Joshy poulose angamali

Joshy poulose angamali no

ഇൻസ്റ്റാഗ്രാമിൽ റീൽസ് കാണുന്ന നമ്മളിൽ പലരുടെയും പ്രിയപ്പെട്ടവരായിരുന്നു ആ അപ്പൂപ്പനും അമ്മാമ്മയും. അവരുടെ ചിരിയും തമാശകള...
01/06/2026

ഇൻസ്റ്റാഗ്രാമിൽ റീൽസ് കാണുന്ന നമ്മളിൽ പലരുടെയും പ്രിയപ്പെട്ടവരായിരുന്നു ആ അപ്പൂപ്പനും അമ്മാമ്മയും. അവരുടെ ചിരിയും തമാശകളും ആ പ്രായത്തിലും അവർ കാണിച്ച ആ ഒരു ഊർജ്ജസ്വലതയും നമ്മളെ ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. പലപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന സമയങ്ങളിൽ പോലും അവരുടെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേക സമാധാനമായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ചു മാസങ്ങളായി അവരുടെ പുതിയ വീഡിയോകൾ ഒന്നും വരാതെയായപ്പോൾ വല്ലാത്തൊരു ശൂന്യത തോന്നിയിരുന്നു. 😔

ഇടയ്ക്ക് അവരുടെ കൊച്ചുമകൻ വീഡിയോ ഇട്ടപ്പോൾ അറിഞ്ഞ കാര്യങ്ങൾ കുറച്ചു സങ്കടപ്പെടുത്തിയിരുന്നു. അപ്പൂപ്പന് സ്ട്രോക്ക് വന്നുവെന്നും, അമ്മാമ്മ നേരത്തെ ചെയ്ത ആൻജിയോപ്ലാസ്റ്റിയുടെ ബുദ്ധിമുട്ടുകൾ കാരണം ആരോഗ്യസ്ഥിതി മോശമാണെന്നും അറിഞ്ഞപ്പോൾ മുതൽ ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നു. ഇനിയൊരിക്കലും അവരുടെ വീഡിയോകൾ കാണാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ തന്നെ വലിയൊരു സങ്കടമായിരുന്നു. 💔

അങ്ങനെയിരിക്കെയാണ് ഇന്ന് രാവിലെ ആ വാർത്ത കണ്ടത്. ആ അമ്മാമ്മ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് അറിഞ്ഞപ്പോൾ ശരിക്കും വല്ലാത്തൊരു ഷോക്ക് ആയിപ്പോയി. പലരും കമെന്റിൽ ചോദിച്ചപ്പോൾ ആ വിവരം സ്ഥിരീകരിച്ചുള്ള മറുപടികളാണ് വരുന്നത്. ഇത്രയും കാലം നമ്മുടെ മൊബൈൽ സ്ക്രീനുകളിൽ ഒരു മരുന്ന് പോലെ ചിരി പടർത്തിയിരുന്ന ആ മുഖം ഇനി ഉണ്ടാവില്ലല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു. 🌹

ഒരുപാട് പ്രായമായിട്ടും ഇന്റർനാഷണൽ ലെവലിൽ വരെ ശ്രദ്ധിക്കപ്പെട്ട, എല്ലാവർക്കും ഒരു ആവേശമായിരുന്ന ആ അമ്മാമ്മയുടെ വേർപാട് തീർത്തും വേദനിപ്പിക്കുന്നതാണ്. എന്തൊക്കെ പറഞ്ഞാലും, നല്ലൊരു മനുഷ്യനെയാണ് നഷ്ടപ്പെട്ടത്. ആ അമ്മാമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഇത്രയും കാലം ഞങ്ങളെ ചിരിപ്പിച്ചതിന്, സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി. 💐 നിലച്ചുപോയ ആ ചിരി ഇനി ഓർമ്മകളിൽ മാത്രം... Rest in peace അമ്മാമ്മ. 🙏

28/04/2026
20/04/2026

private ബസിന്റെ അവരുടെ സ്വാന്തോം റോഡ്

16/09/2025

എല്ലാവരോടും ഒരുപാട് നന്ദി റോയിയുടെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് 20 ലക്ഷം രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ട്
റോയ് ചികിത്സ സഹായനിധിയിലേക്ക് സംഭാവന നൽകിയ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
സാമ്പത്തികമായി സഹായിച്ചവരും വീഡിയോ ഷെയർ ചെയ്തിട്ടുള്ള എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി

Address

Angamaly
683573

Telephone

+919745964194

Website

Alerts

Be the first to know and let us send you an email when Joshy poulose angamali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share