26/03/2019
വേദമുണ്ട്; ജീവിത വിജയം നേടാൻ
ആചാര്യശ്രീ രാജേഷ്
ജീവിതത്തിൽ വിജയിക്കണമെന്ന് ഉള്ളിൽ ആഗ്രഹിക്കുകയും എന്നാൽ ജീവിത നദിയുടെ പ്രവാഹത്തിൽ സ്വയം തകർന്നടിഞ്ഞ് പരാജയം ഏറ്റുവാങ്ങി നിൽക്കുകയും ചെയ്യുന്ന അനേകം പേരെ ഇക്കാലയളവിനുള്ളിൽ എനിക്ക് കാണാനായിട്ടുണ്ട്. പലപ്പോഴും സ്വന്തം വ്യക്തിത്വത്തെ ട്യൂൺ ചെയ്തെടുത്തതിൽ പറ്റിയ ചെറിയ ചെറിയ അപാകങ്ങളാണ് അവരറിയാതെ പരാജയത്തിന്റെ വലിയ വലിയ പടുകുഴികളിലേക്ക് അവരെക്കൊണ്ടെത്തിച്ചത്. സർവജ്ഞാനമയം എന്ന് ഋഷിമാർ വിളിക്കുന്ന നമ്മുടെ വേദങ്ങളിൽ ഈ വിഷയവും ഗംഭീരമാംവിധം ചർച്ച ചെയ്യുന്നുണ്ട് എന്ന കാര്യം ഒരുപക്ഷേ പലർക്കും അറിയുമായിരിക്കില്ല. വ്യക്തിത്വവികാസവുമായി ബന്ധപ്പെട്ട വേദങ്ങളിലെ വിജ്ഞാനത്തെ ആധുനിക സമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയിൽ സങ്കലനം ചെയ്തുകൊണ്ടുള്ള ഒരു പുസ്തകത്തിന്റെ അഭാവവും അതിന് കാരണമായിരിക്കാം. ഈ ദിശയിൽ നീണ്ട നാളായുള്ള എന്റെ പരിശ്രമത്തിന്റെ ഫലമാണ് "വേദമുണ്ട്; ജീവിതവിജയം നേടാൻ" എന്ന പുസ്തകത്തിന്റെ രൂപത്തിൽ മുന്നോട്ടുവെക്കുന്നത്. ഇച്ഛാശക്തി, മനോബലം, ധനാർജനം, കുടുംബഭദ്രത തുടങ്ങി ജീവിതവിജയത്തിനായുള്ള എല്ലാ ചേരുവകളും വേദങ്ങളിൽ നിന്നും കണ്ടെത്തി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജീവിതവിജയത്തിനായുള്ള ഉൽക്കടമായ ആഗ്രഹം വെച്ചുപുലർത്തുന്നവർക്ക്, വിശേഷിച്ചും യുവജനതയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വേദസൂത്രവാക്യങ്ങൾ എന്നെനിക്ക് ഉറപ്പുണ്ട്.
A5 size, 248 pages, Rs 350
പുസ്തകം ആവശ്യമുള്ളവർ 'Book Now' ബട്ടൺ ക്ലിക്ക് ചെയ്തു അഡ്ഡ്രസ്സ്, ഫോൺ എന്നിവ submit ചെയ്യുക.
UPI ID for payments: vedavidya@upi
VPP rs 30 Extra (VPP + COD Charges)
Courier Inside Kerala 40, outside Kerala 62 (All over India)
കൂടുതൽ വിവരങ്ങൾക്ക്: 97456 15151, 80869 60610