
08/11/2023
തുമ്മാരുക്കുടിയുടെ 'തറ'വാടിത്തം.😂
എത്രയൊക്കെ മറച്ചു പിടിച്ചാലും, 'പലർക്കും അറിയാവുന്ന സ്വന്തം പേഴ്‌സണൽ ഡിസാസ്റ്ററുകളെ പൊതിഞ്ഞു വെച്ചിരിക്കുന്ന പേഴ്‌സണൽ സ്പേസിന്റെ ചീമുട്ടത്തോട് പിളർത്തി' ഒരുനാൾ കടന്നു കയറിയേക്കാവുന്ന 'മാപ്ര'കളുടെ മൈക്കിനോടും ക്യാമറ കണ്ണുകളോടുമുള്ള ഒരുതരം വല്ലാത്ത ഭയം.. അതിനെ മുന്നിൽ കണ്ട് അവരെ സന്തോഷിപ്പിക്കാൻ നടത്തുന്ന ഒരു വ്യഥാ തൂലികാ വ്യായാമം...
അതിൽ കൂടുതൽ ഒന്നും അങ്ങയുടെ പോസ്റ്റിലും ഈ പരാമർശത്തിലും കാണുന്നില്ല ശ്രീ തുമ്മാരുക്കുടി സാർ..😂
പേരെടുത്തു പറഞ്ഞില്ലെങ്കിലും വരികളിൽ സ്വന്തം 'തറ'വാടിത്തം കലർത്തി അങ്ങ് ലക്ഷ്യം വെച്ചത് ആരെയാണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെയും പോകേണ്ട മുരളി സാറെ...
ഒരുപടികൂടി കടന്നു ചിന്തിച്ചാൽ ഒരുപക്ഷെ അങ്ങയുടെ ഈ പദപ്രയോഗം ഏറ്റവും അനുയോജ്യമാകുന്നത് 'അങ്ങേയ്ക്കും അങ്ങയുടെ സൈക്കോ ഫാൻസിനും' തന്നെയാണെന്ന് കോമൺ സെൻസുള്ള മലയാളിക്ക് മനസ്സിലാകും.😎
പൂരത്തിന് തിടമ്പെടുത്തു നിൽക്കുന്ന കൊമ്പനെനോക്കി കുരയ്ക്കാൻ ചാവാലി പ്പട്ടികളുടെ ഒരു നീണ്ട നിര തന്നെ ഇനിയും വടക്കുംനാഥന്റെ മണ്ണ് ലക്ഷ്യമാക്കി വരുമെന്നറിയാം... പക്ഷേ അത് വരുന്നിടത്തു വെച്ച് തന്നെ നേരിടാൻ ഇമ്മടെ ഗോപ്യേട്ടനറിയാം ഗഡിയേ...💪
ഇനിയഥവാ എന്നും ലെഫ്റ്റ് സൈഡ് ലെഫ്റ്റ് ചേർന്ന് ഓരിയിടുന്ന ഫെറ്റിഷ് തുമ്മാരുക്കുടിക്കുറുക്കന്റെയും അന്തംഫാൻസിന്റെയും മൂക്കിൽപ്പൊടി പ്രയോഗം കൊണ്ട് ചുമ്മാ തുമ്മി തെറിച്ചു പോയേക്കാവുന്ന, ഉറപ്പില്ലാത്ത വെറുമൊരു നീണ്ട മൂക്ക് മാത്രമാണ് സുരേഷ് ഗോപിയെങ്കിൽ അത് തൃശൂരിലെ വോട്ടർമാർ അങ്ങോട്ട് തീരുമാനിച്ചോട്ടെ സാറെ.🙏
എന്തായാലും നന്ദി... അങ്ങയുടെ തനിനിറം തുറന്നു കാട്ടലുകൾക്ക്... തുറന്നു പപറച്ചിലുകൾക്ക് 🙏
#വേട്ടയാടാൻ_വിട്ടുതരില്ല_സുരേഷ്ഗോപിയെ.