17/09/2025
AIMS ആലപ്പുഴയിലാണ് സ്ഥാപിക്കേണ്ടത് എന്ന് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി പറഞ്ഞ ഉടൻ തന്നെ മാവേലിക്കര എംപി ശ്രീ കൊടിക്കുന്നതിൽ സുരേഷ് അത് മാവേലിക്കരയിൽ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു.
AlMS ഹരിപ്പാട് സ്ഥാപിക്കണം എന്ന് ഹരിപ്പാട് എംഎൽഎ ശ്രീ രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്.
ബഹുമാനപ്പെട്ട സുരേഷ് ഗോപി ആലപ്പുഴ ജില്ല വേണം എന്നല്ല ആവശ്യപ്പെട്ടിട്ടുള്ളത് ആലപ്പുഴയിൽ വേണം എന്നാണ്.
എന്നാൽ ഇതുവരെ ആലപ്പുഴയുടെ ബഹുമാനപ്പെട്ട MP ശ്രീ കെ സി വേണുഗോപാൽ അദ്ദേഹത്തിന് സമയമില്ലാത്തതു കൊണ്ടായിരിക്കും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
#എയിംസിനുവേണ്ടിശബ്ദമുയർത്തുആലപ്പുഴക്കാരെ
അതുപോലെതന്നെ ഇങ്ങനെയുള്ള വികസന പ്രവർത്തനങ്ങൾ ആലപ്പുഴയിൽ വരുന്നതിനോട് ആലപ്പുഴയുടെ താല്പര്യമില്ലാത്തതുകൊണ്ടാണോ എന്നറിയില്ല പ്രിയങ്കരരായ എംഎൽഎമാർ ബഹുമാനപ്പെട്ട ശ്രീ.ചിത്തരഞ്ജൻ, ശ്രീ എച്ച് സലാം എന്നിവരും ആലപ്പുഴയിലോ പരിസരപ്രദേശങ്ങളിലോ AIMS സ്ഥാപിക്കണം എന്ന ഒരാവശ്യം മുന്നോട്ടുവച്ചതായി കണ്ടില്ല.
നിലവിലുള്ള AIMS നോക്കിയാൽ ഏറ്റവും കുറഞ്ഞത് 150 ഏക്കർ സ്ഥലമെങ്കിലും ഇതിനായി ആവശ്യമുണ്ടാകും. ആലപ്പുഴ ജില്ലയിൽ നിലവിൽ 150 ഏക്കർ വെറുതെ കിടക്കുന്ന ഭൂമി നിലം അല്ലാതെ മറ്റൊരിടത്തും തന്നെ ഉണ്ടാവാൻ സാധ്യതയില്ല. എന്നിട്ടും ഹരിപ്പാടും മാവേലിക്കരയിലും ഇത് സ്ഥാപിക്കണം എന്ന് അവർ ആവശ്യപ്പെടുന്നുണ്ട്.
ഇത്രയും വലിയ ഒരു വികസനം വരുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ തരിശുകിടക്കുന്ന പാടശേഖരങ്ങൾ ഏതെങ്കിലും നികത്തി ഇതിനായി വിട്ടുകൊടുക്കുക എന്നതാണ് ബഹുമാനപ്പെട്ട എംപിയും എംഎൽഎമാരും ചെയ്യേണ്ടത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ തന്നെയുള്ള കരളകം പാടശേഖരത്തിൽ ഇപ്പോൾ തന്നെ 90 ഏക്കറോളം സ്ഥലം തരിശ് ആയി കിടക്കുകയാണ്. ബാക്കി സ്ഥലം കൂടി ഏറ്റെടുത്താൽ AIMS ഇവിടെ സ്ഥാപിക്കാൻ കഴിയുന്നതാണ്. അതുമല്ലെങ്കിൽ പുറക്കാട് സ്മൃതിവനം പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലവും ചുറ്റുമുള്ള പാടശേഖരങ്ങളും തരിശായി കിടക്കുകയാണ്. അത് 200 ഏക്കറിൽ അധികമുണ്ട്. ഒന്നുകിൽ അവിടെ സാധ്യമാണോ എന്ന് പരിശോധിക്കുക.
മറ്റു ജില്ലകളിൽ അനുവദിച്ചതിനു ശേഷം ആലപ്പുഴയ്ക്ക് കിട്ടിയില്ല എന്ന് പറഞ്ഞ് പ്രതിഷേധിക്കാനാണ് കാത്തിരിക്കുന്നതെങ്കിൽ നഷ്ടംം പാവപ്പെട്ട ആലപ്പുഴയിലെ ജനങ്ങൾക്കാണ് എന്ന് കൂടി ഓർമിപ്പിക്കുന്നു. മറ്റൊന്നു കൂടി ഈ സമയത്ത് ഓർക്കേണ്ടതായിട്ടുണ്ട് ഇതിനെതിരെ വ്യാപകമായി ഹോസ്പിറ്റൽ മാഫിയ കളിക്കുന്നുമുണ്ട്.
കരളകം പാടശേഖരം ആണ് ചിത്രത്തിൽ.
പി ഉണ്ണികൃ്ണൻ
H Salam MLA Kodikunnil Suresh Ramesh Chennithala @ Veena George