24/07/2026
ഏകദിന രാമായണസംഗമം ശ്രീരാമരാജ്യം 2026 പത്തനംതിട്ട ജില്ലാ സംഗമം 26 ന്
കോഴഞ്ചേരി : കേരള സനാതനം ധർമ്മ പാഠശാല യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഏകദിന രാമായണ സംഗമമായ ശ്രീരാമ രാജ്യം 2026 ൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലാ രാമായണ സംഗമം ജൂലൈ 26 ഞായറാഴ്ച ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്‌കൂളിൽ നടക്കും . രാവിലെ 10 മണിക്ക് നടക്കുന്ന രാമായണ സംഗമം അയ്യപ്പ സേവാ സമാജം ജോയിൻറ് സെക്രട്ടറി അഡ്വ. ജയൻ ചെറുവള്ളി ഉദ്ഘാടനം ചെയ്യും യോഗത്തിൽ സനാതനം പാഠശാല ജില്ലാ പ്രസിഡൻ്റ് ജി.കെ നായർ അദ്ധ്യക്ഷത വഹിക്കും . വിദ്യാർത്ഥികൾ ഉൾപ്പടെ പൊതു സമൂഹത്തെ രാമായണവുമായി ബന്ധപ്പെടുത്തുന്നതിനായി സനാതനം ധർമ്മ പാഠശാല നടത്തി വന്ന ഓൺ ലൈൻ രാമായണ പാരായണ പരിശീലന പദ്ധതിയുടെ ഭാഗമായവരാണ് രാമായണ സംഗമത്തിൽ ഒത്തു കൂടുന്നത് . പത്ത് ശ്രേണികളിലായി അദ്ധ്യാത്മ രാമായണം ബാലകാണ്ഡം , അയോദ്ധ്യകാണ്ഡം എന്നിവ യുടെ പാരായണ സംഗമത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സനാതനം ധർമ്മ പാഠശാല പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ജി .കെ .നായർ, രക്ഷാധികാരി മോഹനചന്ദ്രറാവു , ട്രഷറർ വിജയശ്രീ ജയൻ , കോർഡിനേറ്റർ മിനിത എ പണിക്കർ എന്നിവർ അറിയിച്ചു .സമാപന സഭയിൽ സനാതനം പാഠശാല മുഖ്യ സംയോജകൻ രാജേഷ് നാദാപുരം രാമായണ പരിശീലനത്തിന് നേതൃത്വം നല്കിയ അദ്ധ്യാപകരെ ആദരിക്കും .