Johan George

Johan George I am a game video creater

14/04/2024
03/04/2024

With God's grace today I am embarking on my journey as the Principal of New Baldwin International PU College, Bangalore

10/03/2024
14/02/2024

MADHURIKKUM ORMMAKAL മധുരിക്കും ഓർമ്മകൾ

വേനൽ അവധിക്കാലം ഇങ്ങടുക്കാറായി. ഇപ്പോഴത്തെ കുട്ടികൾക്ക് അതൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ. അവർക്കു ഒരു മൊബൈൽ പോരെ. നമുക്കോ അതൊക്കെ ഒരു ഉത്സവം പോലെ കൊണ്ടാടിയിരുന്ന കുറച്ചു ദിവസ്സങ്ങൾ ആയിരുന്നില്ലേ. ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം. ചിലപ്പോഴൊക്കെ തോന്നും ആ കാലം മതിയായിരുന്നൂ എന്ന്.

അന്നൊക്കെ അമ്മ പറയുമായിരുന്നൂ, "ഈ കാലം ഒരിക്കലും ഇനി തിരിച്ചു വരില്ല കുട്ടി. ഇതിൻ്റെ മാധുര്യം ഒരിക്കൽ നിങ്ങൾ ഓർമ്മിക്കുക വേറെ ഏതെങ്കിലും നാട്ടിൽ ഇരുന്നായിരിക്കും." സത്യമല്ലേ... ഈ ബാംഗ്ലൂർ നഗരത്തിൽ ഇരുന്നു ഞാൻ ഇപ്പോൾ ഓർമ്മകൾ അയവിറക്കുന്നൂ.

അവധിക്കാലം വന്നാൽ ഞാനും ആങ്ങളമാരും കൂടെ എല്ലാം കെട്ടിപ്പെറുക്കി ഒരു പോക്കാണ് അമ്മ വീട്ടിലേക്കു. അമ്മയുടെ മൂത്ത ആങ്ങളയുടെ (ആൻ്റണി - ഒന്നാമൻ ) മക്കളും അപ്പോൾ അവിടേക്കു വരും. ഞങ്ങൾ അഞ്ചുപേർ ഉണ്ടാകും അവിടെ അരൂട്ടൻ, രീഗ, സിനോജ്, ജോസ് പിന്നെ ഞാൻ.

അമ്മ വീട്ടിലെ നടുക്കത്തെ മുറിയിൽ എല്ലാവരും കൂടെ പായിട്ടു ആണ് അന്ന് കിടപ്പൊക്കെ. ആദ്യം ഒരു കയറ്റുപായ വിരിക്കും, അതിൻ്റെ മുകളിൽ തഴപ്പായ. എല്ലാവർക്കും വേണ്ട തലയിണകൾ അപ്പൂപ്പൻ ഉണ്ടാക്കി വച്ചിട്ടുണ്ട്, വീട്ടിലെ പഞ്ഞിമരത്തിൽ നിന്നുo പഞ്ഞി എടുത്തിട്ട്.

എല്ലാവരും കൂടെയുള്ള വൈകുന്നേരത്തെ കുളത്തിലെ ആ മുങ്ങി കുളി. അതെങ്ങനെ ഞാൻ മറക്കും. കൊച്ചാപ്പൻ്റെ വീട്ടിലാണ് കുളം. ആദ്യം പെൺകുട്ടികൾ ഒരുമിച്ചു വെള്ളത്തിൽ ചാടും. പിന്നെ ആൺകുട്ടികൾ. ആരും മുങ്ങി പോകുന്നില്ല എന്ന് ഇടയ്ക്കിടയ്ക്ക് കൊച്ചാമ്മ വന്നു നോക്കി ഉറപ്പിക്കും.

സ്ഥിരമായി ചെയ്യുന്ന കുറെ കാര്യങ്ങൾ ഉണ്ട്. മുറ്റത്തെ ആഞ്ഞിലി ചക്ക പറിച്ചു വൈക്കോൽ കൂനയിൽ പഴുപ്പിക്കുവാൻ വയ്ക്കുന്നത് ആണ് അതിലൊന്ന്. എന്നും രാവിലെ എഴുന്നേറ്റു ഓടിചെന്ന് അത് എടുത്തു പഴുത്തോ എന്ന് നോക്കും. മുറ്റത്തു വീണു കിടക്കുന്ന ആഞ്ഞിലിക്കുരു പെറുക്കി വറുത്തു തരുന്നത് അപ്പൂപ്പൻ ആണ്. ഇന്നിപ്പോൾ അപ്പൂപ്പൻ ഇല്ല. ആ ആഞ്ഞിലി മരവും ഇല്ല.

കൊച്ചാമ്മയുടെ പറമ്പിലെ കുളത്തിൽ നിന്നും ആമ്പലുകൾ പറിക്കുന്നത് ആണ് മറ്റൊന്ന്. കുളത്തിനു നല്ല ആഴമുണ്ട്. "വെള്ളത്തിൽ മുങ്ങി ചാകും, ആമ്പൽ പറിക്കരുത്" എന്ന് മേരി കൊച്ചാമ്മ പറയും.

തിരക്കുള്ള റോഡ് മുറിച്ചു കടന്നിട്ടു വേണം ഈ രണ്ടാമത്തെ കുളത്തിൽ എത്തുവാൻ. തന്ത്രപരമായി അതൊക്കെ എൻ്റെ മൂത്ത ആങ്ങള കൈകാര്യം ചെയ്യും. അന്നൊക്കെ തെറുപ്പിൻ്റെ കാര്യത്തിൽ അവനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ. കൊച്ചാമ്മ എന്തായാലും അപ്പൂപ്പനോട് ഞങ്ങൾ ചെയ്തതു പറഞ്ഞു കൊടുക്കും. അതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. അപ്പോൾ അപ്പൂപ്പൻ ഭീഷണിപ്പെടുത്തും.

"മര്യാദയ്ക്ക് നിന്നില്ലെങ്കിൽ നാളെ തന്നെ എല്ലാത്തിനെയും ഇവിടുന്നു കെട്ടു കെട്ടിക്കു൦."

പിന്നേ, ഇതു എല്ലാ ദിവസ്സവും കേക്കുന്ന ഡയലോഗ് ആണല്ലോ, ഇതു കേട്ട് ഞങ്ങൾ നന്നാകുമെന്നു ആരും തെറ്റുദ്ധരിക്കേണ്ട.

ഞങ്ങൾ ഒപ്പിക്കുന്ന എല്ലാ കുണ്ടാമണ്ടിത്തരങ്ങൾക്കും ചീത്ത കേൾക്കുവാൻ വിധിക്കപ്പെട്ടിട്ടുള്ള രണ്ടു ഹതഭാഗ്യവാൻമ്മാർ അമ്മവീട്ടിൽ ഉണ്ട്. അമ്മയുടെ ഇളയ ആങ്ങളമാരായ ബെൻറ്റൊ അച്ഛയും (നാലാമൻ) സിൽവി അച്ഛയും (അഞ്ചാമൻ). അവർ രണ്ടുപേരും കൂടെയാണ് ഞങ്ങളെ നോക്കേണ്ടത്. അവർ പറഞ്ഞാൽ ഞങ്ങൾ എന്തായാലും കേൾക്കില്ല. അതുകൊണ്ടു തന്നെ അപ്പൂപ്പൻ്റെ കൈയ്യിൽ നിന്നും അവർക്കു നല്ല വഴക്കു കേക്കും. അവർ രണ്ടും അന്ന് കോളേജിൽ പഠിക്കുകയാണ്‌ കേട്ടോ.

തോട്ടിലെ മീനെ തപ്പി പിടിക്കുന്നതു ഞങ്ങളുടെ ഒരു സ്ഥിരം കലാപരിപാടിയാണ്. ഈ കലാപരിപാടി ഞങ്ങൾ തുടങ്ങുമ്പോഴേക്കും കൊച്ചാമ്മ പറഞ്ഞു അറിഞ്ഞു ബെൻറ്റൊ അച്ഛയോ സിൽവി അച്ഛയോ വടിയുമായി എത്തും. തോട്ടിൽ നല്ല ഒഴുക്കുണ്ടേ. ആരെങ്കിലും ഒഴുക്കിൽ പെട്ട് മുങ്ങി ചത്താൽ എന്ത് ചെയ്യും. അതൊക്കെ ഞങ്ങൾ അറിയേണ്ടതുണ്ടോ.

അങ്ങനെ ഞങ്ങളുടെ ഈ ശല്യം കാരണം പൊറുതി മുട്ടിയിട്ടാണ് അമ്മയുടെ രണ്ടാമത്തെ ആങ്ങള കാരം ബോർഡ് വാങ്ങി വച്ചതു. ഇത്തിരി നേരമെങ്കിലും അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കുമല്ലോ. അല്ലെങ്കിൽ രാവിലെ തന്നെ ചായ കുടിച്ചു പറമ്പിലേക്ക് ഒരു ഇറക്കമാണ്. സകല മരങ്ങളുടെ മേലും പിടച്ചു കയറും. കാരം ബോർഡ് കളിക്കുവാൻ പഠിപ്പിച്ചത് സാജു അങ്കിൾ (മൂന്നാമൻ) ആണ്.

എല്ലാം നല്ല ഓർമ്മകൾ ആണ്. ഒത്തിരി ഓർമ്മകൾ ഉണ്ട്. ഇനി ഒരിക്കൽ ബാക്കി എഴുതാം..
..........................സുജ അനൂപ്

06/02/2024

ഒരു ഓർമ്മ പുതുക്കൽ ORU ORMMA PUTHUKKAL

നാട്ടിൽ നിന്നും ബാംഗ്ലൂർ നഗരത്തിലെ തിരക്കുകളിലേക്ക് കുടിയേറിയപ്പോൾ നഷ്ടമായ ഒത്തിരി കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് അപ്പച്ചനും അമ്മച്ചിയും ആങ്ങളമാരും ഒപ്പമുള്ള പള്ളി തിരുന്നാൾ യാത്രകൾ. അവർക്കൊപ്പം പോവാത്ത തിരുന്നാളുകൾ ഇല്ല എന്ന് തന്നെ പറയാം. കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകൾ.

അന്നൊക്കെ തിരുന്നാൾ സീസൺ തുടങ്ങിയാൽ പള്ളിക്കൂടത്തിൽ പോയിരുന്നാലും മനസ്സിൽ നിറയെ ആ തിരുന്നാളിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകൾ ആയിരിക്കും. കൈ നിറയെ വാങ്ങി ഇടുവാൻ പോകുന്ന ചുവന്ന കുപ്പിവളകളും കരിവളകളും. പിന്നെ എൻ്റെ സ്വകാര്യ അഹങ്കാരമായ കുഞ്ചലവും ആപ്പിൾ ബലൂണുകളും. പട്ടുപാവാടയും ഇട്ടു തലയിൽ മുല്ലമാലയും വച്ച് കുഞ്ചലവും കെട്ടി പോകുവാൻ എനിക്ക് അന്ന് ഒത്തിരി ഇഷ്ടം ആയിരുന്നൂ. ആ സുജ ഇന്നില്ല കേട്ടോ. തലയിൽ ഉള്ള ഇത്തിരി മുടിയിൽ കുഞ്ചല൦ ഇരിക്കില്ല.

എന്തൊരു ചന്തമായിരുന്നൂ അന്നത്തെ തിരുന്നാളുകൾക്ക്. കഴുത്തിൽ twisting ബലൂൺ ചുറ്റി നടക്കുന്ന കുറേ പയ്യൻമ്മാരെ കാണാം. അവൻമ്മാരുടെ നടപ്പു കണ്ടാൽ തോന്നും ഈ ലോകം കീഴടക്കിയിട്ടുള്ള വരവാണെന്നു. അപ്പോൾ കുറച്ചു അസൂയ തോന്നും. കാരണം ആ ബലൂൺ അങ്ങനെ കഴുത്തിൽ ചുറ്റി പെൺകുട്ടികൾ നടക്കാറില്ലല്ലോ. ആ ബലൂൺ വച്ച് ഒരു മജീഷ്യനെ പോലെ അത്ഭുതങ്ങൾ വിരിയിക്കുന്ന ബലൂൺ കടക്കാരൻ. ആ കരവിരുത് നോക്കി അങ്ങനെ നിന്ന് പോയിട്ടുണ്ട്.

വെടിക്കെട്ടിനിടയിൽ താഴെ വീണ കത്തി തീരാത്ത എന്തോ ഒന്ന് കൈയ്യിൽ എടുത്തതും കൈ പൊള്ളിയിട്ടും പേടിച്ചിട്ടു ആരെയും അറിയിക്കാതെ ഒളിച്ചു വച്ച് മനസ്സിൽ കരഞ്ഞതും ഇന്നും ഓർമ്മയിൽ ഉണ്ട്. അതൊരു നീറുന്ന ഓർമ്മയായി ഇന്നും മനസ്സിൻ്റെ ഒരു കോണിൽ കിടപ്പുണ്ട്.

ചേട്ടത്തിമാർ കുട്ടയിൽ കൊണ്ടുവന്നു വിൽക്കുന്ന കപ്പപ്പൊടി കൊണ്ടുള്ള മുറുക്കുകളുടെ രുചി ഇന്നും മായാതെ നാവിൻ തുമ്പിലുണ്ട്. വെള്ള ചട്ടയും മുണ്ടും ഉടുത്തു നിറയെ മുറുക്കുകളുമായി അവർ അങ്ങനെ ഇരിക്കുന്നത് കാണുവാൻ തന്നെ എന്ത് ഭംഗിയായിരുന്നൂ. എത്ര കടകൾ ഉണ്ടെങ്കിലും അപ്പച്ചൻ അവരുടെ കൈയ്യിൽ നിന്നും മാത്രമേ മുറുക്ക് വാങ്ങി തരുമായിരുന്നുള്ളൂ. അപ്പച്ചൻ്റെ കണ്ണ് വെട്ടിച്ചു അമ്മച്ചിയെ സോപ്പിട്ടു വാങ്ങുന്ന കളർ മിഠായികൾ. ആ പലഹാരങ്ങളുടെ രുചിയൊന്നും ഇന്ന് പ്ലാസ്റ്റിക് കവറിൽ കിട്ടുന്ന പലഹാരങ്ങൾക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ചേട്ടത്തിമാരൊക്കെ ഇപ്പോൾ എവിടെയാണോ എന്തോ.

പക്ഷേ, എൻ്റെ മനസ്സിൽ ഏറ്റവും കൂടുതൽ ഇടം നേടിയത് ആപ്പിൾ ബലൂണുകൾ ആണ്. പല നിറത്തിൽ അവ ഉണ്ടെങ്കിലും എനിക്ക് വേണ്ടത് ചുവന്ന ആപ്പിൾ ബലൂൺ ആയിരുന്നൂ. ആദ്യമൊക്കെ അമ്പതു പൈസയ്ക്ക് കിട്ടിയിരുന്ന ആപ്പിൾ ബലൂണുകൾ പിന്നീട് ഒരു രൂപയിൽ നിന്നും അഞ്ചു രൂപയാകുന്നത് ഞാൻ അറിഞ്ഞു. അതോടെ രണ്ടു ദിവസ്സം കൊണ്ട് പൊട്ടുന്ന ബലൂണുകൾ വാങ്ങാതെയായി.

പുണ്യാളൻ്റെ രൂപം പ്രദക്ഷിണത്തിനു പോകുമ്പോൾ കൈ വേദനിച്ചു ചുവന്നാലും ഞാൻ ഒരു പച്ച നിറത്തിലുള്ള അലങ്കാരക്കുട എടുക്കും. ആ പ്രദക്ഷിണം കഴിഞ്ഞു തിരിച്ചു രൂപം പള്ളിയിൽ കയറുമ്പോൾ ചുവന്നിരിക്കുന്ന കൈകളിലേക്ക് നോക്കി ഞാൻ പുണ്യാളനെ ഒന്ന് വിളിക്കും. മനസ്സിലെ ഒരാഗ്രഹം പുണ്യാളൻ സാധിച്ചു തരും ആ സമയത്തു എന്നുള്ളത് കൊച്ചിലേ മനസ്സിൽ പതിഞ്ഞു പോയതാണ്. അതിനു ഇന്നും ഒരു മാറ്റവുമില്ല. അത് അങ്ങനെ തന്നെ എൻ്റെ മകനിലേക്കും പകർന്നു കൊടുത്തിട്ടുണ്ട്.

ഇന്നും നാട്ടിൽ നിന്നും ആരെങ്കിലുമൊക്കെ പെരുന്നാളിൻ്റെ വീഡിയോസ് അയച്ചു തരുമ്പോൾ മനസ്സിൽ ആ പഴയ പത്തുവയസ്സുകാരി പുനർജ്ജനിക്കും.

എന്ന് സുജ അനൂപ്.

Johan with Green colour Muthukkuda

Address

C. V. Raman Nagar
Bangalore

Website

Alerts

Be the first to know and let us send you an email when Johan George posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share