Karshaka sabdam - കർഷകശബ്ദം

Karshaka sabdam - കർഷകശബ്ദം Official Page of Karshakasabdam. Get latest updates on Agriculture related news.

അതിതീവ്ര മഴയ്ക്കു സാധ്യത...സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്...
01/08/2022

അതിതീവ്ര മഴയ്ക്കു സാധ്യത...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും നടത്തുന്നുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയാറെടുപ്പുകളും ആവശ്യമാണെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാലവർഷക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണ്ണമായും 55 വീടുകൾ ഭാഗികമായും തകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. അടുത്ത നാലു ദിവസം അതിതീവ്ര മഴയുണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2018, 2019 വർഷങ്ങളിലെ രൂക്ഷമായ കാലവർഷക്കെടുതിയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടു മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ്. ചൊവ്വാഴ്ച രാവിലെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും പിന്നീട് അത് വടക്കൻ കേരളത്തിലേക്ക് കൂടി വ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിലുള്ളത്. അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും (ഓഗസ്റ്റ് 1, 2) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായി നാലു ദിവസം ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണ്.
ഇന്ന് (ഓഗസ്റ്റ് 1) റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര സാഹചര്യം വിലയിരുത്തി ജില്ലകൾക്ക് ആവശ്യമായ നിർദേശം നല്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കാൻ സജ്ജമാക്കി. ഇതുനുപുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടൻ പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങൾ മുൻകൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. എൻ ഡി ആർ എഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും. ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളിൽ നിന്നും വെള്ളം പുറത്തു വിടുന്നുണ്ട്. കെ.എസ്.ഇ.ബി യുടെ വലിയ അണക്കെട്ടുകളിൽ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാർകുട്ടി, പൊ•ുടി, ലോവർപെരിയാർ, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നീ ഡാമുകളിൽ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡാം മാനേജ്മൻറ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്റെ അനുമതിയോടെ റൂൾ കർവ് അനുസരിച്ച് ചെറിയ അണക്കെട്ടുകളിൽനിന്നു നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കും.
എല്ലാ ജില്ലകളിലും പൊലീസിന്റെ പ്രത്യേക കൺട്രോൾ റൂം
അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കൺട്രോൾ റൂമും ആരംഭിക്കാൻ നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെ സി ബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയാറാക്കി വെയ്ക്കും.
പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പോലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി എം.ആർ.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചു.
ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അടിയന്തര യോഗം
അടിയന്തര ഇടപെടലുകൾക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരും. യോഗത്തിൽ ജില്ലാ തല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും, എം.എൽ.എ, എം.പി മാരെയും കൂടി പങ്കെടുപ്പിക്കും.
ജില്ലാ, താലൂക്ക് തല ഇൻസിഡൻറ് റെസ്പോൺസ് ടീം അംഗങ്ങൾ നിർബന്ധമായും അതാത് സ്ഥലങ്ങളിൽ ഓഗസ്റ്റ് അഞ്ചു തീയതി വരെ ഉണ്ടാകണം. തദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി, പി.എച്.സി/സി.എച്.സി ഡോക്ടർമാർ, വില്ലേജ് ഓഫീസർ എന്നിവർ അതാത് ഡ്യൂട്ടി സ്റ്റേഷനിൽ ഉണ്ടാകണം. എല്ലാ ജില്ലകളിലും ജെസിബി, ഹിറ്റാച്ചി, ടോറസ് ലോറി എന്നിവ അതാത് താലൂക്കുകളിൽ നിന്നും വാഹൻ പോർട്ടൽ മുഖാന്തരം കണ്ടെത്തി ലഭ്യത ഉറപ്പ് വരുത്തണം. ദുരന്ത ആഘാതം ഏറ്റവും കൂടുതൽ ഉണ്ടാകുവാൻ സാധ്യതയുള്ള വിഭാഗങ്ങൾക്ക് ഒഴിപ്പിക്കൽ സമയത്ത് മുൻഗണന നൽകാനും കണ്ടെത്തിയവരെ മാറ്റി പാർപ്പിക്കാനും നിർദ്ദേശം നൽകി.

01/08/2022

അതിതീവ്ര മഴയ്ക്കു സാധ്യത:

12/07/2022
മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം..മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വരും ദിവസങ്...
11/07/2022

മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം..

മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാവാനുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മഴക്കാല തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ കലക്ടര്‍മാരുടെ ഓൺലൈൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
3071 കെട്ടിടങ്ങള്‍ പുനരധിവാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 23 കുടുംബങ്ങൾ ഉൾപ്പടെ 69 പേരുണ്ട്. ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് 25000 രൂപ അഡ്വാൻസായി നല്‍കാൻ പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മരം മുറിയുമായി ബന്ധപ്പെട്ട് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ ലഭിച്ച അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ പ്രളയ കാലത്ത് പുഴകളില്‍ വന്നടിഞ്ഞ ചെളിയും മണലും നീക്കം ചെയ്ത് ജലത്തിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒടുവിൽ കിട്ടിയ മുന്നറിയിപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 10 വരെയും കർണാടക തീരത്ത് 12 വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് 3.4 മീറ്റർ ഉയരത്തിൽ തിരമാലയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജില്ല - താലൂക്ക് തലത്തിൽ ഇൻസിഡന്റ് റെസ്പോൺസ് ടീമിനെ പുതുക്കി നിശ്ചയിച്ചു. അവർക്കുള്ള പരിശീലനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്ലാന്റേഷൻ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗം തീരുമാനിച്ചു. എല്ലാ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലകളിൽ ചേർന്ന യോഗം സംബന്ധിച്ചുള്ള വിശദാംശങ്ങളും മന്ത്രി വിലയിരുത്തി.

07/07/2022

കാർഷീക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു അധിക വരുമാനം നേടണം :- കൃഷിമന്ത്രി.

കാര്‍ഷിക ഉല്പന്നങ്ങള്‍ സമയബന്ധിതമായി കയറ്റുമതി ചെയ്ത് അധിക വരുമാനം നേടുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സഹമന്ത്രി ശോഭാ കരന്ദലജെ പറഞ്ഞു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ശിലപ്ശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പി.എം. കിസാന്‍ സമ്മാന്‍നിധി, ആര്‍.കെ.വി.വൈ, പി.എം. ഫസല്‍ ബീമാ യോജന, സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറില്‍ മെക്കനൈസേഷന്‍ തുടങ്ങിയ പദ്ധതികള്‍ കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും കാര്യക്ഷമമായ രീതിയില്‍ പ്രയോജനപ്പെടുത്തണം.

ഉല്‍പ്പാദന വര്‍ദ്ധനവിലൂടെയും സുസ്ഥിരമായ വിപണന സംവിധാനങ്ങള്‍ മുഖേനയും ഭക്ഷ്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനൊപ്പം മൂല്യവര്‍ദ്ധനവിലെ നൂതന സാധ്യകള്‍ കര്‍ഷകര്‍ കണ്ടെത്തണം.കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചക്കയുടെയും, റമ്പൂട്ടാന്‍പോലയുള്ള ഫലങ്ങളുടെയും കയറ്റുമതിക്കുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ചക്കയുടെ സംസ്ഥാന വിഭവ കേന്ദ്രവും, വിവിധ ലാബുകളും, പ്രദര്‍ശന യൂണിറ്റുകളും മന്ത്രി സന്ദര്‍ശിച്ചു.

അതിശക്തമായ മഴക്ക് സാധ്യത..അറബികടലിൽ പടിഞ്ഞാറൻ -തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാൽകേരളത്തിൽ അടുത്ത അഞ്ച്  ദിവസം ഇടി ...
06/07/2022

അതിശക്തമായ മഴക്ക് സാധ്യത..

അറബികടലിൽ പടിഞ്ഞാറൻ -തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാൽകേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ ഒമ്പത് വരെ ശക്തമായ മഴക്കും ഇന്ന് (ജൂലൈ 6)ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

മധ്യ ഗുജറാത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ന്യുന മർദ്ദം, സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി മൺസൂൺ പാത്തി സജീവമായിരിക്കുന്നത്, ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യുന മർദ്ദ പാത്തി, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴി എന്നിവയുടെയൊക്കെ സ്വാധീന ഫലമായാണ് അറബികടലിൽ പടിഞ്ഞാറൻ -തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നത്.

ജന്തുജന്യ രോഗവ്യാപനം: ക്ഷീര കര്‍ഷകര്‍  പ്രത്യേക ശ്രദ്ധ നൽകണം ..ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ വ്...
04/07/2022

ജന്തുജന്യ രോഗവ്യാപനം: ക്ഷീര കര്‍ഷകര്‍ പ്രത്യേക ശ്രദ്ധ നൽകണം ..

ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ വ്യാപനവും ബാധയും തടയാന്‍ ക്ഷീര കര്‍ഷകരും മൃഗ പരിപാലകരും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എന്‍. ഉഷാറാണി അറിയിച്ചു. അശാസ്ത്രീയമായ മൃഗപരിപാലനം മൂലവും മൃഗങ്ങളുടെ
ആവാസവ്യവസ്ഥയിലേക്കള്ള കടന്നുകയറ്റം മൂലവുമാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് രോഗങ്ങള്‍ പകരുന്നത്.

മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നതെങ്കിലും പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ ക്ഷീരകര്‍ഷകരുടെ പങ്ക് വലുതാണ്. പശു, ആട്, പന്നി തുടങ്ങിയ മൃഗങ്ങളെ വളര്‍ത്തുന്ന സ്ഥലങ്ങളില്‍ മൃഗങ്ങളുടെ കാഷ്ഠം, മൂത്രം മറ്റ് ജൈവമാലിന്യങ്ങള്‍ എന്നിവ ശരിയായി സംസ്‌കരിക്കുന്നതിലൂടെ കൊതുകുകളെ നിയന്ത്രിക്കാനാകും. ഫാമുകള്‍ക്ക് ചുറ്റുമുള്ള വെളളക്കെട്ടുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. കൃത്യമായ ഇടവേളകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളുടെ വര്‍ധന നിയന്ത്രിക്കാന്‍ സഹായിക്കും

എല്ലാ വിഭാഗം സസ്തനികളെയും ബാധിക്കാറുള്ള എലിപ്പനി അഥവാ
ലെപ്‌റ്റോസ്‌പൈറോസിസ് ഒരു ജന്തുജന്യരോഗം മാത്രമല്ല ഒരു തൊഴില്‍ജന്യ രോഗം കൂടിയാണ്. എലിയുടെ മല - മൂത്ര വിസര്‍ജ്യത്തിലൂടെയാണ് ഈ രോഗാണു പുറത്തെത്തുന്നത്. രോഗാണുവടങ്ങിയ വിസര്‍ജ്യങ്ങളാല്‍ മലിനമാക്കപ്പെട്ട കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്ക് ചാലുകള്‍, ചെളി പ്രദേശം തുടങ്ങി ഈര്‍പ്പമുള്ള ഇടങ്ങളിലെല്ലാം ഈ രോഗാണുക്കള്‍ ഉണ്ടാകാം. വളര്‍ത്തു മൃഗങ്ങള്‍ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണം.

വളര്‍ത്തുമൃഗങ്ങളില്‍ നായ്ക്കളിലാണ് ഏറ്റവുമധികം എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ നായ്ക്കള്‍ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നത് പോലെ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പും നിര്‍ബന്ധമായും എടുക്കണം.

രോഗബാധിതരായ / ലക്ഷണങ്ങളില്ലാത്ത രോഗവാഹകരായ മൃഗങ്ങളുടെ
കാഷ്ഠം, മൂത്രം മറ്റ് ശരീരസ്രവങ്ങള്‍, ഗര്‍ഭാവശിഷ്ടങ്ങള്‍, ജനനേന്ദ്രിയസ്രവങ്ങള്‍ എന്നിവ കലര്‍ന്ന മണ്ണും വെള്ളവുമായുള്ള സമ്പര്‍ക്കം വഴിയും മ്യഗപരിപാലകര്‍ക്ക് എലിപ്പനി പകരാം.

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പകരാതിരിക്കാന്‍ മൃഗപരിപാലകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ക്ഷീരകര്‍ഷകര്‍ തൊഴുത്തില്‍ കയറുമ്പോള്‍ ഗംബൂട്ട്‌സ് (കാലുറ ) കൈയ്യുറ
എന്നിവ ഉപയോഗിച്ചാല്‍ എലിപ്പനിയെ പ്രതിരോധിക്കാം.

2. മൃഗങ്ങളെ പരിപാലിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

3. മൃഗങ്ങളുടെ ചാണകം, കാഷ്ടം, മൂത്രം എന്നിവ അടിഞ്ഞു കൂടാതെ ശ്രദ്ധിക്കുക. തൊഴുത്ത് വൃത്തിയാക്കാനായി അലക്കുകാരം, ബ്ലീച്ചിങ്ങ് പൗഡര്‍ ,കുമ്മായം എന്നിവ ഉപയോഗിക്കാം

4 . ഓമനമൃഗങ്ങളെ പരിപാലിക്കുന്നവരും ഗ്ലൗസ് സ്ഥിരമായും നിര്‍ബന്ധമായും ഉപയോഗിക്കുക.

5. വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുക .വളര്‍ത്തുമൃഗങ്ങളിലെ പനി പോലെയുള്ള രോഗങ്ങള്‍ക്ക് ഒരു വെറ്ററിനറി ഡോക്ടറെ കാണിക്കുക.

6. പാടത്തും പറമ്പിലും വെള്ളകെട്ടുകള്‍ക്ക് സമീപവും കൃഷിപ്പണിയില്‍
ഏര്‍പ്പെടുന്ന കര്‍ഷകര്‍, കൈതച്ചക്കത്തോട്ടത്തിലും കരിമ്പിന്‍ തോട്ടത്തിലും
ജോലിയെടുക്കുന്നവര്‍, കന്നുകാലികളെയും പന്നികളേയും വളര്‍ത്തുന്നവര്‍,
കന്നുകാലി വില്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പശുവിനെയും
എരുമയേയും കറക്കുന്നവര്‍, കശാപ്പുകാര്‍, കശാപ്പുശാലകളിലെ ജോലിക്കാര്‍,
പാലുത്പാദന മേഖലയില്‍ ജോലിചെയ്യുന്നവര്‍, അരുമമൃഗങ്ങളുടെ പരിപാലകര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങിയവരെല്ലാം എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവരാണ്. മൃഗപരിപാലകര്‍ വെള്ളം കയറാത്ത ഗംബൂട്ടുകളും റബ്ബര്‍ കൈയ്യുറകളും ധരിക്കണം. മുറിവുകളില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിനു പുറത്ത് പ്ലാസ്റ്റര്‍ ഒട്ടിക്കണം. പാടത്തേയും പറമ്പിലേയും കെട്ടിനില്ക്കുന്ന വെള്ളത്തില്‍ ഇറങ്ങുകയും മുഖം കഴുകുകയും ചെയ്യരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിന ജലത്തിലും കുളിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ
കുളിപ്പിക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ
ഓഫീസര്‍ അറിയിച്ചു.

ക്ഷീര വികസന വകുപ്പിന്റെ  വിവിധ ധനസഹായ പദ്ധതികളിലേക്ക്  കര്‍ഷകര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം..ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍...
29/06/2022

ക്ഷീര വികസന വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളിലേക്ക് കര്‍ഷകര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം..

ക്ഷീര കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായി നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ക്ഷീര വികസന വകുപ്പ് 2022-2023 വാര്‍ഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. തീറ്റപ്പുല്‍ കൃഷി, ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതികള്‍, കാലിത്തീറ്റ സബ്‌സിഡി പദ്ധതികള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍.

വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്കും നിലവിലുള്ള പുല്‍കൃഷി വ്യാപിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ക്കും മുന്‍ഗണന നല്‍കുന്ന പദ്ധതിയാണ് തീറ്റപ്പുല്‍ കൃഷി പദ്ധതി. ഹെക്ടറിന് 24,250 രൂപ സബ്‌സിഡി ലഭിക്കുന്നതാണ്. സെന്റിന് 11 രൂപ വീതം ഗുണഭോക്താവ് രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടതാണ്. തീറ്റപ്പുല്‍കൃഷി പദ്ധതിക്കുളള ''ക്ഷീര ശ്രീ' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് കര്‍ഷകര്‍ അപേക്ഷിക്കേണ്ടത്.

വാണിജ്യാടിസ്ഥാനത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഹെക്ടറിന് 94,272 രൂപയും, സ്വയംസഹായ സംഘങ്ങള്‍ക്ക് ഏക്കറിന് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 75,000 രൂപയും സബ്‌സിഡി ലഭിക്കും. വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി നടത്തുന്നവര്‍ക്കും നിലവിലുള്ള പുല്‍കൃഷി വ്യാപിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും.

കാലിത്തീറ്റ സബ്‌സിഡി പദ്ധതിയിലൂടെ കന്നുകുട്ടിയെ ദത്തെടുക്കല്‍ പദ്ധതി, ഫീഡ് സപ്ലിമെന്റ് വിതരണം എന്നിവയാണ് നടപ്പിലാക്കുന്നത്. 2022 ഓഗസ്റ്റ് ഒന്നിന് എട്ട് മാസം ഗര്‍ഭമുള്ള കറവപ്പശുക്കള്‍ക്ക് ജനിക്കുന്ന കന്നുകുട്ടിയെയാണ് ദത്തെടുക്കല്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. കറവപ്പശുവിന്റെ ഉടമയായ ഗുണഭോക്താവ് 2021-2022 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ക്ഷീര സഹകരണ സംഘത്തില്‍ 500 ലിറ്റര്‍ പാല്‍ അളന്നിരിക്കണം. ഗുണഭോക്താവിന്റെ പരമാവധി രണ്ടു കന്നുകുട്ടികളെ വീതം ആകെ 162 കന്നുകുട്ടികളെയാണ് ഇത്തവണ ദത്തെടുക്കുന്നത്. ആരോഗ്യമുളള കന്നുകുട്ടികളെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണഭോക്താവ് 160 രൂപ രജിസ്‌ട്രേഷന്‍ ഫീസായി അടയ്ക്കണം. കന്നുകുട്ടി ജനിച്ച ദിവസം മുതല്‍ 90 ദിവസത്തേക്കാണ് പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നത്. പദ്ധതിയിലൂടെ 25 കിലോഗ്രാം മില്‍ക്ക് റീപ്ലെയ്‌സര്‍, 50 കിലോഗ്രാം കാഫ്-സ്റ്റാര്‍ട്ടര്‍ എന്നിവ സബ്‌സിഡിയിനത്തില്‍ ലഭിക്കും.

സര്‍ക്കാര്‍ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞവിലക്ക് പച്ചപ്പുല്ലും വൈക്കോലും വിതരണം ചെയ്യുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. ഒരുലക്ഷം രൂപയാണ് ഒരു ക്ഷീര സംഘത്തിനു ധനസഹായമായി അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സംഘങ്ങള്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കും. 320 രൂപ ആകെ ചിലവുവരുന്ന മേല്‍ ഇനങ്ങള്‍ക്ക് 243 രൂപ സബ്‌സിഡിയായി നല്‍കും. കറവപ്പശുക്കളുടെ ശരിയായ വളര്‍ച്ചയ്ക്കും പാലുല്പാദനത്തിനും സഹായിക്കുന്ന മിനറല്‍ മിക്‌സ്ചര്‍ വൈറ്റമിന്‍ സപ്ലിമെന്റ് എന്നിവയും ഉള്‍പ്പെടുന്നു.

ഗുണനിയന്ത്രണ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി ഗുണമേന്മാ ബോധവല്‍ക്കരണ പരിപാടി, ഉപഭോക്തൃ മുഖാമുഖം പരിപാടി, ശുദ്ധമായ പാലുല്പാദന കിറ്റ് വിതരണം, ഫാം ലെവല്‍ ഹൈജീന്‍, ആധുനിക പാല്‍ പരിശോധന സംവിധാനങ്ങള്‍, വൈക്കോല്‍ എന്നീ പദ്ധതികള്‍ക്ക് ക്ഷീര ധനസഹായം നല്‍കുന്നു.

ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതിയിലൂടെ ശുദ്ധമായ പാലുല്പാദന കിറ്റുകള്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് കര്‍ഷകര്‍ക്ക് നല്‍കുന്നു. 3,000 രൂപയുടെ ധനസഹായമാണ് കിറ്റ് രൂപത്തില്‍ നല്‍കുന്നത്. തൊഴുത്തിലെ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ധനസഹായമായി ജില്ലയിലെ മൂന്നു ക്ഷീര കര്‍ഷകര്‍ക്കും 75000 രൂപ വീതം ധനസഹായം നല്‍കുന്നു. ക്ഷീര സംഘങ്ങള്‍ക്ക് അവശ്യാധിഷ്ഠിത ധനസഹായമായി സംഘം 45,000 രൂപ ചിലവഴിക്കുമ്പോള്‍ 37,500 രൂപ അനുവദിക്കുന്നു. ജില്ലയിലെ ഒരു ക്ഷീര സംഘത്തിനാണ് ഇപ്രകാരം സഹായം ലഭിക്കുന്നത്. ജില്ലയിലെ ഒരു ക്ഷീര സംഘത്തിന് ആധുനിക പാല്‍ പരിശോധനാ സംവിധാനം ഒരുക്കുന്നതിന് 75,000 രൂപയും അനുവദിക്കുന്നുണ്ട്.

വരുന്നു കൃത്രിമ  ബുദ്ധി  അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഫാമിങ് .....ഇ-ക്രോപ്പ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഫാമിംഗിനെക്കു...
16/06/2022

വരുന്നു കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഫാമിങ് .....

ഇ-ക്രോപ്പ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഫാമിംഗിനെക്കുറിച്ചുള്ള പരിശീലനം സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി ശ്രി.പി.പ്രസാദ് ഇന്ന് (2022 ജൂണ്‍ 16-ന് ) തിരുവനന്തപുരത്തുള്ള ഐ സി എ ആര്‍ - കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ സ്ഥാപനത്തില്‍, ഇ-ക്രോപ്പ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ഫെര്‍ട്ടിഗേഷന്‍ സൗകര്യം സമാരംഭിച്ചുകൊണ്ട് ഓണ്‍ലൈനായി നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുമ്പോഴാണ് കര്‍ഷകര്‍ മിടുക്കന്മാരാകുന്നതെന്ന് ഈ സൗകര്യം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞു. കര്‍ഷകര്‍ മിടുക്കരാകുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖലയ്ക്ക് കരുത്ത് ലഭിക്കൂ. ഭക്ഷണം കഴിക്കുന്ന ഓരോ മനുഷ്യനും കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്മെന്റും സമൂഹവും ഇടപെടണം. ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കൃഷിമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഐസിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു ഐഒടി ഉപകരണമാണ് ഇലക്ട്രോണിക് ക്രോപ്പ് (ഇ-ക്രോപ്പ്). 2014-ല്‍ ഇന്ത്യയില്‍ ആദ്യമായി ഇത് വികസിപ്പിച്ചെടുത്തത് സി ടി സി ആര്‍ ഐ യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സന്തോഷ് മിത്രയാണ്. ഐസിഎആര്‍- സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല, ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ചടങ്ങില്‍ സംസാരിച്ചു.

ഇനിമുതൽ കൃഷിയും  സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകും ..കൃഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ...
11/06/2022

ഇനിമുതൽ കൃഷിയും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകും ..

കൃഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പെരുമ്പാവൂര്‍ പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക് - ഇന്‍സ്റ്റിറ്റിയൂഷണല്‍ കള്‍ട്ടിവേഷന്‍ പദ്ധതി'യുടെ വിളവെടുപ്പും, സ്‌കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി അദ്ദേഹം.

കാര്‍ഷികവൃത്തിയെ തൊഴില്‍ മേഖലയായി സ്വീകരിക്കുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ കുറഞ്ഞുവരുകയാണ്. എന്നാല്‍ പുതുതലമുറയിലെ കുട്ടികളില്‍ ചിലര്‍ക്ക് കൃഷിയോട് നല്ല താല്പര്യം കാണുന്നുണ്ട്. യന്ത്രവല്‍കരണം കൊണ്ടുമാത്രം പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ല. കര്‍ഷക മനസുണ്ടാകുക എന്നതാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തലം മുതലേ അതിനുള്ള അടിത്തറപാകുന്നതിന് കൃഷി പാഠ്യവിഷയങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
പോക്‌സോ നിയമം പാഠ്യപദ്ധതിയിടെ ഭാഗമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതം ചെയ്യുന്നു. അതിനൊപ്പം സ്ത്രീധനത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷത്തെകുറിച്ചും കുട്ടികളില്‍ അവബോധം സൃഷിട്ടിക്കത്തക്ക വിധം പഠന വിഷയങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമല്ല എയ്ഡഡ് സ്‌കൂളുകളിലും ആ മാറ്റം പ്രകടമാണ്. സര്‍ക്കാരിന് സ്വകാര്യ വിദ്യാഭ്യാസ മേഖലയോട് എതിര്‍പ്പില്ല. പാവപ്പെട്ടവര്‍ക്ക് കൂടി പ്രാപ്യമാകുന്ന വിധമായിരിക്കണം സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് ഇനിയും വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പാവലും, പടവലവും, വഴുതനയും, വെണ്ടയുമാണ് സ്‌കൂളില്‍ കൃഷിചെയ്തിരിക്കുന്നത്. മന്ത്രി കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും കൃഷി തുടരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ മന്ത്രി വൃക്ഷത്തൈ നട്ടു. സ്‌കൂളിലെ പാചകപ്പുരയും അദ്ദേഹം സന്ദര്‍ശിച്ചു.

കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കും.ആലപ്പുഴ: കര്‍ഷകര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്...
26/04/2022

കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കും.

ആലപ്പുഴ: കര്‍ഷകര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കിസാന്‍ മേളയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാലവസ്ഥാ വ്യതിയാനം മൂലം കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിള ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കേരളത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.

പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന്റെ തോത് കുറയ്ക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. ഇതിനായി കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്-മന്ത്രി പറഞ്ഞു

അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) യുമായി ചേര്‍ന്ന് കിസാന്‍ ഭാഗിദാരി പ്രാഥമിക്താ ഹമാരി അഭിയാന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ജില്ലയിലെ മികച്ച കര്‍ഷകരെയും കര്‍ഷക സംഘങ്ങളെയും മേളയില്‍ ആദരിച്ചു.

കാര്‍ഷിക സെമിനാര്‍, കര്‍ഷക- ശാസ്ത്രജ്ഞ- ഉദ്യോഗസ്ഥ മുഖാമുഖം പരിപാടി, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം എന്നിവയും നടന്നു. കര്‍ഷര്‍ക്കായി സഞ്ചരിക്കുന്ന മണ്ണു പരിശോധന ലബോറട്ടറിയുടെ സേവനവും ലഭ്യമാക്കിയിരുന്നു.

കർഷകരും ജനങ്ങളും  മുൻകരുതലുകൾ സ്വീകരിക്കണം..കണ്ണൂർ:സംസ്‌ഥാനത്ത് വെയിലിന്റെ കാഠിന്യം കൂടുകയും അന്തരീക്ഷ താപനില ഉയരുകയും ച...
17/03/2022

കർഷകരും ജനങ്ങളും മുൻകരുതലുകൾ സ്വീകരിക്കണം..
കണ്ണൂർ:സംസ്‌ഥാനത്ത് വെയിലിന്റെ കാഠിന്യം കൂടുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സൂര്യാതപവും സൂര്യാഘാതവുമേൽക്കാതിരിക്കാൻ പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

അന്തരീക്ഷ താപം സാധാരണയിൽ കവിഞ്ഞാൽ നമ്മുടെ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും താപം പുറത്ത് കളയുന്നതിന് തടസ്സമുണ്ടാകുകയും ചെയ്തേക്കാം. ഇതുമൂലം ശരീരത്തിലെ പല നിർണ്ണായക പ്രവർത്തനങ്ങളും തകരാറിലായി മരണം വരെ സംഭവിക്കാവുന്ന ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെയാണ് സൂര്യാഘാതമെന്ന് പറയുന്നത്. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ ശരീരത്തിൽ നിന്ന് ജലവും ലവണങ്ങളും നഷ്ടപ്പെടുകയും ശരീര താപശോഷണം എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. സൂര്യാഘാത ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഒട്ടും വൈകിക്കാതെ ആശുപത്രിയിലെത്തി ചികിത്സ ലഭ്യമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ :

- ശരീര താപനില 103 ഡിഗ്രി ഫാരൻ ഹീറ്റിന് മുകളിൽ ഉയരുക
- ശരീരം വറ്റി വരണ്ട് ചുവന്ന് ചൂടായ നിലയിലാകുക
- ശരീരത്തിൽ ചുവന്ന തടിപ്പുകളോ പാടുകളോ കുമിളകളോ ചൊറിച്ചിലോ ഉണ്ടാകുക
- നാഡി മിടിപ്പിന്റെ വേഗത കുറയുക
- പേശീവേദനയും കോച്ചിവലിവും
- ശക്തമായ തലവേദനയും തലകറക്കവും
- ശരീരത്തിലുണ്ടാകുന്ന പൊള്ളലുകൾ
- മാനസികാവസ്ഥയിൽ വ്യതിയാനം
- അബോധാവസ്ഥ

ആർക്കെങ്കിലും സൂര്യാഘാതമേറ്റെന്ന് സംശയം തോന്നിയാൽ വെയിലത്ത് നിന്ന് തണലത്തേക്ക് മാറ്റുകയും ശരീരം തണുത്ത വെള്ളം കൊണ്ട് തുടയ്ക്കുകയും ചെയ്യുക. ധാരാളം വെള്ളം കുടിക്കാൻ നൽകുക. കട്ടി കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

സൂര്യാഘാതം എങ്ങനെ പ്രതിരോധിക്കാം?

-ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക
- അമിതമായി വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം എന്നിവ കുടിക്കുക
- രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ തുറന്ന അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതും വെയിൽ കൊള്ളുന്നതും ഒഴിവാക്കുക
- കുട്ടികളെ വെയിലത്ത് കളിക്കാൻ വിടുകയോ സ്കൂൾ അസംബ്ലി പോലുള്ള പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യരുത്
- കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ കോട്ടൺ വസ്ത്രങ്ങളോ മാത്രം ധരിക്കുക
- വീട്, ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ ജനലുകളും വാതിലുകളും തുറന്നിടുകയും മതിയായ വായുസഞ്ചാരം ഉറപ്പ് വരുത്തുകയും ചെയ്യുക.
- അടുക്കളയിൽ പാചകം ചെയ്യുന്നവർ ചൂട് കുറയ്ക്കാനായി ജനലുകളും വാതിലുകളും തുറന്നിടുക , വായു പുറത്ത് പോകാനുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക
- വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകാതിരിക്കുക.
- വീടിനുള്ളിൽ കഴിയുന്ന പ്രായമായവരെയും കിടപ്പിലായ രോഗികളെയും ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയുള്ളവരെയും ഉയർന്ന അന്തരീക്ഷ താപം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Address

Karshaka Sabdam. 168 A. Manjapra P. O. Manjapra. Ernakulam Dt
Angamaly
683581

Alerts

Be the first to know and let us send you an email when Karshaka sabdam - കർഷകശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Karshaka sabdam - കർഷകശബ്ദം:

Share