11/08/2025
ഉണ്ണികുളം പഞ്ചായത്ത് 22-ാം വാര്‍ഡ് ഒതയോത്തും പടിക്കല്‍ അങ്കണവാടി 32-ാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അറപ്പീടിക മറീന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം മനോജ് ചീക്കിലോട് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് നിജില്‍രാജ് ഉപഹാര വിതരണം നടത്തി വാര്‍ഡ് അംഗം ശ്രീധരന് മലയില്‍ അധ്യക്ഷനായി. വിവിധ മേഖലകളില്‍ പ്രതിഭതെളിയിച്ചവരെ ചടങ്ങില്‍ വച്ച് ഉപഹാരങ്ങള്‍ നല്കി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജില്‍ രാജ് അനുമോദിച്ചു. അങ്കണവാടി അധ്യാപിക രാധാമണി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുല്ല മാസ്റ്റര്‍, വാര്‍ഡ് കണ്‍വീനര്‍ ആര്‍കെ ഇബ്രാഹിം, സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി മെമ്പറും അങ്കണവാടി കമ്മിറ്റി അംഗവുമായ പി പി ബാലന് മാസ്റ്റര്‍, അങ്കണവാടിയിലെ മുന്‍കാല അധ്യാപിക വത്സല, ആശാവര്‍ക്കര്‍ കെ.വി. അനിത കെവി, രക്ഷിതാക്കളുടെ പ്രതിനിധി സുവര്ഷ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രജീഷ് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളും അമ്മമാരും പങ്കെടുത്ത കലാപരിപാടികള്‍ അരങ്ങേറി