ഏറനാടൻ നാട്ടുവാർത്ത

ഏറനാടൻ നാട്ടുവാർത്ത ഇനി നാട്ടുവാർത്ത പട്ടണങ്ങളിലേക്കും

25/12/2024
20/05/2024

സംഗീതത്തിൽ ഇരട്ട നേട്ടം:
മനം കവർന്ന് ചേങ്ങരയുടെ ഗായിക

സംഗീതത്തിൻ്റെ അന്താരാഷ്ട്ര വേദിയിൽ മികച്ച ഗായികക്കുള്ള സമ്മാനം നേടി ചെങ്ങര സ്വദേശിനി ശിൽപ സുഗീഷ്

ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഗായികയ്ക്കുള്ള സമ്മാനമാണ് ശിൽപ നേടിയെടുത്തത്

ഗായികയെ ഹാരാർപ്പണമണിയിച്ചും അഭിനന്ദിച്ചും നാട്

14/05/2024

മഴയെത്തും മുമ്പേ
വൺഡേ വൺ വാർഡ് .....

മഴക്കാല പൂർവ്വ രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വൺഡേ വൺ വാർഡ് പ്രോഗ്രാം പഞ്ചായത്ത് തല ഉദ്ഘാടനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ പി വി നിർവഹിച്ചു

ഒരു ദിവസം ഒരു വാർഡിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും തോട്ടങ്ങളും ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിശീലനം ലഭിച്ച ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ അടങ്ങുന്ന ടീം സന്ദർശിച്ച് ഉറവിട നശീകരണവും ബോധവൽക്കരണവും നടത്തുന്നതാണ് പരിപാടി

19 ദിവസങ്ങളിലായി 19 വാർഡുകളിലും ഈ പരിപാടി നടക്കുമെന്ന് ബന്ധപ്പെട്ടവർ ഏറനാടൻ നാട്ടുവാർത്തയോട് പറഞ്ഞു.

പന്ത്രണ്ടാം വാർഡ് മെമ്പർ ശരീഫ് ചിറ്റങ്ങാടൻ അധ്യക്ഷതവഹിച്ചു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ പ്രോഗ്രാമിനെ കുറിച്ച് വിശദീകരണം നടത്തി കാവനൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സുനേന രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന
പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സ് എടുത്തു.
വാർഡ് മെമ്പർമാരായ
ഫൗസിയ പനോളി. ഫൗസിയ സിദ്ദീഖ്. റീന. പി. ബീന എം കെ. ഷൈനി രാജൻ.സിന്ധു ടി. അനിത രാജൻ

ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണപ്രകാശ്,ആഷിക്,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റിയാസ് അലി ഷാജഹാൻ എ പി അബ്ദുൾ നാസർ പൂവത്തി, അനീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

12/05/2024

മേപ്പാടി തുരങ്ക പാത

"ടിപ്പർ ലോറികളും അതിന്റെ വളയം പിടിക്കുന്ന കുറെ പാവം മനുഷ്യരും കേരളത്തിലെ ഉദ്യോഗസ്ഥ ലോബിയുടെ സ്ഥിരം വേട്ട മൃഗങ്ങളാണ്. ടിപ...
04/05/2024

"ടിപ്പർ ലോറികളും അതിന്റെ വളയം പിടിക്കുന്ന കുറെ പാവം മനുഷ്യരും കേരളത്തിലെ ഉദ്യോഗസ്ഥ ലോബിയുടെ സ്ഥിരം വേട്ട മൃഗങ്ങളാണ്. ടിപ്പർ ലോറികൾ അടുത്തു കൂടെ പോയാൽ ജീപ്പെടുത്തു പായുന്ന എംവിഡി/ആർ.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥ വർഗം മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന കുറെ മനുഷ്യരുടെ കഞ്ഞിയിൽ പാറ്റയിടുന്ന വിഭാഗമാണ്"

https://youtu.be/u5IsyFE2V_c

കാലഹരണപ്പെട്ട നിയമങ്ങളുടെ പഴുതുകൾ പൊക്കിപ്പിടിച്ചു ചരക്ക് വാഹനങ്ങളെ വേട്ടയാടിപ്പിടിക്കുന്ന ഉദ്യോഗസ്ഥ വിളയാട്ടത്തിനെതിരെ തെരുവിൽ ഏറെയേറെ മുദ്രാവാക്യം വിളിച്ചിട്ടുള്ള ടിപ്പർ ലോറി ഡ്രൈവറും ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ
കമ്മിറ്റി അംഗവുമായ കോമുക്കുട്ടി ഒളമതിൽ ഏറനാടൻ നാട്ടുവാർത്ത പ്രതിനിധിയുമായി മനസ്സ് തുറക്കുന്നു..
----------------------------
ഏറനാടൻ നാട്ടുവാർത്ത
📢 നാട്ടുവാർത്ത, ഇനി പട്ടണമെങ്ങും 📸
🔽
"സ്‌കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ഓടാൻ പാടില്ല എന്ന നിയമം പാലിക്കുന്ന ചരക്ക് വാഹനങ്ങൾക്ക് വരുന്ന സമയ നഷ്ടത്തിന്റെ ആനുപാതികമായി ടാക്സ് കുറച്ചു നൽകുന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. വയനാട് ചുരത്തിൽ ഗതാഗത കുരുക്കിന് കാരണമാവുന്നുവെന്ന പേരിൽ വിശേഷദിവസങ്ങളിലും അവധി ദിവസങ്ങളിലും വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു.
സ്‌കൂൾ സമയത്തും ചുരം കയറുന്നതിനു മുമ്പും വണ്ടി പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലം അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടുന്ന ഗതികേട് കൂടിയുണ്ട് ഓരോ ടിപ്പർ ലോറിക്കാരനും". പക്ഷെ ഓരോ വർഷവും നിർബന്ധ ബുദ്ധിയോടെ വർദ്ദിപ്പിക്കുന്ന അമിത നികുതി അടച്ച് ചരക്ക് വാഹന തൊഴിലാളികൾ കുത്തുപാളയെടുക്കുന്ന സ്ഥിതിയിലാണെന്ന് *കോമുക്കുട്ടി* സാക്ഷ്യപ്പെടുത്തുന്നു.
https://youtu.be/u5IsyFE2V_c

ഇൻസൈഡും കുപ്പായവും ധരിച്ച് ഈ ഉദ്യോഗസ്ഥ ലോബി കൈകാണിക്കുമ്പോൾ പോക്കറ്റും തപ്പി പേടിയോടെ അനുസരണയോടെ ബുക്കും പേപ്പറുമായി അടുത്ത് ചെല്ലുമ്പോൾ കാലഹരണപ്പെട്ട നിയമങ്ങൾ വെച്ച് അമിതമായ ഫൈൻ ഈടാക്കുന്ന ഉദോഗസ്ഥ വർഗം എന്നും ടിപ്പർ ലോറിക്കാരോട് വിവേചനപരമായി പെരുമാറുന്നവരാണ്.
ലോഡ് ആണ് ഇവരുടെ പ്രധാനപ്പെട്ട തുറുപ്പുചീട്ട്. കയറ്റിയ ലോഡ് മാത്രം പരിഗണിക്കാതെ വണ്ടിയുടെ തൂക്കവും കൂടി നോക്കിയാണ് വാഹന ലോഡ് കണക്കാക്കുന്നത്. ഇതിൽ വരുന്ന അധിക ഭാരത്തിന് ഭീമമായ തുക ചുമത്തുന്നു.

ഒരുനിലക്കും ചരക്ക് തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കാത്ത എംവിഡി/ആർടിഒ അടക്കമുള്ള ഉദോഗസ്ഥ വിഭാഗത്തിനെതിരെ ഭരണ- പ്രതിപക്ഷ തൊഴിലാളി യൂണിയൻ്റേ നേതൃത്വത്തിൽ പലപ്പോഴും സമരങ്ങൾ നടത്താൻ തെരുവിലിറങ്ങാൻ നിർബന്ധിതരായിട്ടുണ്ട്. സമര പരിപാടിയുടെ ഭാഗമായി പലപ്പോഴും ചരക്ക് വാഹനങ്ങൾ നിരത്തിൽ നിന്നും മാറ്റിയിടേണ്ടി വന്നിട്ടുണ്ട്.
⏯️
പൊക്കാനാവാത്ത ഭാരവുമായി ചുരം കയറുന്ന ട്രിപ്പർ ലോറി പോലെ ചുമതലകളും പ്രയാസങ്ങളും ചുമലിലേറ്റി ജീവിതം കരക്കടുപ്പിക്കാൻ പാടുപെടുന്ന ടിപ്പർ ലോറിക്കാരുടെ ജീവിതത്തെ കുറിച്ച് കോമുക്കുട്ടി മനസ്സ് തുറക്കുന്നു.
https://youtu.be/u5IsyFE2V_c
____________________
' ഏറനാടൻ നാട്ടുവാർത്ത'
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് അമർത്തുക.
👇🏻
https://chat.whatsapp.com/INym7pWQV3pBynNNoqTfrQ

ടിപ്പർ ലോറികളും അതിന്റെ വളയം പിടിക്കുന്ന കുറെ പാവം മനുഷ്യരും കേരളത്തിലെ ഉദ്യോഗസ്ഥ ലോബിയുടെ സ്ഥിരം വേട്ട മൃഗങ.....

21/04/2024

Vote for Rahul

19/04/2024

"രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ സാധ്യതയില്ല"

'വരാൻ പോകുന്നത് ആനിരാജ യുഗം !'

ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും മുന്നേറ്റങ്ങളെ കുറിച്ചും കാവനൂരിലെ ഇടത്പക്ഷ നേതാക്കൾ ഏറനാടൻ നാട്ടുവാർത്തയോട് സംസാരിക്കുന്നു.
വീഡിയോ:

https://youtu.be/FFcQsiIfE7s

കോൺഗ്രസ്സിന് കൂടുതൽ വോട്ടുകളും സാധ്യതകളുമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത്സരിക്കാതെ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് ഗുണം ചെയ്യില്ലായെന്നും സംഘാടകർ

പി. പരമേശ്വരൻ മാസ്റ്ററുമായി ഏറനാടൻ നാട്ടുവാർത്ത നടത്തിയ അഭിമുഖം കാണാൻ താഴെയുള്ള ലിങ്ക് അമർത്തുക:

https://youtu.be/FFcQsiIfE7s
_______________
' ഏറനാടൻ നാട്ടുവാർത്ത '
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് അമർത്തുക.
👇🏻
https://chat.whatsapp.com/DM1DhR0XydD5LC2arqOIJR

https://youtu.be/llGieHZVCfo
17/04/2024

https://youtu.be/llGieHZVCfo

നാട്ടിൻപുറത്തെ നിഷ്കളങ്കതയും കൊച്ചു കൊച്ചു രസങ്ങളുമൊക്കെ ഇതിവൃത്തമാക്കി പുതിയ കോമഡി സ്കിറ്റുമായി ടീം പാലക്.....

പുതിയ കോമഡി സ്‌കിറ്റുമായി പാലക്കാപറമ്പൻ ബോയ്‌സ് ആദ്യ ഷോർട്ട് ഫിലിം റിലീസായി! ആദ്യ ദിവസം ഷോർട്ട് ഫിലിം കണ്ടത് ആയിരങ്ങൾ🔰 ഏ...
15/04/2024

പുതിയ കോമഡി സ്‌കിറ്റുമായി പാലക്കാപറമ്പൻ ബോയ്‌സ്

ആദ്യ ഷോർട്ട് ഫിലിം റിലീസായി!

ആദ്യ ദിവസം ഷോർട്ട് ഫിലിം കണ്ടത് ആയിരങ്ങൾ
🔰
ഏറനാടൻ നാട്ടുവാർത്ത യുടെ എൻടിവി എന്റർടൈൻമെന്റ് ബാനറിലാണ് ചിത്രം നിർമിച്ചത്

https://youtu.be/DaTZL3XeMyg

രസകരമായ കൂടുതൽ കൂടുതൽ സ്‌കിറ്റുകൾ ഉടൻ പ്രേക്ഷകരിലേക്കെത്തുമെന്ന് സ്ക്രിപ്റ്റ് റൈറ്റർ അലവി പാലക്കാപ്പറമ്പ് ഏറനാടൻ നാട്ടുവാർത്തയോട്
----------------------------
ഏറനാടൻ നാട്ടുവാർത്ത
📢 നാട്ടുവാർത്ത, ഇനി പട്ടണമെങ്ങും📸
https://youtu.be/DaTZL3XeMyg
________________
പാലക്കാപ്പറമ്പ് (കാവനൂർ): ആനുകാലികപ്രസക്തമായ സ്കിറ്റുകളുമായി പാലക്കാപറമ്പിലെ ഒരു കൂട്ടം ചെറുപ്പക്കാർ. ഇവർ സംവിധാനം ചെയ്തു അഭിനയിച്ച ആദ്യ സ്കിറ്റ് പുറത്തിറങ്ങി. നാട്ടിൻപുറത്തെ നിഷ്കളങ്കതയും കൊച്ചു കൊച്ചു രസങ്ങളുമൊക്കെയാണ് ഇതിവൃത്തം. രസകരമായ കൂടുതൽ സ്‌കിറ്റുകൾ പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങുന്നുവെന്ന് ടീമിന്റെ സ്ക്രിപ്റ്റ് റൈറ്റർ അലവി പാലക്കാപ്പറമ്പ് ഏറനാടൻ നാട്ടുവാർത്തയോട് പറഞ്ഞു. സാധാരണക്കാരായ ഒരു പിടി കലാകാരന്മാരുടെ സംരംഭം എന്ന നിലക്ക് എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോമുകുട്ടി ഒളിമതിൽ , റഊഫ് , യൂനുസ് , റഫീഖ് എന്നിവരാണ് ആദ്യ സ്കിറ്റിൽ അഭിനയിച്ചത്. അലവി പാലക്കാപ്പറമ്പ് ആണ് രചന നിർവഹിച്ചത്. ഏറനാടൻ നാട്ടുവാർത്ത- EnTV ഗ്രൂപ്പ് എഡിറ്റർ എംഎ റഹ്‌മാൻ ഇരുവേറ്റിയാണ് സംവിധാനം നിർവഹിച്ചത്. എൻടിവി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പുറത്തിറങ്ങിയ ആദ്യ സ്കിറ്റ് കാണാൻ താഴെയുള്ള ലിങ്ക് അമർത്തുക.

https://youtu.be/DaTZL3XeMyg
_______________
'ഏറനാടൻ നാട്ടുവാർത്ത'
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് അമർത്തുക.
👇🏻
https://chat.whatsapp.com/DM1DhR0XydD5LC2arqOIJR

റഊഫ് , യൂനുസ് , കോമുകുട്ടി ഒളമതിൽ, റഫീഖ് തുടങ്ങിയവരാണ് കഥാ പാത്രങ്ങൾ.കഥ, തിരക്കഥ, സംഭാഷണം :അലവി പാലക്കാപറമ്പ് സംവി...

13/03/2024

സിഎഎ: കാവനൂർ നഗരിൽ പ്രകമ്പനം തീർത്ത് ഇടത് റാലി;

https://youtu.be/0SYltiaZt5I

ഇന്ത്യയെ മതരാഷ്ട്രമാക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിഷേധക്കാർ

സംഘപരിവാറിനെ പേരെടുത്ത് പറഞ്ഞും കേന്ദ്ര ഭരണത്തിന്റെ ആഞ്ഞടിച്ചും സി പി എമ്മിന്റെ പ്രതിഷേധപ്രകടനം

പ്രതിഷേധ പ്രകടനം സിപിഐഎം ഏരിയാ കമ്മിറ്റി അംഗം പരമേശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പിടി ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എ ശ്രീധരൻ മാസ്റ്റർ ആശംസ പ്രസംഗം നടത്തി. വി. രാമചന്ദ്രൻ നന്ദി പറഞ്ഞു.

വിവാദ സി എ എക്കെതിരെ കാവന്നൂരിൽ സി പി എം നടത്തിയ പ്രകടനം കാണാം ഏറനാടൻ നാട്ടുവർത്ത ചാനലിലൂടെ

https://youtu.be/0SYltiaZt5I
_______________
' *ഏറനാടൻ നാട്ടുവാർത്ത*'
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്ക് അമർത്തുക.
👇🏻
https://chat.whatsapp.com/DM1DhR0XydD5LC2arqOIJR

Address

Areekode
673639

Alerts

Be the first to know and let us send you an email when ഏറനാടൻ നാട്ടുവാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഏറനാടൻ നാട്ടുവാർത്ത:

Share