22/02/2023
മണ്ണില്ലാ കൃഷിയുമായി ജി.എച്ച്.എസ്.എസ്. അഞ്ചൽ വെസ്റ്റ്
അഞ്ചൽ: ' ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി ജി.എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റിൽ മണ്ണില്ലാ കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ നിർവഹിച്ചു. ഹയർസെക്കൻഡറി സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 22 രാവിലെ 10 മണിക്ക് Hss ഹാളിൽ നടന്ന പരിപാടിക്ക് സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ഷാജു അധ്യക്ഷത വഹിക്കുകയും ഡോ: സി.മണി സ്വാഗതം ആശംസിക്കുകയും ചെയ്തു. ബാബു പണിക്കർ, ആൻസി.എം.സലീം , ജിനിഷാ റാണി, വി.സുഷമാ ,മൈതീൻ ബീവി .എൻ, കലാദേവി ആർ എസ്, ബി. ബിജു, സെയ്ദ് മുഹമ്മദ് .എ , മിനി.എസ്.ഗോപിനാഥ് ,മനോജ് എന്നിവർ പ്രസംഗിച്ചു.