25/09/2025
മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങിയ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ "പോറ്റി" എന്ന് വിളിപ്പേരുള്ള ശിവപ്രസാദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മണ്ണ് കടത്തിന് ഒത്താശ ചെയ്യുന്നതിനായി ഉദ്യോഗസ്ഥൻ സ്ഥിരമായി കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ആരോപണം.
പോലീസിന്റെ സഹായത്തോടെ യാതൊരു തടസ്സവുമില്ലാതെ മണ്ണ് കടത്താൻ മാഫിയക്ക് സാധിച്ചിരുന്നു
ഇതേത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്.
പെരുമ്പാവൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ശിവ പ്രസാദ് (പോറ്റി) ആണ് സസ്പെൻഷനിലായത്...
ജനങ്ങളുടെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ തന്നെ നിയമലംഘകർക്ക് സഹായം ചെയ്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് കണക്കാക്കുന്നത്
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഉന്നത ഉദ്ദോഗസ്ഥർ അറിയിച്ചു.