18/08/2025
രാത്രി വണ്ടി
ബാലുശ്ശേരി റൂട്ടിലെ ട്രെയിൻ യാത്രക്കാരുടെ രാത്രിയാത്രാപ്രശ്‌നത്തിന് പരിഹാരമായി കൊണ്ട് ഇന്നലെ മുതൽ (17 - 08 - 2025) കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി പതിനൊന്നരക്ക് പുറപ്പെട്ട KSRTC ബസിന് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപലേഖ കൊമ്പിലാടിൻ്റെ നേതൃത്വത്തിൽ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകിയപ്പോൾ.
ജനശതാബ്ദി, എക്സിക്യൂട്ടിവ്, രാജധാനി ട്രെയിനുകളിൽ കോഴിക്കോട് സ്റ്റേഷനിൽ എത്തിപ്പെടുന്നവർക്കും മറ്റ് പല രീതിയിൽ പുതിയ സ്റ്റാൻഡ്, KSRTC സ്റ്റാൻഡുകളിൽ എത്തിപ്പെടുന്നവർക്കും അനുഗ്രഹമാണ് റെയിൽവെ സ്റ്റേഷനിൽ നിന്ന് തുടങ്ങി മാനാഞ്ചിറ, പുതിയ സ്റ്റാൻഡ്, KSRTC സ്റ്റാൻഡ്, എരഞ്ഞിപ്പാലം കക്കോടി കാക്കൂർ നന്മണ്ട വഴി ബാലുശ്ശേരി എത്തി വട്ടോളി, എകരൂൽ, പൂനൂർ വഴി താമരശ്ശേരി ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കുന്ന ഈ വണ്ടി.
രാവിലെ നാലരക്ക് താമരശ്ശേരി നിന്നും പുറപ്പെട്ട് ബാലുശ്ശേരി വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ജനശതാബ്ദിക്ക് കണക്കാക്കി ഒരു സർവ്വീസ് നിലവിൽ ഓടുന്നുണ്ട്.
ഈ രണ്ടു സർവീസുകൾ പരമാവധി ഉപയോഗപ്പെടുത്തുക. കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക.
ഒന്നിന് പുറകെ ഒന്നായി ഉണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പുകൾക്ക് ഉൾക്കൊളളാൻ പറ്റാത്ത അത്രയും റിക്വസ്റ്റ് വരുന്നതിനാൽ യാത്രക്കാരുടെ കൂട്ടായ്മ ടെലെഗ്രാം ഗ്രൂപ്പിലേക്ക് മാറുകയാണ്.
ടെലെഗ്രാം ഗ്രൂപ്പ് ലിങ്ക്:
https://t.me/+PLPn8XK47CsxMjhl
#ബാലുശ്ശേരി