18/05/2025
പുണ്യവാളന്റെ പെരുന്നാൾ വനാന്തരത്തിൽ...
രണ്ട് കുടുംബം മാത്രമുള്ള മലങ്കര ഓർത്തഡോൿസ് സഭയിലെ ഏറ്റവും ചെറിയ ദൈവാലയം.
മലങ്കര ഓർത്തഡോക്സ് സഭയിലെ കൊട്ടാരക്കര - പുനലൂർ ഭദ്രസനത്തിൽ പെട്ട⛪️⛪️⛪️ AMBANADU ST. GEORGE ORTHODOX ⛪️⛪️⛪️ ഇടവക.
കൊല്ലം ജില്ലയിൽ തെന്മലയിലെ അമ്പനാട് മലനിരകളിൽ സ്ഥിതിചെയ്യുന്ന കൊച്ചു ഇടവക. പുനലൂർ - തെങ്കാശി ദേശീയപാതയിൽ കഴുതുരുട്ടിയിൽ നിന്ന് നെടുമ്പാറ.. അവിടെനിന്നും ചെറിയ ചോലകളും കുന്നുകളും കൊടുംവളവുകളും നിറഞ്ഞ പാതയിലൂടെ ഏകദേശം 15 കിലോമീറ്റർ അമ്പനാട് ഹിൽസിലേക്ക്, പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം ആവോളം ആസ്വദിച്ചുള്ള യാത്ര.
ബ്രിട്ടീഷ് ഭരണകാലത്തു തേയില ഫാക്ട്രിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളായ മലങ്കര മക്കൾക്ക് ആരാധിക്കാനായി ഒരുക്കിയതാണ് ഈ ചെറിയ ദൈവാലയം.
30 തിൽ പരം അംഗങ്ങൾ ഉണ്ടായിരുന്നതിൽ ഭൂരിഭാഗവും വിവിധ സ്ഥലങ്ങളിലേക്ക് മെച്ചപ്പെട്ട സൗകര്യാർത്ഥം താമസം മാറുകയും ഇന്ന് 2 കുടുംബങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്തു. . പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും പട്ടിണിയുടെയും രോഗങ്ങളുടെയും നടുവിൽ ദൈവാരാധന നടത്തി വന്ന നസ്രാണി പൈതൃകത്തിന്റെ ശേഷിപ്പുകൾ ഇന്നും ആ ആലയത്തിന്റെ ഭംഗി വർധിപ്പിക്കുന്നു.
ആൾതാമസം വളരെ കുറഞ്ഞ ഒരു ഗ്രാമമാണ് അമ്പനാട്, ചെറിയ ഒരു കാപ്പികടയും പലചരക്കു കടയും മാത്രം, അതിനു മുൻപിലായി പരി. ദൈവ മാതാവിന്റെ നാമത്തിൽ കുരിശടിയും, അവിടെ നിന്ന് കാൽനടയായി അരകിലോമീറ്റർ കുന്നിന്റെ ചരുവിലൂടെ ഒറ്റയടിപാതയിലൂടെ വേണം ദൈവാലയത്തിൽ എത്തിച്ചേരാൻ..
റോഡ് സൗകര്യം കുറവായതുമൂലം വളരെ ത്യാഗവും ക്ലെശവും സഹിച്ചാണ് ഈ പെരുന്നാൾ ഇടവക അംഗങ്ങൾ കൊണ്ടാടുന്നത്, എങ്കിലും വിളിച്ചാൽ സഹായിക്കുന്ന സഹദായുടെ പെരുന്നാൾ ആഘോഷമായി തന്നെ നടത്താൻ ഇടവകജനങ്ങളോടൊപ്പം ഇടവകയെ സ്നേഹിക്കുന്ന വിശ്വാസികളും വികാരിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.
കൊട്ടിഘോഷങ്ങളുടെയും ചെമ്പെടുപ്പുകളുടെയും ആർപ്പ് വിളികളുടെയും ആരവഅകമ്പടിയുമില്ലാതെ പ്രകൃതിയുടെ സൗമ്യമായ ഭംഗിയിൽ വനാന്തരത്തിൽ സഹദായുടെ തിരുനാളിലേക്ക്. .
പാപപങ്കിലമായ ഹൃദയങ്ങളിൽ ആത്മാവിന്റെ വെളിച്ചം വീശുവാൻ പുണ്യവാന്റെ മാധ്യസ്ഥതയിൽ സാധിച്ചാൽ മാത്രമാണ് ഓരോ പെരുനാളുകളും വിജയമാകുക,
പെരുന്നാളിന്റെ ക്രമികരണങ്ങൾ
---------------------------------------------------------
ഇടവകയുടെ കാവൽപിതാവ് ഗീവർഗീസ് സഹദായുടെ പെരുനാൾ മെയ് മാസം 11/05/2025 തീയതി ഞായറാഴ്ച്ച രാവിലെ 7:45 ന് പ്രഭാതനമസ്ക്കാരവും തുടർന്ന്
വി.കുർബാനയും കോടിയേറ്റും നേർച്ചയും വന്ദ്യ. തോമസ് പോൾ റമ്പാച്ചന്റെ കർമികത്വത്തിൽ നടത്തുന്നു.
17ആം തീയതി (17/05/2925 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഇടുക്കി ഭദ്രാസന അധിപൻ അഭിവന്ദ്യ.സഖറിയ മാർ സെവേറിയോസ് മെത്രാപൊലീത്തയുടെ കർമികത്വത്തിൽ സന്ധ്യനമസ്കാരവും ആശിർവാദവും..
പെരുന്നാൾ ദിവസമായ (18/05/2025) ഞായറാഴ്ച രാവിലെ അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ 7:45 മണിക്ക് പ്രഭാതനമസ്കാരവും വി.കുർബാനയും അതെ തുടർന്ന് കുരിശടിയിലേക്ക് റാസയും നേർച്ച വിളമ്പും കൊടിയിറക്കും ഉണ്ടായിരിക്കും.
===================
ഒരു തരത്തിലും ആർഭാടപെരുമയോ
അലങ്കാരസൗന്ദര്യമോ അവകാശപെടാൻ ഇല്ലാത്ത ദൈവത്തിന്റെ ആലയം... വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാലും കെട്ടുറപ്പു ഭദ്രമല്ലാത്തതിനാലും ആലയത്തിലെ എല്ലാ സാധനങ്ങളും തിരികെ എടുത്തു ഭദ്രമായി സൂക്ഷിക്കുകയെന്ന ക്ലേശകരമായ വലിയ ഉത്തരവാദിത്തവും ഉണ്ട്. .എങ്കിലും പരാധീനതകളോ പരിഭ്രമമോ പരാതിയോ ഇല്ലാതെ ദൈവത്തെ ആരാധിക്കുന്ന മലങ്കര നസ്രാണിയുടെ പൈതൃകവും പൗരുഷവും ആത്മീയതയും ഇവിടെ ദർശിക്കാം..
" ദുരിതങ്ങളുടെയും പരാധീനതകളുടെയും നടുവിൽ സ്തോത്രത്തിന്റെ അലകൾ ആലയത്തിന്റെ അന്തരീക്ഷത്തിൽ മുഴങ്ങുമ്പോൾ ജീവിക്കാൻ അവകാശം തന്നവൻ അനുഗ്രഹത്തിന്റെ പെരുമഴ ഉതിർക്കുകയും ദുരിതം ദൂരിതമാക്കുകയും ചെയ്യും """" ...
Live On :
YouTube: https://youtube.com/live/B8EgzNJwNaY?feature=share
Facebook : https://www.facebook.com/didymoslivewebcast/live
FOR LIVE BOOKING : +91 82 81 862 862