Ala media

Ala media a platform to enjoy arts , music and news

25/03/2025

ലഹരി വിപത്തിനെതിരെ പുരോഗമന കലാ സാഹിത്യ സംഘം

ഭൂമിയുടെ അവകാശികള്‍------------------------------------മഴയ്ക്കു ശേഷമുള്ള  പ്രഭാതത്തില്‍ വീടിന്റെ മുകള്‍ നിലയില്‍ ഓപ്പണ്‍...
16/02/2025

ഭൂമിയുടെ അവകാശികള്‍
------------------------------------
മഴയ്ക്കു ശേഷമുള്ള പ്രഭാതത്തില്‍ വീടിന്റെ മുകള്‍ നിലയില്‍ ഓപ്പണ്‍ ട്രസ് ഭാഗത്തേക്ക് ഇറങ്ങുന്ന വാതിലിനു താഴെ കരിയിലകളും ചകിരി നാരുകളും ചിതറിക്കിടക്കുന്നത് കണ്ട് അയാള്‍ ആശ്ചര്യപ്പെട്ടു.

അലക്കിയ തുണികള്‍ വിരിക്കുന്ന ഇടമാണത്..
അതിനല്ലാതെ ആരും അങ്ങോട്ട് പോകാറില്ല..

മകന്‍ ഡല്‍ഹിയിലേക്കു പോകുന്നത് വരെ അവന്റെ സാമ്രാജ്യമായിരുന്നു അവിടം..

മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് തടസമില്ലാതെ കിട്ടുന്ന ഇടം കൂടിയാണതെന്ന് ഈയിടെയാണ് മനസിലായത്.

അങ്ങിനെ ഫോണുമായി മുകളിലേക്ക് കയറിയപ്പോളാണ് ആ കരിയിലകളും ഉണങ്ങിയ ചകിരിനാരുകളും ശ്രദ്ധയില്‍ പതിഞ്ഞത്...

വായനാമുറിയും ചാരുപടിയും അടിച്ചു തൂത്ത് വൃത്തിയാക്കിയതിനൊപ്പം ആ കരിയിലകളും അടിച്ചുവാരി കളഞ്ഞു.

അപ്പോളാണ് എവിടെ നിന്നോ ഒരു കുഞ്ഞു കിളി ചിലച്ചു കൊണ്ട് അങ്ങോട്ടേയ്‌ക്കെത്തിയത്..

കലഹിക്കുന്നത് പോലെയായിരുന്നു ആ ചിലയ്ക്കല്‍..

കരിയിലകള്‍ വീണു കിടന്നയിടത്തില്‍ നിന്ന് കൃത്യം മുകളിലായി സണ്‍ ഷെയ്ഡിന്റെ ഹുക്കില്‍ തൂങ്ങിക്കിടന്ന പക്ഷിക്കൂട് അപ്പോളാണ് കണ്ടത്..

അനധികൃതമായി കയ്യേറിയ കുടിയേറ്റക്കാരിയെ ഒഴിപ്പിക്കാന്‍ തുനിയുകയാവും എന്ന ഭീതിയിലായിരുന്നു ആ കലഹവും കലമ്പലും എന്നു തോന്നി..

അവളെ അപ്പോളാണ് തിരിച്ചറിഞ്ഞത്..

മുമ്പ് പലപ്പോളായി കണ്ടിട്ടുണ്ട്, മുറ്റത്തെ പേരമരത്തില്‍ ഇവളെയും കൂട്ടുകാരനെയും..

ചിനച്ചു തുടങ്ങിയ പേരയ്ക്കകള്‍ പാതി കൊത്തിപ്പറിച്ച് നിലത്തിടുന്നവളെ ശരിക്കൊന്നു കാണാനിരിക്കുകയായിരുന്നു.

അനധികൃത താമസക്കാരുടെ രക്ഷകന്‍ എപ്പോളും മകനായിരുന്നു..

ഏറ്റവും മുകളിലെ ഒഴിഞ്ഞ മൂല പ്രാവുകളുടെ തറവാടാണ്.. മുക്കലും മൂളലും മുറുകുമ്പോളും നിലത്ത് പ്രാവിന്‍ കാഷ്ഠം വീണ് വൃത്തിഹീനമാകുമ്പോളും ഒഴിപ്പിക്കല്‍ ഭീഷണിയുമായി വീട്ടുകാരി പലപ്പോഴും കോവണി കയറി വന്നിട്ടുണ്ട്.

എങ്കിലും

മകന്റെ ശക്തമായ പ്രതിരോധത്തിന്റെ രക്ഷയില്‍ പ്രാവുകളുടെ തറവാട് ദീര്‍ഘകാലം നിലനിന്നു. രണ്ട് മാസം മുമ്പ് മകന്‍ ജോലിക്കായി ഡല്‍ഹിയിലേക്കു പോയതില്‍ പിന്നെ തറവാട്ടില്‍ നിന്ന് മുക്കലുമില്ല മൂളലുമില്ല....

ഒഴിഞ്ഞ പക്ഷിക്കുടും.. സമ്പൂര്‍ണ നിശബ്ദതയും..

അതിനിടയിലാണ് കുഞ്ഞിക്കിളിയുടെ അനധികൃത കുടിയേറ്റവും, കുടില്‍കെട്ടി താമസവും..

സ്വതവേ നിശബ്ദമായ വീട്ടില്‍ ഇത്രയും സ്വച്ഛമായൊരിടം അവള്‍ക്ക് മറ്റൊരിടത്തും കണ്ടു പിടിക്കാന്‍ കഴിഞ്ഞു കാണില്ല....

ഇവിടെയുള്ളവരെ അവള്‍ക്കു മനസിലായിരിക്കുന്നു..

ആരും അവളെ ശല്യപ്പെടുത്തുന്നില്ല..

മതിലില്‍ വന്നിരിക്കുന്ന കാക്കകളോടും പൂച്ചകളോടും പതിവായി അധികാരം പ്രകടിപ്പിക്കുകയും കലഹിക്കുന്ന ഞങ്ങളുടെ നായ്ക്കുട്ടി േപാലും അവളോട് എത്ര ഉദാരമായാണ് ഇടപെടുന്നത്..

നമ്മളെയെല്ലാവരെയും പോലെ അവളും ഇവിടെ ജീവിക്കട്ടെ എന്നാകും അവന്റെയും ചിന്ത..

പകല്‍ അവളെ കാണാറില്ല..
എല്ലാവരെയും പോലെ ജോലിക്കോ ഇര തേടിയോ പോകുന്നതാകും..
ഒരുദിവസം ഫോട്ടൊയെടുക്കാന്‍ നോക്കി ചെന്നപ്പോള്‍ ഒഴിഞ്ഞ കൂട് മാത്രമാണ് കാണാനായത്..

രാത്രി കൃത്യമായി ഹാജരുണ്ട്.. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് ലൈറ്റിട്ട് മൊബൈലില്‍ ഫ്‌ലാഷ് ഇട്ട് ക്ലിക്ക് ചെയ്യുമ്പോള്‍ അവള്‍ക്ക് അലോസരമായെന്ന് കണ്ണുകള്‍ പറയുന്നു..

എന്തായാലും ഇനി ആവര്‍ത്തിക്കില്ല.. ഇത്തവണ ക്ഷമിക്കുക.. നിനക്ക് ഇവിടെ തന്നെ കൂടാം... ഇടയ്ക്ക് കലമ്പാം..കലഹിക്കാം..സ്‌നേഹിയ്ക്കാം..

എല്ലാവരുടേതുമെന്നതുപോലെ നിന്റേതും കൂടിയാണല്ലോ ഈ ലോകം. നീയും വാഴുക..അതിരുകളില്ലാതെ...നിന്നെ ഒരിടത്തുനിന്നും പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല..

രമേശ് അരൂര്‍ (2019)

11/02/2025

മൂന്ന് വയസുകാരൻ ആദി കേശിന്റെ താളപ്പെരുക്കം

10/02/2025

ശ്യാമ മേഘമേ...

''നടന്‍ സ്വയം സ്‌നേഹിക്കുന്നയാളാണ്..സംവിധായകന്‍ മനുഷ്യരെ സ്‌നേഹിക്കുന്നയാളും..''കെ.ജി ജോര്‍ജ്. (ചലച്ചിത്രകാരന്‍).മാതൃഭൂമ...
03/02/2025

''നടന്‍ സ്വയം സ്‌നേഹിക്കുന്നയാളാണ്..
സംവിധായകന്‍ മനുഷ്യരെ സ്‌നേഹിക്കുന്നയാളും..''

കെ.ജി ജോര്‍ജ്. (ചലച്ചിത്രകാരന്‍).

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇഷ്ട സിനിമ സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ അഭിമുഖം വായിച്ചപ്പോള്‍ പണ്ട് കണ്ട് മറന്ന അദ്ദേഹത്തിന്റെ സിനിമകള്‍ ഒരിക്കല്‍ കൂടി കാണണമെന്ന് തോന്നി.

ഓരോ ദിവസം ഓരോ സിനിമ തെരഞ്ഞെടുത്തു..

ആദ്യ ദിനം
യവനിക..

രണ്ടാമത്
ഉള്‍ക്കടല്‍

ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്

ആദാമിന്റെ വാരിയെല്ല്..

കോലങ്ങള്‍..

വീണ്ടും കണ്ടതിത്ര മാത്രം...

പണ്ട് കണ്ട 'മേള'കളുടെ ബാക്കിയുണ്ട് കാണാനിനിയും

സാധാരണ മനുഷ്യാവസ്ഥകള്‍ ഹൃദയ സ്പര്‍ശിയായി പറയുന്നതിനൊപ്പം സ്ത്രീകളുടെ ജീവിതം ഉള്ളം കൈയ്യിലെടുത്ത് അവരുടെ ശക്തിയും ദൗര്‍ബല്യവും സങ്കടങ്ങളും ലോകത്തെ കാണിച്ചു തരാനാണ് ആ വലിയ കലാകാരന്‍ ശ്രമിച്ചതെന്ന് ഉറപ്പാണ്..

പ്രേക്ഷകന്റെ മനസ് തൊടാത്ത ആവിഷ്‌കാരം പൂര്‍ണമായ സിനിമയല്ലെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമയും ഓര്‍മ്മിപ്പിക്കുന്നു..

സ്വന്തം ഇമേജിനപ്പുറം മനുഷ്യരെ സ്‌നേഹിച്ച ചലച്ചിത്രകാരനാണ് കെ.ജി ജോര്‍ജ്..

ആദ്യ സിനിമ സ്വപ്‌നാടനം -1976 മുതല്‍
വ്യാമോഹം - 1977
രാപ്പാടികളുടെ ഗാഥ -1978
ഓണപ്പുടവ - 1978
മണ്ണ് - 1978

ഇനി അവള്‍ ഉറങ്ങട്ടെ - 1978
മേള - 1980
പഞ്ചവടിപ്പാലം - 1984
ഇരകള്‍ - 1986
കഥയ്ക്കു പിന്നില്‍ - 1987
മറ്റൊരാള്‍ - 1988
ഇലവങ്കോട് ദേശം -1998
ഈ കണ്ണി കൂടി- 1990
ഒരു യാത്രയുടെ അന്ത്യം -1991..

വരെയുള്ള സിനിമകള്‍ കാണാനുണ്ട്... ഇന്ത്യന്‍ സിനിയുടെ ടെക്സ്റ്റിന്റെയും ചരിത്രത്തിന്റെയും പാഠ്യ പദ്ധതിയുടെയും ഭാഗമായ ഒരാള്‍...

സിനിമയെ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പുതുതലമുറ ഇദ്ദേഹത്തെ വേണ്ടവിധം മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്...

തറവാട്ടിലെ തിണ്ണയില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിലിരുന്നു സന്ധ്യാ നാമം ചൊല്ലിയതിനുശേഷമാണ് അപ്പൂപ്പന്റെ ഭജന ക്ലാസ്...
29/01/2025

തറവാട്ടിലെ തിണ്ണയില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിലിരുന്നു സന്ധ്യാ നാമം ചൊല്ലിയതിനുശേഷമാണ് അപ്പൂപ്പന്റെ ഭജന ക്ലാസ്.

സീസണ്‍ അനുസരിച്ച് ഭജന, ഉടുക്കു പാട്ട്, കോല്‍ക്കളി അങ്ങനെ ക്ലാസുകള്‍ മാറിക്കൊണ്ടിരിക്കും. പരിസരത്തുള്ള വീടുകളില്‍ നിന്ന് കുട്ടികളും ചെറുപ്പക്കാരും എത്തും. തറവാട്ടിലെ തിണ്ണയില്‍ നിന്ന് വടക്കോട്ട് നോക്കിയാല്‍ കാണുന്നത് തൊട്ടുമുന്നിലെ പാടവും വരമ്പും ദൂരെ കൂരിരുട്ടുമാണ്. അതിനപ്പുറം ഇരുട്ടുപുതച്ചുകിടക്കുന്ന മറ്റൊരു പാടവും അതിന്റെ കരയില്‍ കടത്തുകടവിലേക്കുള്ള റോഡുമുണ്ട്. മണ്ണെണ്ണ വിളക്കു കത്തുംപോലെ മങ്ങിയ തെരുവുവിളക്കും അതിനുചുറ്റും വട്ടമിട്ടുപറക്കുന്ന പ്രാണികളുമുണ്ടാകും.

സന്ധ്യകഴിഞ്ഞാല്‍ റോഡ് വിജനമായിരിക്കും. കടത്തുകടവിലെ ചെമ്മീന്‍ കമ്പനിയിലേക്ക് പോകുന്ന വണ്ടിയെന്തെങ്കിലും വന്നാലായി. വൈകിയെത്തുന്ന യാത്രക്കാരെയും കാത്ത് കടത്തുകാര്‍ പടിഞ്ഞാറോട്ട് നോക്കിയിരുന്ന് ബീഡിവലിക്കുകയോ ഉച്ചത്തില്‍ വര്‍ത്തമാനം പറയുകയോ ചെയ്യുന്നുണ്ടാകും.

തറവാട്ടില്‍ നിന്നുള്ള നോട്ടം അവസാനിക്കുന്നിടത്താണ് റോഡിനു തൊട്ടുതാഴെ കുഞ്ഞുമണിച്ചേച്ചിയുടെ വീട്. സുന്ദരിയായിരുന്നു കുഞ്ഞുമണിച്ചേച്ചി. ബുള്‍ഗാന്‍ താടിവെച്ച, തൂവെളുപ്പില്‍ കറുപ്പു പുള്ളികളുള്ള ഷര്‍ട്ടും നീണ്ട കോളറും പാന്റുമിട്ട പൊക്കക്കാരനായ വെളുമ്പനായിരുന്നു ചേച്ചിയുടെ ഭര്‍ത്താവ്.
ആയിടയ്ക്കാണ് ആ ഭയങ്കര സംഭവമുണ്ടായത്. പ്രസവത്തിനു ആശുപത്രിയില്‍ കൊണ്ടുപോയ കുഞ്ഞുമണിച്ചേച്ചി രക്തം വാര്‍ന്ന് മരിച്ചു. അന്ന് ഭയങ്കര മഴയായിരുന്നു. ചെറുപ്പക്കാരിയായ കുഞ്ഞുമണിച്ചേച്ചിയുടെ മരണം നാട്ടുകാരിലുണ്ടാക്കിയ നടുക്കവും വേദനയും ആഴത്തിലുള്ളതായിരുന്നു. മഴയായതിനാല്‍ തുറന്ന ചിതയൊരുക്കാന്‍ കഴിയുമായിരുന്നില്ല. ദഹനം നടത്താന്‍ വീടിനുമുന്നിലെ കടമ്മാട്ടുചിറ പറമ്പില്‍ കിണറ്റിന്‍ കരയില്‍ സന്ധ്യയോടെ ചാണക വറളികള്‍ നിരത്തി ചേറ് കൊണ്ട് പുറംപൊതിഞ്ഞ് ചൂളയുണ്ടാക്കി നീറ്റിയാണ് ചേച്ചിയെ സംസ്‌ക്കരിച്ചത്. ഞങ്ങള്‍ കുട്ടികളും നടുക്കത്തോടെ അതിലേറെ ഭയത്തോടെ അതെല്ലാം കണ്ടുനിന്നു.

പലരും അടക്കത്തില്‍ പറയുന്നത് കേട്ടു. തിളയ്ക്കുന്ന യൗവനത്തില്‍ ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചവര്‍ അപ്രതീക്ഷിതമായി മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ ഭൂമിവിട്ട് പോകില്ലെന്ന്. ശശി കുഞ്ഞച്ചന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോളും ആളുകള്‍ അങ്ങനെ പറഞ്ഞത് കേട്ട് പേടിച്ചുവിറച്ചിരുന്നു. ആത്മാക്കള്‍ തീപ്പന്തങ്ങളായി ഇരുളിലൂടെ പായുമത്രേ..
തറവാട്ട് വീട്ടിലെ തിണ്ണയിലിരുന്ന് രാത്രികളില്‍ പാടം മൂടിക്കിടക്കുന്ന ഇരുട്ടിലേക്കും റോഡും കടന്ന് കുഞ്ഞുമണിച്ചേച്ചിയുടെ വിഷാദം മുറ്റിയ വീട്ടിലേക്കും നോക്കുമ്പോള്‍ പേടി തോന്നുമായിരുന്നു. അപ്പൂപ്പന്‍ ഭജനയോ ഉടുക്കുപാട്ടോ പഠിപ്പിക്കുമ്പോളും വടക്കേ പാടത്തെ ഇരുട്ടിലൂടെ അറിയാതെ കണ്ണുകള്‍ പരതും... തീപ്പന്തങ്ങള്‍ പായുന്നുണ്ടോ.....?

ഭയപ്പെട്ടതുതന്നെ ഒരു രാത്രി സംഭവിച്ചു. ഇരുളിനെ കീറിമുറിച്ച് ചവന്നു തുടുത്ത ഒരു തീപ്പന്തം...അതങ്ങനെ ചാട്ടുളിപോലെ കിഴക്കോട്ട് പായുന്നു...

പിന്നീടങ്ങോട്ട് പകലും ആ പറമ്പ് കാടുപിടിച്ചുകിടന്നു. കിണറ്റില്‍ നിന്ന് ആരും വെള്ളം കോരിയില്ല. അതിനപ്പുറത്തെ വറ്റാത്ത കടമ്മാട്ടുചിറ കുളമായിരുന്നു പ്രദേശത്തിനു കുടിനീരേകിയത്. കുടങ്ങളുമായി വന്ന് പെണ്ണുങ്ങള്‍ കുളത്തിലിറങ്ങി കോരിയ വെള്ളം ഒക്കത്ത് വെച്ച് വീടുകളില്‍ കൊണ്ടുപോയി ചോറും കറിയും വെച്ചു. ദാഹിക്കുമ്പോള്‍ പച്ചയ്ക്ക് കുടിച്ചു.

വെളുത്ത മുണ്ടും മുൻവശം കെട്ടുന്ന റൗക്കയുമിട്ട കായി അമ്മൂമ്മയായിരുന്നു കടമ്മാട്ട് ചിറക്കുളത്തിന്റെ കാവല്‍ക്കാരി. കായി അമ്മൂമ്മയുടെ മേൽനോട്ടത്തില്‍ കടമ്മാട്ടു ചിറ കുളം കണ്ണാടിപോലെ വെട്ടിത്തിളങ്ങിക്കിടന്നിരുന്നു.

✒️ രമേശ് അരൂർ.

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
22/01/2025

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard! Achyuth A Rajeev, Giri KS, Sajeevan Karunakaran, Vijayakumar Bhaskaran, Pramod Sarang, Neeraja C, Badsha Uppala

വെടിയേറ്റു വീണവരുടെ ഇടയില്‍ വെടികൊണ്ടുപുളഞ്ഞ തെങ്ങുകളും പുന്നകളും ഉണ്ടായിരുന്നു.. മരിച്ചവരെ പറമ്പിലും ചിറയിലും കുഴികുത്ത...
22/10/2024

വെടിയേറ്റു വീണവരുടെ ഇടയില്‍ വെടികൊണ്ടുപുളഞ്ഞ തെങ്ങുകളും പുന്നകളും ഉണ്ടായിരുന്നു..
മരിച്ചവരെ പറമ്പിലും ചിറയിലും കുഴികുത്തി പട്ടാളം കൂട്ടത്തോടെ കുഴിച്ചുമൂടി..

മരിക്കാത്തവരും അക്കൂട്ടത്തില്‍ മറമാടപ്പെട്ടു...

വെടിയേറ്റ തെങ്ങുകള്‍ അതിനു സാക്ഷിയായി..

രക്തവും മാസവും അലിഞ്ഞു ചേര്‍ന്ന് വളമായി അസ്ഥികള്‍ പൂത്ത ആ മണ്ണില്‍ വരും തലമുറയോട് പോരാട്ടത്തിന്റെ കഥ പറയാന്‍ പിന്നെയും കുറെക്കാലം ആ തെങ്ങുകളും പുന്നകളും ചരിത്രത്തിലേക്ക് തല ഉയര്‍ത്തി നിന്നു...

രണ സ്മാരകങ്ങള്‍ക്കു ചുറ്റും വീരയോദ്ധാക്കളുടെ ഓര്‍മകളില്‍ മുഴുകിയ തലമുറകള്‍ ഇന്‍ക്വിലാബ് മുഴക്കി..

ഈ എഴുപത്തിയെട്ടാം വാര്‍ഷികത്തിലും കരപ്പുറം കടന്നു വരുന്ന തുലാമാസക്കാറ്റില്‍
ആ മുദ്രാവാക്യം വിളികള്‍ പ്രതിദ്ധ്വനിക്കുന്നു.....

ഇന്‍ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികള്‍ സിന്ദാബാദ്...

എഴുത്ത്-രമേശ് അരൂര്‍
ചിത്രം: പി. സലിംകുമാറിന്റെ വാളില്‍ നിന്ന്

സന്തോഷത്തോടെ...പ്രതീക്ഷയോടെ..കൈതപ്പുഴയുടെ കഥകള്
14/07/2024

സന്തോഷത്തോടെ...പ്രതീക്ഷയോടെ..
കൈതപ്പുഴയുടെ കഥകള്

Address

Aroor

Website

Alerts

Be the first to know and let us send you an email when Ala media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share