25/06/2025
ദേശീയ പാതയിൽ അങ്കമാലി കരയാംപറമ്പിൽ വാഹനാപകടം. യുവാവ് മരിച്ചു.
പാലക്കാട് ചിറ്റൂർ സ്വദേശി ജ്യോതിർ ആദിത്യ ആണ് മരിച്ചത്. 19 വയസായിരുന്നു. കൂടെയുണ്ടായിരുന്നു സജിൻ ശശിധരൻ (45) എന്നയാളെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ 8 മണിയോടെ എളവൂർ കവലക്കും കരയാംപറമ്പ് ജംഗ്ഷനും മധ്യഭാഗത്തായിരുന്നു അപകടം ഉണ്ടായത്. ജ്യോതിർ ആദിത്യയും സജിൻ ശശിധരനും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജ്യോതിർ ആദിത്യ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം അപ്പോളോ അഡ്ലക്സ് ആശുപത്രി മോർച്ചറിയിൽ. അങ്കമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.