12/08/2026
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് 6 അസുരമംഗലം
ഗ്രാമസഭ നടത്തി
രാവിലെ 10 30 ന് അസുരമംഗലം ഗ്രന്ഥശാലയിൽ വച്ച് നടത്തിയ ഗ്രാമസഭയിൽ വാർഡ് പ്രസിഡന്റ് ലിജു ആലുവിള അധ്യക്ഷത വഹിച്ചു.
ആശാവർക്കർ സുലഭ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കരവാളൂർ ഡിവിഷൻ മെമ്പർ
സരോജാ ദേവി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
വി.എസ്. റാണ ബ്ലോക്ക് പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജീവ് കോശി ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി മാത്യു, വാർഡ് മെമ്പർമാരായ ദിവ്യ സുമൻ, ജോളി സജി, എന്നിവർ സംസാരിച്ചു.
ഗ്രാമസഭ കോഡിനേറ്റർ സൗമ്യ കൃതജ്ഞത രേഖപ്പെടുത്തി.
ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, അംഗൻവാടി ടീച്ചർ, പൊതുപ്രവർത്തകർ മുൻ പഞ്ചായത്ത് അംഗങ്ങൾ എന്നിവരും ഗ്രാമസഭയിൽ പങ്കെടുത്തു.