News Kerala

News Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News Kerala, News & Media Website, Malayali Digital India Private Limited, Attingal.

23/04/2025

കല്യാണങ്ങളൊക്കെ സ്റ്റൈൽ മാറിതുടങ്ങി അടിപൊളി ട്രെൻഡിലേക്ക് ന്യൂ ജെൻ സ്റ്റൈൽ🧡💙💙🤎

സിനഡനുകൂലികൾ സിനഡിനെതിരാകുമ്പോൾ ഇവിടെ ബന്ധുവാര് ശത്രുവാര്. ...സഭാ വിശ്വാസികൾക്ക് സിനഡിന്റെ സ്വരം ദൈവസ്വരം തന്നെയാണ്. മേജ...
15/03/2025

സിനഡനുകൂലികൾ
സിനഡിനെതിരാകുമ്പോൾ
ഇവിടെ ബന്ധുവാര് ശത്രുവാര്. ...

സഭാ വിശ്വാസികൾക്ക്
സിനഡിന്റെ സ്വരം ദൈവസ്വരം തന്നെയാണ്. മേജർ ആർച് ബിഷപ്പിന്റെ വികാരി
മാർ പാംപ്ലാനി നടപ്പാക്കുന്നത് 2024 ജൂൺ 21 ലെ സിനഡ് തീരുമാനം തന്നെയെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്.

വിമത വൈദികരുമായി വഴിവിട്ട ഒത്ത് തീർപ്പ് ശ്രമങ്ങൾക്ക്
മാർ ജോസഫ് പാപ്ലാനി വഴങ്ങുന്നുവെന്ന ഒരു വിഭാഗം സിനഡനുകൂലികളുടെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണ്.

കുർബാന വിഷയത്തിൽ
പ്രശ്ന പരിഹാരം മുൻനിർത്തി സംയുക്ത സർക്കുലർ ഇറക്കിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെയും വികാരി മാർ ജോസഫ് പാംപ്ലാനിയെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ഇക്കൂട്ടരുടെ നീക്കം യഥാർത്ഥത്തിൽ സിനഡിനെതിരാണ് എന്നതാണ് കൗതുകം.

2024 ജൂൺ 21ലെ സിനഡാനന്തര സർക്കുലറിൽ അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുള്ള തീരുമാനമാണ് ജനാഭിമുഖ കുർബാന തുടരുന്ന ദേവാലയങ്ങളിൽ ഞായാഴ്ചകളിലും കടമുള്ളദിവസങ്ങളിലും ഒരു സിനഡ് കുർബ്ബാന ചൊല്ലിയാൽ മതിയെന്നുള്ളത്. മറ്റ് രൂപതകളിലെ വൈദികർക്കും മെത്രാന്മാർക്കും എറണാകുളം അതിരൂപതയിലെ ദേവാലയങ്ങളിൽ സിനഡ് കുർബാന അർപ്പിക്കാമെന്നും, അതിനുള്ള സൗകര്യം ബന്ധ പ്പെട്ട വൈദീകർ ഒരുക്കണമെന്നും സിനഡ് സർക്കുലർ വ്യക്തമാക്കിയിരുന്നു. സിനഡിൻ്റെ ഈ തീരുമാനം നടപ്പിലാക്കാനുള്ള പ്രായോഗികവഴികൾ ചർച്ചചെയ്യാനാണ് സിനഡ് സെക്രട്ടറികൂടിയായ മാർപാംപ്ലാനിയെ സിനഡ് ചുമതലപ്പെടുത്തിയത്. ഇതിൻപ്രകാരമുള്ള ചർച്ചയിൽ
കൂരിയ മെത്രാൻ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, മാർ ബോസ്ക്കോ പുത്തൂർ, അന്നത്തെ വികാരി ജനറാൾ, ചാൻസലർ എന്നിവർക്കെല്ലാം കൂട്ടുത്തരവാദിത്വമുള്ള ഈ തീരുമാനത്തിൽ മാർ പാംപ്ലാനിയെയും മാത്രം ഒറ്റ തിരിഞ്ഞ് സിനഡനുകൂലികളെന്ന് അവകാശപ്പെടുന്നവർ ആക്രമിക്കാനിറങ്ങിയിരിക്കുന്നതിന്റെ യുക്തിയാണ് നിഷ്പക്ഷമതികൾ ചോദ്യം ചെയ്യുന്നത്.
പെർമനൻറ് സിനഡ് അംഗങ്ങളായ മാർ റാഫെൽ തട്ടിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് , മാർ ആന്ഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട് , മാർ പാംപ്ലാനി എന്നിവർ എല്ലാ ആഴ്ചകളിലും തന്നെ ഓൺലൈൻ ആയി മീറ്റിംഗ് കൂടുകയും എറണാകുളം അതിരൂപതയുമായി ബന്ധപ്പെട്ടവിഷയങ്ങൾ ചർച്ച ചെയ്യുകയും വേണ്ട തിരുത്തലുകളും മാറ്റങ്ങളും ഒരുമിച്ചെടുക്കുകയും ചെയ്യുന്നു എന്നിരിക്കെ സിനഡ് അനുകൂലികൾ എന്നവകാശപ്പെടുന്നവർ പുകമറസൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഗുഢലക്ഷ്യങ്ങളോടെയാണ്. ഇവർ ആർക്കൊപ്പമാണെന്ന ആശങ്ക സഭയിൽ ശക്തി പ്പെടുകയാണ്.
സഭയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടാൽ അതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നന്മ എന്നിരിക്കെ സമവായം എന്ന വാക്ക് കേൾക്കുമ്പോഴേ ഹാലിളകുന്ന സിനഡനുകൂലികളുടെ ഉള്ളിലിരുപ്പ് എന്തെന്ന് കൊച്ചു കുഞ്ഞിന് പോലും ഇന്ന് മനസ്സിലാകുന്നതേയുള്ളൂ. സിനഡനുകൂലികളും വിമതരും ഒരു പോലെ സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ നിയമപാലകർ സംശയിക്കുന്നുണ്ട്.
പോലിസിൻ്റെ അന്വേഷണം ഈ വഴിക്കുതിരിയുന്നത് സിനഡ് അനുകൂലികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട് . മെത്രാസസനമന്ദിരത്തിൽ മാർ പാംപ്ലാനിയെ ബന്ദിയാക്കാൻനടത്തിയ നീക്കത്തോടെ സിനഡ് അനുകൂലികൾക്ക് സഭയിൽ ആരുടെയും പിന്തുണലഭിക്കാതെയായി.

സിനഡിൽ നടന്നരഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെട്ടുപ്പിൽ ബഹുഭൂരിപക്ഷം മെത്രാന്മാരുടെയും എന്നല്ല ഏകദേശം ഐക്യകണ്ഠേനെയുള്ള തീരുമാനമനുസരിച്ചാണ് മാർ പാംപ്ലാനിയെ മെത്രാപ്പോലീത്തൻ വികാരിയായി തിരഞ്ഞെടുത്തത് എന്നാണ് അറിയുന്നത്. പ്രശ്ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട മാർ ജോസഫ് പാംപ്ലാനിയുടെ ഐക്യശ്രമങ്ങളെ തുരങ്കം വെക്കുന്ന സിനഡ്അനുകൂലികൾ എന്ന് അവകാശപ്പെടുന്നവരുടെ നിലപാട് സഭയിലെ സമാധാന കാംക്ഷികളെയും പൊതുസമൂഹത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മാർ പാംപ്ലാനിക്കല്ലാതെ മറ്റാർക്കും എറണാകുളത്ത് ഫലപ്രദമായി ഇടപെടാനാവില്ലെന്ന് സിനഡ് അനുകൂലികൾ പോലും സമ്മതിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

കുർബ്ബാന വിഷയം തീർന്നാലും സഭ നിലനിൽക്കണമെന്നും വിശ്വാസികളും വൈദികരും തമ്മിലുള്ള ബന്ധമാണ് സഭയുടെ ആണിക്കല്ലെന്നുമുള്ള മാർ പാംപ്ലാനിയുടെ നിലപാടിന് സഭാനേതൃത്വത്തിൻറെ ഉറച്ചപിന്തുണയുണ്ട് . വിട്ടുവീഴ്ചകളിലൂടെയും പരസ്പരചർച്ചകളിലൂടെയുംമാത്രമേ സഭയിൽ ഐക്യം ഫലപ്രാപ്തിയിലെത്തുകയുള്ളൂ എന്നതാണ് എല്ലാസമവായ ശ്രമങ്ങളുടെയും ആണിക്കല്ല്.

സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം ...
15/12/2024

സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവൻ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്.

അപകടമേഖലയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നത് ഉള്‍പ്പെടെ ഉന്നത തല യോഗത്തിൽ ചര്‍ച്ച ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

രാജേഷ് തന്റെ ലക്ഷ്യം നേടി എടുക്കാൻ നടത്തിയ ശ്രമത്തിന് ഹൃദയം നിറഞ്ഞ സ്നേഹവുമായി നടൻ ജോജുഎല്ലാ സൗകര്യങ്ങളും ഉള്ളവർ സിനിമയെ...
03/12/2024

രാജേഷ് തന്റെ ലക്ഷ്യം നേടി എടുക്കാൻ നടത്തിയ ശ്രമത്തിന് ഹൃദയം നിറഞ്ഞ സ്നേഹവുമായി നടൻ ജോജു

എല്ലാ സൗകര്യങ്ങളും ഉള്ളവർ സിനിമയെ തമാശ രൂപേണ കാണുമ്പോൾ തിരക്കഥ എഴുതി സ്വപ്നം കണ്ട് നടക്കുമ്പോൾ സ്വപ്നങ്ങൾ യഥാർഥ്യമാക്കിയ രാഗേഷിനും അതിലുപരി ഇതിനു വേണ്ടി പണം മുടക്കിയ സ്നേഹിതർക്കും ഒരായിരം ആശംസകളാണ് അറിയിച്ചിരിക്കുന്നത്

രാഗേഷിന്റെ സിനിമ കളം @24 തീയേറ്ററുകളിൽ ഓടുന്നുണ്ട്.. കാണുക അഭിപ്രായങ്ങൾ അറിയിക്കണമെന്നും ഫെയ്സ്ബുക്കിൽ നടൻ കുറിച്ചു

52 വർഷം മുൻപ് Kochi നഗരത്തിൽ MG റോഡിലൂടെ ഒരു വനിത Scooter ഓടിച്ചു പോകുന്നു.അതു കണ്ട് പൊലീസുകാർ അതിശയിച്ചു നിന്നു. SRV സ്...
03/12/2024

52 വർഷം മുൻപ് Kochi നഗരത്തിൽ MG റോഡിലൂടെ ഒരു വനിത Scooter ഓടിച്ചു പോകുന്നു.അതു കണ്ട് പൊലീസുകാർ അതിശയിച്ചു നിന്നു. SRV സ്കൂളിലെ കുട്ടികൾ കൂക്കി വിളിച്ചു. നാട്ടുകാർ അദ്ഭുത ജീവിയെ പോലെ നോക്കി.ആളുകളുടെ കളിയാക്കലൊന്നും ശ്രദ്ധിക്കാതെ ആ യുവതി മുന്നോട്ടുപോയി. സ്കൂട്ടറുകൾ തന്നെ അപൂർവമായിരുന്ന അക്കാലത്താണ് ഒരു സ്ത്രീ തനിയെ ഓടിച്ചുപോകുന്നത്. 1970 ൽ Licence എടുക്കുമ്പോൾ അതൊരു ചരിത്രമാകുമെന്ന് പുഷ്പലത കരുതിയിരുന്നില്ല.കേരളത്തിൽ ആദ്യമായി Licence എടുത്ത വനിതയാണ് പുഷ്പലത . ഇന്ന് 74–ാം വയസ്സിലും അഭിമാനത്തോടെ

21/07/2024

അർജുൻ അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യം ..
ഈ കുട്ടി പറയുന്നത് കേൾക്കൂ

“”എൻറെ ഭർത്താവും നാട്ടിൽ വരാൻ പറ്റാതെ അവിടെ അകപ്പെട്ടു കിടക്കുകയാണ് ”” ​

13/06/2024

കുവൈറ്റ് ദുരന്തം ; മരിച്ചവരുടെ കുടുബത്തിന് ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലിയും രവിപിള്ളയും

കുവൈത്ത് ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി: വിദേശകാര്യ സഹമന്ത്രി കുവൈത്തില്
13/06/2024

കുവൈത്ത് ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി: വിദേശകാര്യ സഹമന്ത്രി കുവൈത്തില്

കുവൈത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിച്ച് ഇന്ത്യ സര്‍ക്കാര്‍. കുവൈത്തിലെത്തിയ വിദേശ .....

കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക്
13/06/2024

കുവൈറ്റ് ദുരന്തം: ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക്

മന്ത്രിയും ഉദ്യോഗസ്ഥരുമാണ് കുവൈറ്റിലേക്ക് പോകുന്നത്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍...

നടൻ ദർശൻ പ്രതിയായ കൊലക്കേസ്: ഒന്നാംപ്രതി നടി പവിത്ര ഗൗഡ
13/06/2024

നടൻ ദർശൻ പ്രതിയായ കൊലക്കേസ്: ഒന്നാംപ്രതി നടി പവിത്ര ഗൗഡ

ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകംനടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും പോലീസ് ബുധനാഴ്ച ഈ ഷെ....

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ രണ്ട് ദിവസമെടുക്കും, 9 ഇന്ത്യക്കാരുടെ നില ഗുരുതരം: നോര്‍ക്ക
13/06/2024

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ രണ്ട് ദിവസമെടുക്കും, 9 ഇന്ത്യക്കാരുടെ നില ഗുരുതരം: നോര്‍ക്ക

കമ്പനി തിരച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കുവൈത്തില്‍ ആരംഭിക.....

ജനങ്ങൾക്കിടയിൽ വർഗീയത വളർത്താനും കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേത്.  വെള്ളാപ്പള്ള...
13/06/2024

ജനങ്ങൾക്കിടയിൽ വർഗീയത വളർത്താനും കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേത്. വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവന; കേസെടുക്കണമെന്ന് ‘സിറാജ്’

ജാതിയും മതവും നോക്കി സീറ്റുകൾ വീതംവെക്കുന്ന പാർട്ടികൾക്ക് പോലും മുസ്‌ലിംകളുടെ കാര്യത്തിൽ നിഷേധ നിലപാടാണെന്.....

Address

Malayali Digital India Private Limited
Attingal

Alerts

Be the first to know and let us send you an email when News Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Kerala:

Share