25/10/2025
സതേൺ റീജിയൻ കിഡ്സ് ഫെസ്റ്റ്: ദാറുസ്സലാം സ്കൂൾ ചാലക്കൽ ജേതാക്കൾ
ആലുവ: വിദ്യാകൗൺസിൽ അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെ ദക്ഷിണ മേഖല കിഡ്സ് ഫെസ്റ്റിൽ ദാറുസ്സലാം സ്കൂൾ ഓവറോൾ ജേതാക്കളായി. ഈരാടുപെട്ട അൽമനാർ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും അൽ ഹുദ പബ്ലിക് സ്കൂൾ നീർക്കുന്നം മൂന്നാം സ്ഥാനവും നേടി. ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഷരീഫ് നദ് വി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാകൗൺസിൽ പ്രതിനിധി സദറുദ്ദീൻ സമ്മാനദാനം നിർവഹിച്ചു. ഇസ്ലാമിക് കൾച്ചറൽ ട്രസ്റ്റ് എം എ മൂസ, ഫ്യൂച്ചർ വിഷൻ ട്രസ്റ്റ് ചീഫ് ഫിനാൻസ് ഓഫീസർ നൂറുദ്ദീൻ വാലയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ എം എ ഷഫീഖ് , പിറ്റിഎ പ്രസിഡന്റ് അഹമ്മദ് പുറയാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദാറുസ്സലാം സ്കൂൾ ഹെഡ്മാസ്റ്റർ കെ എ ഫാഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ദാറുസ്സലാം കിൻഡർഗാർട്ടൻ ഹെഡ് സാബിറ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ മുർഷിദ് പി നന്ദിയും അർപ്പിച്ചു. .