Anchal Voice.

Anchal Voice. അഞ്ചല്‍ ഇപ്പോള്‍ എങ്ങനെ ? അറിയാം ഇതില്‍ കൂടി.

23/08/2023

ചന്ദ്രനെ തൊടാന്‍ ചന്ദ്രയാന്‍ 3....സോഫ്റ്റ് ലാൻഡിങ് തത്സമയം

12/08/2023

നെഹ്റു ട്രോഫി ജലോത്സവം തത്സമയം..

21/07/2023

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം

19/07/2023

ഉമ്മൻ‌ചാണ്ടിയുടെ ഭൗതിക ശരീരം വിലാപ യാത്രയായി പുതുപ്പള്ളിയിലേക്ക്..
തത്സമയം

19/07/2023

ജന നായകന് വിട...
ഉമ്മൻ‌ചാണ്ടിയുടെ ഭൗതിക ശരീരം വിലാപ യാത്രയായി പുതുപ്പള്ളിയിലേക്ക്..
തത്സമയം

19/07/2023

ഉമ്മന്‍ചാണ്ടിയുടെ ഭൌതിക ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലെക്ക് തത്സമയം

കേരളത്തില്‍  ഇന്ന് 11 ജില്ലകള്‍ക്ക് അവധി
06/07/2023

കേരളത്തില്‍ ഇന്ന് 11 ജില്ലകള്‍ക്ക് അവധി

അഞ്ചല്‍ ബൈപ്പാസില്‍ വാഹനാപകടം  കാല്‍നടയാത്രക്കാരന്‍റെ  ജീവന്‍ പൊലിഞ്ഞു.  ഇന്ന് രാവിലെ ആറു മണിയോട് കൂടി ആയിരുന്നു അഞ്ചല്‍...
20/06/2023

അഞ്ചല്‍ ബൈപ്പാസില്‍ വാഹനാപകടം കാല്‍നടയാത്രക്കാരന്‍റെ ജീവന്‍ പൊലിഞ്ഞു.

ഇന്ന് രാവിലെ ആറു മണിയോട് കൂടി ആയിരുന്നു അഞ്ചല്‍ ബൈപ്പാസില്‍ അപകടം സംഭവിച്ചത്. അഞ്ചല്‍ സ്വദേശി ഷാഹുദീനാണ് മരണപ്പെട്ടത്. തമിഴ്നാട്ടില്‍ നിന്നും പുനലൂര്‍ വഴി പച്ചക്കറിയുമായി വന്ന പിക്കപ്പ് വാഹനം ഷാഹുദീന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നു എന്ന് ദ്രിക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ ഷാഹുദീനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടി...
18/06/2023

മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു.
മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്.

നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്‍റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി.

മികച്ച ടൈമിംഗ് കൊണ്ട് കോമഡി റോളുകളില്‍ നന്നായി തിളങ്ങിയിരുന്നു പൂജപ്പുര രവി. മുത്താരംകുന്ന് പിഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 600ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം.

ഹെവി വാഹനങ്ങളിലും ഇനി സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം. കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1മുതൽ സീറ്റ് ബെൽറ...
09/06/2023

ഹെവി വാഹനങ്ങളിലും ഇനി സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം.

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. കൊട്ടാരക്കര, നിലമേൽ ഭാഗത്ത് രണ്ട് ക്യാമറകൾ പുതുതായി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.

Address

ANCHAL
Anchal
691306

Website

Alerts

Be the first to know and let us send you an email when Anchal Voice. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anchal Voice.:

Share