Angamaly Circle

Angamaly Circle Angamaly Today

27/08/2026

*•അപകടത്തിന്റെ സിസി ടിവി ദൃശ്യം*

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു. 35 പേർക്ക് പരിക്ക്, 4 പേർ ഗുരുതരാവസ്ഥയിൽ.
അപകടത്തിൽപ്പെട്ടത് മഞ്ഞപ്ര സ്വദേശികൾ

ഇന്ന്(വ്യാഴം) രാവിലെ 10.30നായിരുന്നു അപകടം.
അശ്രദ്ധമായി തിരിഞ്ഞ സ്കൂട്ടർ യാത്രക്കാരെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നു :

മറ്റൊരു സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്കി

'**ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യംബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചൊവ്വര  മാടവന വീട്...
27/08/2026

'**ബൈക്കുകൾ കൂട്ടിയിടിച്ച്
ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചൊവ്വര മാടവന വീട്ടീൽ തോമസിൻ്റെ മകൻ ഷാരോൺ (26) ആണ് മരിച്ചത്.

ബൈക്കിൽ സഞ്ചരിച്ച
ഷാരോണിൻ്റെ ബൈക്കിൽ ബുധൻ വൈകീട്ട് 7.30 ന് ശ്രീ മൂലനഗരത്ത് എതിർ ദിശയിൽ വന്ന ബൈക്കുമായി
കൂട്ടിയിടിക്കുകയായിരുന്നു.

തലക്ക് ഗുരുതരമായ പരിക്ക് പറ്റിയ ഷാരോണിനെ പ്രദേശ വാസികൾ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും
ജീവൻ രക്ഷിക്കാനായില്ല.

ക്യാറ്ററിംഗ് ജോലിക്കാരനായ ഷാരോൺ അതുബന്ധമായി ബന്ധപ്പെട്ട യാത്രയിലാ യിരുന്നു അപകടം.

പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴം പകൽ 4 ന് ചൊവ്വര സെൻ്റ് ജോസഫ് പള്ളിയിൽ സംസ്കാരം നടക്കും.

അമ്മ: സിനി.

സഹോദരിമാർ:
അയന, അന്ന

26/08/2026

മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദ്ദേഹം പെരിയാർ നദിയിൽ കണ്ടെത്തി

മാള കൊച്ചു കടവ് സ്വദേശി അഫ്സൽ അൻസാറിന്റെ മൃതദേഹമാണ്

പെരിയാറിൽ നിന്ന് കുഞ്ഞു ണിക്കര - ഉളിയന്നൂർ സ്കൂബാ ടീം കണ്ടെടുത്തത്.

23 ന് ഇയാളുടെ ബൈക്ക് മഹിളാലയം പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

26/08/2026
25/08/2026

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീ പിടുത്തം

റെയിൽവേ സ്റ്റേഷൻ സമീപം ദേശീയപാതയോരത്ത്
പ്രവർത്തിക്കുന്ന ബാബുസ് ട്രേഡ് ലിങ്ക്സ്
സ്ഥാപനത്തിനാണ് തീപിടുത്തം ഉണ്ടായത്

നാലു ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു

ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടുകൂടി ആയിരുന്നു തീപിടുത്തം ഉണ്ടായത്
ഉണ്ടായിരുന്ന ജീവനക്കാർ ഇറങ്ങി ഓടിയതിനാൽ ആളപായം ഉണ്ടായില്ല

25/08/2026

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം

ലക്ഷങ്ങളുടെ നാശനഷ്ടം

ബാബു സ് സ്റ്റേഷനറി വ്യാപാര ഗോഡൗണിൽ

25/08/2026

യഥാസമയം അറ്റക്കുറ്റപ്പണികൾ നടക്കാത്തതിനാൽ അങ്കമാലി നഗരസഭ പ്രദേശത്തെ CCTV ക്യാമറകൾ കണ്ണടച്ചു :

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നഗരസഭ വൈസ് ചെയർമാന്റെ മറുപടി

അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചുഅങ്കമാലി: റോജി എം ജോണ്‍ എം.എല്‍.എയുടെ അതിജീവനം പദ്ധതി...
24/08/2026

അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

അങ്കമാലി: റോജി എം ജോണ്‍ എം.എല്‍.എയുടെ അതിജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുന്ന ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം കറുകുറ്റി പഞ്ചായത്തിലെ പാറപ്പുറത്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ബാബു സാനി അദ്ധ്യക്ഷത വഹിച്ചു. സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ടുന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ വാസുവിന്‍റെ കുടുംബത്തിനാണ് എം.എല്‍.എ മുന്‍കയ്യെടുത്ത് വീട് നിര്‍മ്മിച്ച് നല്‍കിയത്.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാജി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതിക ശശികുമാര്‍, കെ.പി.അയ്യപ്പന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.ഐ. സഹദേവന്‍, ഷിജി സജീവ്, പഞ്ചായത്തംഗങ്ങളായ നൈജോ ജോര്‍ജ്ജ്, ആന്‍റണി പാലാട്ടി, പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഷാജു വി തെക്കേക്കര, ആലൂവ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയവന്‍ ഡയറക്ടര്‍ ബോര്‍ഡംഗം കെ.പി പോളി, മുന്‍ പഞ്ചായത്തംഗങ്ങളായ സി.പി സെബാസ്റ്റ്യന്‍, എ.ഡി. പേളി, റോയ് വര്‍ഗ്ഗീസ്, കെ.കെ. അരുണ്‍കുമാര്‍, ബിജികുമാരി രഘുസത്തമന്‍, റോസി പോള്‍, സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോണി പള്ളിപ്പടന്‍, അഡ്വ. ജിനോ കല്ലറയ്ക്കല്‍, ബാബു മണിയംകുഴി എന്നിവര്‍ സന്നിഹിതരായിരുന്നു.

നെടുമ്പാശേരി: അത്താണി - എയർപോർട്ട് റോഡിൽ സുവർണോദ്യാനത്തിന് സമീപം പിന്നിൽ നിന്നും വന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിമരി...
23/08/2026

നെടുമ്പാശേരി: അത്താണി - എയർപോർട്ട് റോഡിൽ സുവർണോദ്യാനത്തിന് സമീപം പിന്നിൽ നിന്നും വന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിമരിച്ചു. മാള കൂഴൂർ തുമ്പരശേരി ചെരിവ് പറമ്പിൽ ശശിയുടെ ഭാര്യ വത്സല (63) ആണ് മരിച്ചത്.

പോത്തുകളെ മോഷ്ടിച്ച  യുവാവ് അറസ്റ്റിൽ. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) നെയാണ് പുത്തൻവേലിക്കര ...
21/08/2026

പോത്തുകളെ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) നെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.

പുത്തൻവേലിക്കര താഴഞ്ചിറ പാടത്തുനിന്നും മൂന്ന് പോത്തുകളെയും ബസാർ ഭാഗത്തുനിന്ന് മൂന്നു പോത്തുകളെയും കരിമ്പാടം ഭാഗത്ത് നിന്ന് ഒരു പോത്തിനെയും ആണ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. ലക്ഷങ്ങൾ വിലവരുന്ന പോത്തുകളെയാണ് മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകും. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ അനീഷ്, മനോജ് കുമാർ, ഗോപി ,സീനിയർ സി പി ഒ ലിഗിൽ ജോസ്, സിപിഒമാരായ സനൽ, വിനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Address

Angamaly

Website

Alerts

Be the first to know and let us send you an email when Angamaly Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share