07/05/2026
മഴക്കാല പൂര്‍വ്വ ശുചീകരണവും പകര്‍ച്ച വ്യാധി പ്രതിരോധവും ശക്തമാക്കും
ബ്ലോക്ക് പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും മിഷനുകളേയും ഏകോപിപ്പിച്ചു കൊണ്ട് ആരംഭിച്ചിട്ടുള്ള മഴക്കാല പൂര്‍വ്വ ശൂചീകരണവും പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്തില്‍ അവലോകനയോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോണ്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം വര്‍ഗ്ഗീസ,് പഞ്ചായത്ത് പ്രസിഡന്റ്മാരായ സണ്ണി പൈനാടത്ത്, എം. പി. മാര്‍ട്ടിന്‍, ബാബു സാനി, റെജി വര്‍ഗ്ഗീസ്, ജയ രാധാകൃഷ്ണന്‍, ശലോമി ടോമി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. വി. പോളച്ചന്‍, ലതിക ശശികുമാര്‍, ഗ്രേസി റാഫേല്‍, ബി.ഡി. ഒ അമല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അപ്പു സിറിയക്ക്, ഹെല്‍ത്ത് സൂപ്പര്‍സൈര്‍മാരാവായ ജയമോഹന്‍, ബിന്ദു കല എന്നിവര്‍ കര്‍മ്മ പരിപാടികള്‍ വിശദീകരിച്ചു.
കാലവര്‍ഷം ആസന്നമായിരിക്കെ മഴക്കാല പൂര്‍വ്വ ശൂചികരണ പ്രവര്‍ത്തനങ്ങള്‍ കാലവിളംമ്പം കൂടതെ ഊര്‍ജജിതമാക്കണമെന്ന് റോജി എം. ജോണ്‍ എം. എല്‍. എ. നിര്‍ദ്ധേശിച്ചു.
വാര്‍ഡ് ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കി തോടുകളും ഓടകളും വൃത്തിയാക്കുന്നതിനും പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ജലാശയങ്ങളും ജലസേചന കനാലുകളും മാലിന്യകൂമ്പാരങ്ങളായി മാറ്റുന്നത് തടയാന്‍ ജനകീയ ഇടപെടലുകള്‍ തടത്തുത്തതിനും യോഗം തീരുമാനിച്ചു.
കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.