19/10/2025
ചടയമംഗലത്ത് പഞ്ചായത്ത് ഭരണം പിടിക്കാൻ ഇടതുപക്ഷവും കോൺഗ്രസും നേർക്കുനേർ രംഗത്ത്.
കാതിൽ കമ്മലിട്ട നാല് പേർ പോയാൽ കാതിൽ കടുക്കനിട്ട 16-പേർ പാർട്ടിയിലേക്ക് ഒഴുകി എത്തുമെന്ന്
കോൺഗ്രസ് ചടയമംഗലം മണ്ഡലം പ്രസിഡന്റ് എ.ആർ റിയാസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ചടയമംഗലത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ സിപിഎമ്മൽ ചേർന്നതിന് പിന്നാലെ ഇടതുപക്ഷത്തു നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഇന്ന്
20 പേർ കോൺഗ്രസിൽ ചേർന്നു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കടുത്ത മത്സരം തന്നെയാണ് ഇരു പാർട്ടികളും നടത്തുന്നത്.
അതിനിടെയാണ് ഐ എൻ ടി യു സി യുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺഗ്രസിന്റെ നേതാവ് ഉൾപ്പെടെ കഴിഞ്ഞദിവസം സിപിഎമ്മിൽ ചേർന്നത്.
തുടർന്ന് കോൺഗ്രസ് നേതാവായ ഉണ്ണികൃഷ്ണന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഇടതുപക്ഷത്തു നിന്നും ഇരുപതോളം പേരെ ചടയമംഗലത്ത് കോൺഗ്രസ് പാർട്ടി തങ്ങളുടെ വലയത്തിലേക്ക് കൊണ്ടുവരുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കവേ കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള കടുത്ത പോരാട്ടം തന്നെ ചടയമംഗലത്ത് നടക്കും എന്ന സൂചനയാണ് ഇത് നൽകുന്നത്.