
05/08/2025
ചെറിയൊരു ടാസ്ക് ചെയ്തു നോക്കിയാലോ. നമുക്ക് കുട്ടികളെക്കുറിച്ച്എന്തൊക്കെ അറിയാം. എത്രമാത്രം പരിഗണന നാം നമുക്ക് നൽകുന്നുണ്ട് എന്നൊക്കെ നോക്കിയാലോ..
പേനയും കടലാസും എടുത്ത് ഇതൊന്ന് എഴുതി നോക്കാമോ..
നിങ്ങളിൽ ഉള്ള ഏതെങ്കിലും 5 കഴിവുകൾ മനസ്സിലേക്ക് കൊണ്ടു വരാമോ..
ഉദാഹരണത്തിന്...
നിങ്ങൾ ക്ഷമിക്കാൻ കഴിവുള്ളവർ ആണ്..
ദയയുള്ളവർ ആണ്
മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയും,
കൃത്യനിഷ്‌ഠയുള്ള വ്യക്തിയാണ്,
കഠിനാധ്വാനി,
അങ്ങനെ പലതും മനസ്സിൽ വരുമല്ലോ.. അതൊന്ന് എഴുതി വയ്ക്കൂ..
ഇനി ഒരു നിമിഷം..
നമ്മുടെ കുഞ്ഞിനുള്ള ധാരാളം കഴിവുകളിൽ 5എണ്ണം ഓർത്തെഴുതാവോ..
ഒരു പക്ഷേ നിങ്ങളുടേതിനേക്കാളും ഒത്തിരി കഴിവുകൾ കുട്ടിയുടേതായി എഴുതാനുണ്ടാവാം.
ഇനി നിങ്ങളുടെ കഴിവുകളും മക്കളുടെ കഴിവുകളും താരതമ്യം ചെയ്യാമോ..
ഒട്ടും ആശ്ചര്യപ്പെടേണ്ട.. നമ്മളിലുള്ള അതേ കഴിവുകൾ തന്നെ കുട്ടിയിലും കണ്ടെത്താനാവും..
എവിടെ നിന്ന് കിട്ടി ഇത്..
തീർച്ചയായും, ഈ സ്നേഹവും, ക്ഷമയും,ദയയും, കഠിനാധ്വാനവും ഒക്കെ നിങ്ങളിൽ നിന്നും കണ്ടു പഠിച്ചതല്ലേ...
ഇനി ഇത്തിരി നേരം കൂടി ചിന്തിക്കുക.
നിങ്ങളിലുള്ള ഏതെങ്കിലും പരിമിതികൾ, ചില കുറവുകൾ...
അത് നിങ്ങൾക്കുള്ള നിയന്ത്രിക്കാനാവാത്ത ദേഷ്യമാവാം..
വഴക്കു പറയുന്ന രീതിയാവാം..
കുട്ടികൾ പഠിക്കുന്നില്ല, അലസരാണല്ലോ എന്ന മനോവേദനയാവാം..
,ഉത്കണ്ഠ, നിരാശ,
മറ്റെന്തെങ്കിലുമൊക്കെ മാനസിക ആഘാതങ്ങൾ, അങ്ങനെ എന്തുമാവാം...
നിങ്ങളുടെ കുട്ടികളുടെ പരിമിതികളിൽ ഇതൊക്കെ പെടുന്നുണ്ടോ...
അവരിലും ഈ ശീലങ്ങൾ കാണുന്നുണ്ടോ..
കൃത്യതയോടെ കാര്യങ്ങൾ ചെയ്യാതിരിക്കൽ,
ഉത്കണ്ഠ, നിരാശ,, അനുസരിക്കാതിരിക്കൽ,, ദേഷ്യം, അങ്ങനെ അങ്ങനെ....
ആലോചിച്ചു നോക്കൂ..
എവിടുന്ന് കിട്ടി ഇതൊക്കെ..
കുഞ്ഞ് ജനിച്ചയുടനെ ദേഷ്യത്തോടെയോ, വാശിയോടെയോ അല്ലല്ലോ വരുന്നത്..
വളർച്ചയ്ക്കിടെ എവിടുന്നൊക്കെയോ കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചത് അവർ ഇപ്പോൾ ആവർത്തിക്കുന്നതല്ലേ..
വീട്ടിൽ നിന്നാവാം, ബന്ധുക്കളിൽ നിന്നാവാം, സ്കൂളിൽ നിന്നാവാം.. അല്ലെ..
കുഞ്ഞുങ്ങൾ വേഗം പഠിച്ചെടുക്കാൻ മിടുക്കരായതുകൊണ്ട്, നമുക്കൊന്ന് ശൈലി മാറ്റിക്കൂടെ...
കൗൺസിലിംഗ് സൈക്കോളജി