
24/09/2024
മലയാളികൾക്ക് അഭിമാനമായി AKCAF Events - UAE.
UAE യുടെ മണ്ണിൽ ആദ്യമായി ഒരു കാംപസ് ഓണാഘോഷം ഒരുക്കുകയാണ് ഇത്തവണ അക്കാഫ്.
കേരളത്തിലെ കോളേജ് കാംപസുകളിൽ പഠിച്ചിരുന്ന സമയത്തെ ഓണാഘോഷങ്ങളുടെ മധുരമൂറുന്ന ഓർമ്മകൾ ഓരോരുത്തരുടെയും മനസ്സിൽ കുളിർമഴയായി പെയ്തിറങ്ങാൻ പോവുകയാണ് ഒക്ടോബർ 13 ന് ദുബായ് ഹയർ കോളേജ് ഓഫ് ടെക്നോളജി കാംപസ്സിനുള്ളിൽ.
എല്ലാ വർഷവും വ്യത്യസ്തമായ ഓണാഘോഷങ്ങൾ ഒരുക്കി പ്രവാസി സമൂഹത്തെ അദ്‌ഭുതപ്പെടുത്തിയിട്ടുള്ള അക്കാഫ് ഇത്തവണ സമ്മാനിക്കുന്നത് വളരെയധികം ഗൃഹാതുരത്വം നിറഞ്ഞ ആ പഴയ ഓർമ്മകളുടെ പുനരാവിഷ്കരണമാണ്. ഊഞ്ഞാലും പൂക്കള മത്സരവും, തിരുവാതിരയും, ഡാൻസ് മത്സരങ്ങളും വടംവലിയും വിഭവ സമൃദ്ധമായ ഓണസദ്യയും കൂടാതെ താമരശ്ശേരി ചുരം ബാൻഡിന്റെ മാസ്മര സംഗീതവും ഒക്കെയായി ഒരുക്കിയിരിക്കുന്ന ഈ വലിയ ആഘോഷത്തിൽ മുഖ്യ അഥിതിയായി എത്തുന്നത് പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ശ്വേത മേനോൻ ആണ്.
ഇതുവരെ പ്രവാസലോകം കണ്ടിട്ടില്ലാത്ത പുതുമനിറഞ്ഞ ഈ ഓണാഘോഷം പുതിയ ഒരു അനുഭവം സൃഷ്ടിക്കും എന്ന് ഉറപ്പാണ്. ആശംസകൾ 🌹🌼🌺