10/12/2025
10 / 12 / 20 25
ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ
ഫെഡറൽ ബാങ്ക് യുവ ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു.
ആലുവ: ആലുവ പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ആലുവ പറവൂർ കവല ഫെഡറൽ ബാങ്ക് ഓപ്പറേഷൻസ് മാനേജർ തമിഴ്നാട് ആവടി സ്വദേശിയായ ചെന്താമരൈ കണ്ണൻ (28)ണ് മരിച്ചത്.
കോഴിക്കോട് ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ചെന്താമരൈ കണ്ണൻ മൂന്നാഴ്ചക്ക് മുമ്പാണ് ആലുവയിലേക്ക് സ്ഥലം മാറി വന്നത് ഇദ്ദേഹം അവിവാഹിതനാണ്.
നാട്ടിൽ നിന്നുമെത്തിയ സുഹൃത്തുക്കളായ വഞ്ചി നാഥൻ, വിജയ് എന്നിവരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ആലുവ ഫയർഫോഴ്സും, ആലുവ പോലീസും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു.
മൃതദേഹം ആലുവ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇ നാടൻ ന്യൂസ്