09/01/2024
7134 കോടി രൂപയുടെ 109 KM ദൂരം വരുന്ന 45 മീറ്ററിൽ 4 വരിയായി നിർമ്മിക്കുന്ന കുട്ട - മാനന്തവാടി - പുറക്കാട്ടേറി ( Kozhikode Bypass) Expressway യുടെ DPR ജനുവരിയിൽ.
മൈസൂർ മലപ്പുറം എക്കണോമിക്കൽ കോറിഡോർ എന്ന പേരിൽ അറിയപ്പെടുന്ന പാതയുടെ ഭാഗമാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ മൈസൂർ - കുട്ട - മാനന്തവാടി - പുറക്കാട്ടേറി ( Kozhikode Bypass) Expressway.
Road Transport & Highway മന്ത്രി ശ്രീ Nitin Gadkari ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് അനുസരിച്ച് 109 KM ദൂരത്തിനാണ് 7134 കോടി.
നിലവിലുള്ള റോഡ് വഴി കുട്ടാ - പുറക്കാട്ടേരി ( Kozhikode Bypass) ദൂരവും 110 കിലോമീറ്റർ ആണ്.
അതു കാരണം പുതിയ Greenfield Expressway യും നിലവിലുള്ള ഈ റോഡിന് ഏകദേശം സമാന്തരമായിരിക്കും.
മലപ്പുറത്തേക്ക് കോഴിക്കോട് ബൈപ്പാസിൽ രാമനാട്ടുകരയിൽ നിന്നും കൊണ്ടോട്ടി വഴി 45 മീറ്റിൽ നാലുവരി പാതയാണോ
കോഴിക്കോട് ബൈപ്പാസിൽ പന്തീരങ്കാവിൽ നിന്നും തുടങ്ങുന്ന പാലക്കാട് ഗ്രീൻഫീൽഡ് പാതതിൽ നിന്ന് മലപ്പുറത്തിനോട് ചേർന്ന ഭാഗത്തു നിന്നും മലപ്പുറത്തേക്ക് 45 മീറ്ററിൽ നാലു വരി പാതയാണോ വരുത് എന്ന് DPR വരുന്നതോടെ വ്യക്തമാവും .
കുട്ട - മൈസൂർ ( Mysore - Bengaluru Expressway Interchange) പദ്ധതിയുടെ DPR ഉടനെ തന്നെ ലഭ്യമാവും.
സ്ഥലം ഏറ്റെടുക്കുന്നതിനും 45 മീറ്റർ റോഡ് നിർമ്മാണത്തിനും ആവശ്യമായ പൂർണ്ണ തുകയും കേന്ദ്ര ഗവൺമെൻറ് നൽകും.
മൈസൂർ - മാനന്തവാടി - കോഴിക്കോട് ബൈപ്പാസ് ( പുറക്കാട്ടേരി ) 6 വരി പാത നിർമ്മാണത്തിന്റെ ഭാഗമായി കോഴിക്കോട് ബൈപാസിൽ പുറക്കാട്ടേരിയിൽ രണ്ടാമത്തെ Trumpet Junction
അതോടൊപ്പം Mysore - Bengaluru, Mysure - Kozhikode Expressway ൻ മൈസൂർ Interchange ലും Trumpet Junction എന്നിവയും നിർമ്മിക്കാൻ നിർദ്ദേശം ഉണ്ടാവും എന്നാണ് NHAI ആയി ബന്ധപ്പെട്ടവരിലും നിന്ന് അറിയാൻ കഴിഞ്ഞത്.
കേരളത്തിലെ ആദ്യത്തെ Trumpet Junction കോഴിക്കോട് പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമായി കോഴിക്കോട് ബൈപ്പാസിൽ പന്തീരങ്കാവിലാണ് വരുന്നത്.
കോഴിക്കോട് ബൈപാസിൽ പുറക്കാട്ടിരിയിൽ നിന്നും ഇപ്പോൾ 6 വരിയായി നിർമ്മാണം പുരോഗമിക്കുന്ന മംഗലാപുരം - കോഴിക്കോട് - എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് വേയിലേക്കും,
പന്തീരങ്കാവിൽ നിന്ന് കോഴിക്കോട് - പാലക്കാട് - കോയമ്പത്തൂർ എക്സ്പ്രസ് വേയിലേക്കും, നിർദിഷ്ട പന്തീരങ്കാവ് - ബേപ്പൂർ പോർട്ട് 4 വരി പാത വഴി ബേപ്പൂർ പോർട്ടിലേക്കും
നിർദ്ദിഷ്ട രാമനാട്ടുകര - Calicut Airport, Calicut University - Calicut International Airport 4 വരി പാത വഴി Kozhikode Airport ലേക്കും എളുപ്പത്തിൽ എത്തിച്ചേരാം.
ഈ പാത പൂർത്തിയായാൽ കോഴിക്കോട് നിന്ന് രണ്ടര മണിക്കൂറിൽ താഴെ സമയം കൊണ്ട്
മൈസൂരും
5 മണിക്കൂറിൽ താഴെ സമയം കൊണ്ട് ബാംഗ്ലൂരും എത്തിച്ചേരാൻ ആകും.
സർവീസ് റോഡടക്കം 10 വരിയിൽ മൈസൂർ - ബാംഗ്ലൂർ Expressway പൂർത്തിയായിട്ടുണ്ട്.
അതുപോലെതന്നെ എറണാകുളം തൃശൂർ കോട്ടയം തിരുവനന്തപുരം ഭാഗങ്ങളിൽനിന്ന് എളുപ്പത്തിൽ കോഴിക്കോട് വഴി വയനാട് മൈസൂർ ബാംഗ്ലൂർ ഭാഗത്തേക്ക് തമിഴ്നാട് കൂടാതെ വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ ആകും.
നിലവിൽ 540 കിലോമീറ്റർ കൂടുതൽ ദൂരമുള്ള
എറണാകുളം സേലം ബാംഗ്ലൂർ സഞ്ചരിക്കാൻ 14 മണിക്കൂറോളം സമയം എടുക്കും , പുതിയ പാത വരുന്ന തോടെ കൊച്ചി കോഴിക്കോട് ബാംഗ്ലൂർ ദൂരം 490 KZm ആയി കുറയുകയും യാത്ര സമയം 7 മണിക്കൂറായി കുറയുകയും ചെയ്യും.
പുൽപ്പള്ളി ബത്തേരി കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കോഴിക്കോട് മാനന്തവാടി മൈസൂർ എക്സ്പ്രസ് വേയിലേക്ക് 4 വരി റോഡ് നിർമ്മിച്ചാൽ
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ വയനാടിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വൻചാട്ടം ഉണ്ടാകുകയും ടൂറിസം മേഖല കൂടുതൽ വിവരങ്ങൾ എത്തുകയും ചെയ്യും.
താമരശ്ശേരി ചുരം വഴി 45 മീറ്ററിൽ 4 വരി പാത നിർമ്മിക്കാൻ സാധ്യമല്ലാത്തതിനാലും ഈ പാതക്ക് ഭാരിച്ച നിർമ്മാണച്ചെലവ് കാരണവും കേരളത്തിന് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന പാതയായി മാറും കോഴിക്കോട് - മാനന്തവാടി - മൈസൂർ എക്സ്പ്രസ് വേ.
Road Transport & Highway മന്ത്രി ശ്രീ Nitin Gadkari video below