22/02/2026
ഇയ്യാട് നവീന ആയുര്‍വേദിക് ഫാര്‍മസി ഉടമയും ഇയ്യാട് എം.ഐ.യു.പി സ്‌കൂള്‍ റിട്ട: ഹെഡ്മാസ്റ്റര്‍റുമായിരുന്ന ഇയ്യാട് ചേലത്തൂര്‍ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ (80) അന്തരിച്ചു. ഭാര്യ:ആമിന (ഉമ്മിണികുന്ന് പൂനൂര്‍). മക്കള്‍: അനീസ (എം.ജെ.എച്.എസ്.എസ് എളേറ്റില്‍), ഹസ്‌നബീഗം (നരിക്കുനി), അസ്ലം ഷാഹിദ് (നവീന), അജ്മിലത് (പുല്ലാളൂര്‍, ഹസനിയ മുട്ടാഞ്ചേരി). മരുമക്കള്‍: ഡോ.അബ്ദുല്‍നാസര്‍ (പ്രിന്‍സിപ്പല്‍ ഡയറ്റ് കോഴിക്കോട്), ഡോ.റാഷിദ (പരപ്പന്‍പൊയില്‍), സല്‍മാനുല്‍ ഫാരിസ് (പുല്ലാളൂര്‍). സഹോദരങ്ങള്‍:പാത്തുമ്മ (കാരക്കുന്നത്ത്), പരേതയായ ആയിഷക്കുട്ടി പാലക്കല്‍, മറിയ( പൂനൂര്‍) , നഫീസ (നെല്ലിയാറ്റില്‍), മുഹമ്മദ് (കോളിക്കല്‍), അബ്ദുറഹിമാന്‍ (കോളിക്കല്‍), ആസിയ (എളേറ്റില്‍ വട്ടോളി), അബ്ദുല്‍ മജീദ് (സി.എം സ്റ്റോര്‍ ഇയ്യാട് )
മയ്യത്ത് നിസ്‌കാരം ഇന്ന് (23/2/2026 തിങ്കള്‍) രാവിലെ 9:30 ഇയ്യാട് ജുമാ മസ്ജിദില്‍.