
28/09/2025
3 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് വിജയ്‌യുടെ റാലിയിൽ എത്തി യുവാവ്; ആവശ്യം കുഞ്ഞിന് വിജയ് പേരിടണമത്രേ! ഒടുവിൽ സംഭവിച്ചത് 😢👇
മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ച് വിജയിയെ കാണാൻ വന്ന ഒരച്ഛൻ ശ്രദ്ധേയമായിരുന്നു. വിജയ് തന്റെ കുഞ്ഞിന് പേരിടണം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. തിരക്കിനിടയിൽ ഈ പിതാവ് കുഞ്ഞിനെയും കൊണ്ട് നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ പിന്നീട് ഈ അച്ഛനും കുഞ്ഞിനും എന്ത് സംഭവിച്ചു എന്ന് അറിയില്ല. ഇവരുടെ കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരക്കുന്നത്. ഇവർ സേഫ് ആയിരുന്നാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ എല്ലാവരും പ്രാർത്ഥിക്കുന്നത്. ഇനിയെങ്കിലും ഇതുപോലെയുള്ള ചെറിയ കുട്ടികളെയും കൊണ്ട് ഇതുപോലെയുള്ള പരിപാടിക്ക് വരരുത് എന്നാണ് ചെറിയ കുട്ടികളുള്ള എല്ലാ മാതാപിതാക്കളും ശ്രദ്ധിച്ചിരിക്കേണ്ട കാര്യം.