News keralam

News keralam follow "News Keralam" for live breakings.
(1)

15/11/2025
15/11/2025

കൊല്ലം കോർപ്പറേഷനിൽ
തുടർ ഭരണം എന്ന ലക്ഷ്യത്തിൽ എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയതോടെ 56 ഡിവിഷനുകളിൽ 54 ഇടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു .

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രസംഗമത്സരത്തിൽ കുട്ടികളുടെ സ്പീക്കറായി അഞ്ചൽ ആനന്ദ്ഭവൻ സെൻ...
15/11/2025

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രസംഗമത്സരത്തിൽ കുട്ടികളുടെ സ്പീക്കറായി അഞ്ചൽ ആനന്ദ്ഭവൻ സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നിരഞ്ജൻ എസ് തിരഞ്ഞെടുക്കപ്പെട്ടു.ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ശിശുക്ഷേമ സമിതിയും ചേർന്നു നടത്തിയ വർണ്ണോത്സവം എന്ന ആഘോഷ പരിപാടിയിൽ ,നിരഞ്ജന് പ്രത്യേക ക്ഷണം ലഭിച്ചു. ജില്ലാ കലക്ടർ എൻ ദേവിദാസ് ഫ്ലാഗ് ഓഫ് ചെയ്ത ശിശുദിന റാലിയിൽ കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമായ മുഹമ്മദ് അഫ്സാനും എസ് ആർ സൗരവിനുമൊപ്പം ശിശുദിനറാലി നയിക്കുകയും പിന്നീട് ഉദ്ഘാടന വേദിയിൽ ശിശുദിന പ്രഭാഷണം നടത്തുകയും ചെയ്തു. വായന ശീലവും നേതൃത്വപാടവവും പ്രസംഗ പാടവവും കൈമുതലാക്കിയ നിരഞ്ജൻ അഞ്ചൽ തോയി ത്തല ഉത്രട്ടാതിയിൽ സന്തോഷ് കുമാറിന്റെയും മഞ്ജുവിന്റെയും മകനാണ് .

15/11/2025

അഞ്ചൽ പഞ്ചായത്തിലെ ജനപ്രതിനിധികൾ 5000 ത്തോളം രൂപ തിരിച്ചടയ്ക്കണംമെന്ന് ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ജനപ്രതിനിധികൾക്ക് നോട്ടീസ് നൽകി.

15/11/2025

കൊല്ലം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഈ മാസം 25ന് അഞ്ചലിൽ തുടക്കമാകും. 29ന് സമാപിക്കും.സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തലിന്റെ കാൽനാട്ടുകർമ്മം അഞ്ചൽ ഈസ്റ്റ് സ്കൂളിൽ നടന്നു.

15/11/2025

കൊല്ലം അഞ്ചലിൽ ബാങ്കിൽ പണയം വെച്ച സ്വർണ്ണത്തിൻറെ മുതലും പലിശയും അടച്ചിട്ടും സ്വർണം നൽകുന്നില്ലെന്ന് പരാതി.

15/11/2025

ഇരവിപുരം തിരുമുക്ക് ബി വറേജസ് ഔട്ട്ലെറ്റിൽ അക്രമണം നടത്തിയ ആൾ അറസ്റ്റിൽ.

15/11/2025

അരുമ മൃഗപക്ഷി ഉത്സവം.
ആമയും അണ്ണാനും ഉൾപ്പെട്ട അലങ്കാര മൃഗങ്ങൾ ഒരുമിച്ചത്തിയതോടെ
അരുമ വൈബ് ശിശുദിനത്തിൽ ആഘോഷമായി മാറി.

അഞ്ചൽ ഠൗണിൽ  ഒരു വീട്ടമ്മയുടെ 4 പവൻ തൂക്കം വരുന്നതും താലി ഉൾപ്പെടുന്നതുമായ സ്വർണമാല നഷ്ടപ്പെട്ടു.ലഭിക്കുന്നവർ അഞ്ചൽ പോലീ...
14/11/2025

അഞ്ചൽ ഠൗണിൽ ഒരു വീട്ടമ്മയുടെ 4 പവൻ തൂക്കം വരുന്നതും താലി ഉൾപ്പെടുന്നതുമായ സ്വർണമാല നഷ്ടപ്പെട്ടു.ലഭിക്കുന്നവർ അഞ്ചൽ പോലീസ് സ്റ്റേഷനിൽ അറിയിക്കുക 04752273366

14/11/2025

പ്രിയമുള്ളവരെ ഈ വീഡിയോ ഷെയർ ചെയ്ത് സഹായിക്കണേ.
ജന്മനാ തളർന്നു കിടക്കുന്ന ചെറുമകളുമായി വാടക വീട്ടിൽ ദുരിത ജീവിതം അനുഭവിക്കുന്ന അഞ്ചൽ ഏറം സ്വദേശി സുജയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച വീടിൻറെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ ദുരിത്തിൽ കഴിയുന്നു. സുമനസുകളുടെ സഹായ ലഭിച്ചാൽ വീടിൻ്റ നിർമ്മാണം പൂർത്തിയാക്കി സ്വന്തം വീട്ടിൽ കഴിയാൻ സുജയ്ക്കും ഈ കുഞ്ഞിനും സഹായമാകും. 8157020927

14/11/2025

കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസ്സും പാലുമായി വന്ന പിക്കപ്പും കൂട്ടിയിടിച്ച് അപകടം.

13/11/2025

കൊല്ലത്ത് നിർമ്മാണം പൂർത്തീകരിച്ച ജില്ലാ വ്യാപാരഭവൻ്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നവംബർ 16-ന്-നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Address

Anchal
691306

Alerts

Be the first to know and let us send you an email when News keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News keralam:

Share