളെയും അവരുടെ ഉടായിപ്പ് ഭരണകൂടത്തെയും അവർ പടിയടച്ചു പിണ്ഡം വെയ്ക്കും.
അതുകൊണ്ട് ഫലസ്തീനികളുടെ മരണത്തിൽ ഊറിച്ചിരിക്കുകായും ആഘോഷിക്കുകയും ചെയ്യുന്ന സ്വാഭിമാനം തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യാജദേശഭക്തന്മാർ ആദ്യം ഭാരതമാതാവിനെ ബ്രിട്ടിഷുകാരന് ഒറ്റിക്കൊടുത്ത സ്വന്തം പാരമ്പര്യമോർത്ത് ലജ്ജിയ്ക്കാൻ പഠിയ്ക്കുക. പലസ്തീനിയുടെ അടിവസ്ത്രം കഴുകിയുണക്കുന്ന പ്ലാസ്റ്റിക് ചരട് പോലും നിങ്ങളുടെ കാവിക്കളസത്തിൽ കാറിത്തുപ്പുമെന്ന് ഉറപ്പ്.