31/10/2025
"പരുമല നാഥൻ" - പരുമല പെരുനാൾ കൊടിയേറിയ ഈ പുണ്യവേളയിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ സവിധത്തിൽ ഞങ്ങൾ സമർപ്പിച്ച ഗാനമാണ് ഇത്. ജീവിതത്തിൽ അദൃശ്യമായൊരു അനുഗ്രഹസാന്നിധ്യമായി നിറയുന്ന പരുമല നാഥൻ എന്നും ഞങ്ങളെ നയിച്ചീടണേ എന്ന പ്രാർത്ഥനയോടെ ഈ ഗാനം ഇവിടെ ഏവർക്കുമായി പങ്കുവയ്ക്കുന്നു.
പരുമലതിരുമേനിയുടെ പ്രാർത്ഥനാപുണ്യത്തിനായി അർത്ഥിക്കുന്ന ഈ വരികൾ ഭക്തിസാന്ദ്രമായി എഴുതിയിരിക്കുന്നത് പ്രിയപ്പെട്ട സുഹൃത്ത് ബിന്ദു പി. മേനോൻ. വരികൾക്ക് മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് സുഹൃത്തും സംഗീതജ്ഞനുമായ രഞ്ജിത്ത് ജയരാമൻ.
പാടിയിരിക്കുന്നത് മൂന്ന് ചലച്ചിത്ര പിന്നണി ഗായകരാണ്. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകൻ ഉണ്ണിമേനോൻ, അനന്തപുരിയുടെ സ്വന്തം ഗായകൻ ശ്രീ മണക്കാട് ഗോപൻ, നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് നൽകിയ ഗണേഷ് സുന്ദരം.
മലയാളത്തിന്റെ സ്വന്തം ബിജിബാലിന്റെ മകൻ ദേവദത്ത് ബിജിബാൽ ആണ് ഈ ഗാനത്തിന്റെ പ്രോഗ്രാമിങ്ങ് ചെയ്തിരിക്കുന്നത്. അനുഗ്രഹീത പിന്നണിഗായികമാരായ സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണൻ എന്നിവരുടെ ശബ്ദവും ഈ ഗാനത്തോട് ചേർത്തുവെക്കാനായി എന്നത് ഞങ്ങളുടെ ഭാഗ്യം. ഈ ഗാനത്തിന് ദൃശ്യവിരുന്നൊരുക്കിയത് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സിനിമാട്ടോഗ്രാഫർ അബി രവീന്ദ്ര.
പ്രിയപ്പെട്ട ഉണ്ണിയേട്ടൻ, ഗോപൻ ചേട്ടൻ, ഗണേശ് ജി, ബിജിയേട്ടൻ, ബിന്ദു, രഞ്ജിത്ത്, ദേവദത്ത് , അബി, ഈ ആൽബത്തിന്റെ നിർമാണവേളകളിൽ ആദ്യാവസാനം ഞങ്ങളോടൊപ്പം നിന്ന പ്രിയസുഹൃത്ത് ബൽറാം ഏറ്റിക്കര, പോസ്റ്റർ ഡിസൈനിങ് ചെയ്ത സാനു എന്നിങ്ങനെ ഈ ആൽബത്തിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം. 🙏
പരുമല പള്ളി അധികൃതർക്കും, പരുമല നിവാസികൾക്കും ഞങ്ങളുടെ പ്രത്യേക നന്ദി. 🙏
Album: Parumala Nadhan - പരുമല നാഥൻ Lyrics: Bindu P. MenonMusic: Ranjith JayaramanSingers: UnnimenonManacaud GopanGanesh SundaramProgramming : Devadutt Bijib...