Grmedia

Grmedia GRmedia

ഗോതമ്പറോഡ് ചേലാൻകുന്നിലെകുട്ടിക്കൂട്ടത്തിന്റെ 'ഹൈട്ടെക് ട്യൂഷൻ സെന്റർ' വൈറലാവുന്നു.°°°°°°°°°°°°°°°°°°°°°°°ഈ ലിങ്ക് ഓപണ്‍...
24/08/2025

ഗോതമ്പറോഡ് ചേലാൻകുന്നിലെ
കുട്ടിക്കൂട്ടത്തിന്റെ 'ഹൈട്ടെക് ട്യൂഷൻ സെന്റർ' വൈറലാവുന്നു.

°°°°°°°°°°°°°°°°°°°°°°°
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.facebook.com/grmedia1/


GR. media ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ:
Read more : https://www.facebook.com/grmedia1

Join GR.Media NEWS GROUP:
https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z

ഗോതമ്പറോഡ് സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണംകൊയിലാണ്ടി എടവണ്ണ റോഡില്‍ മോഷണം പെരുകുന്നതായി നാട്ടുകാര്‍ജീറോഡ്: ഗോതമ്പറോഡ് ഡെയ...
08/07/2025

ഗോതമ്പറോഡ് സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം

കൊയിലാണ്ടി എടവണ്ണ റോഡില്‍ മോഷണം പെരുകുന്നതായി നാട്ടുകാര്‍

ജീറോഡ്: ഗോതമ്പറോഡ് ഡെയ്‌ലി നീഡ്‌സ് സൂപ്പര്‍മാര്‍ക്കറ്റില്‍ പൂട്ട് പൊട്ടിച്ച് രാത്രിയില്‍ മോഷണം. രാവിലെ കടതുറക്കാന്‍ എത്തിയ ജീവനക്കാരാണ് പൂട്ട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കടയിലെ സുരക്ഷാ കാമറ നശിപ്പിച്ചതിന് ശേഷമാണ് മോഷണം നടന്നത്. മുക്കം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

ഗോതമ്പറോഡിലെ സുകുമാരന്റെ പലചരക്കുകടയിലും മോഷണശ്രമം നടന്നതായി കണ്ടെത്തി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഗോതമ്പറോഡ് ഇ-സേവയിലും പൂട്ട് പൊട്ടിച്ച് കള്ളന്‍ കയറിയതായി പരാതിയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടി എടവണ്ണ റോഡില്‍ വലിയപറമ്പിലെ കടയില്‍ മോഷണ ശ്രമം നടത്തുന്നത് കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കത്തി ചൂണ്ടി മോഷ്ടാക്കള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രി കാലങ്ങളിലെ പോലിസ് പട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ കണ്ടത്തെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
°°°°°°°°°°°°°°°°°°°°°°°°°
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.facebook.com/grmedia1
✨✨✨✨✨✨✨✨✨
വാര്‍ത്തകള്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജി.ആര്‍ മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുക
🌏 https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
°°°°°°°°°°°°°°°°°°°°°°°°°
🎬 Subscribe YouTube Channel:
https://www.youtube.com/channel/UCpgWmv1KJwnFk8w4yskLdJg

മെക് 7 നേതൃ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും°°°°°°°°°°°°°°°°°°°°°°°ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം....
05/05/2025

മെക് 7 നേതൃ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും
°°°°°°°°°°°°°°°°°°°°°°°
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.facebook.com/grmedia1/

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പുതുക്കിയ ജനകീയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.°°°°°°°°°°°°°°°°°°°°°°°ഈ ലിങ്ക് ഓപണ്‍ ചെയ്താല്...
04/05/2025

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പുതുക്കിയ ജനകീയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.

°°°°°°°°°°°°°°°°°°°°°°°
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.facebook.com/grmedia1/

തെയ്യത്തുംകടവ് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ:65ാം വാര്‍ഷികം ആഘോഷിച്ചു°°°°°°°°°°°°°°°°°°°°°°°ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍...
03/05/2025

തെയ്യത്തുംകടവ് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ:
65ാം വാര്‍ഷികം ആഘോഷിച്ചു
°°°°°°°°°°°°°°°°°°°°°°°
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.facebook.com/grmedia1/

റഊഫ് ചികിത്സാ സഹായ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗോതമ്പറോഡ്: എരഞ്ഞിമാവില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ച...
19/04/2025

റഊഫ് ചികിത്സാ സഹായ കമ്മിറ്റി
ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഗോതമ്പറോഡ്: എരഞ്ഞിമാവില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗോതമ്പറോഡ്-വടക്കുവീട്ടില്‍ റഊഫിന്റെ ചികിത്സാസഹായത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഗോതമ്പറോഡില്‍ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ നിര്‍വഹിച്ചു.
സഹായ ഫണ്ടിലേക്ക് വിവിധ സന്നദ്ധ സംഘടനകള്‍ സമാഹരിച്ച തുക ചടങ്ങില്‍ കൈമാറി.
കണ്‍വീനര്‍ പുതിയോട്ടില്‍ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. സഹായ കമ്മിറ്റി ചെയര്‍മാന്‍ പി അബ്ദുസത്താര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഏപ്രില്‍ 14നാണ് റഊഫ്-നസീറ ദമ്പതിമാര്‍ സഞ്ചരിച്ച ബൈകിന് പിറകെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ നസീറ മരണപ്പെട്ടു.
ചെറിയ പരിക്കുകളോടെ മൂന്നാംക്ലാസുകാരി മകള്‍ അപകടനില തരണം ചെയ്‌തെങ്കിലും റഊഫ് ഗുരുതരാവസ്ഥയിലാണ്.
തലക്കും വലതു കാലി
നും സാരമായ പരിക്കുണ്ട്. ഒരു സര്‍ജറി പൂര്‍ത്തിയായി. റഊഫിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രാര്‍ഥനയിലാണ് നാടും കുടുംബവും.
വാര്‍ഡ് മെംബര്‍ കോമളം തോണിച്ചാല്‍, സി.ടി.സി അബ്ദുല്ല, ബഷീറുദ്ധീന്‍ പുതിയോട്ടില്‍, എന്‍.എസ്.വി.ക്യു പ്രതിനിധി ഫിറോസ് നെല്ലിക്കാപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
--------------------
സംഭാവനകള്‍ അയക്കാന്‍:
ഗൂഗിള്‍ പേ:
9544 144 455 (Abdul),
99467 10 291 (ismail)

SBI Mukkom ABDUL SALEEM. O,
A/c No. 67309752115, IFSC SBIN 0010708.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടക്കുവീട്ടില്‍ റഊഫിനായി നാടൊരുമിക്കുന്നു.ചികിത്സാ സഹായ കമ്മിറ്...
19/04/2025

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടക്കുവീട്ടില്‍ റഊഫിനായി നാടൊരുമിക്കുന്നു.

ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

ഗോതമ്പറോഡ്: എരഞ്ഞിമാവില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗോതമ്പറോഡ് താമസിക്കുന്ന വടക്കുവീട്ടില്‍ റഊഫിനായി നാടൊരുമിക്കുന്നു. ഏപ്രില്‍ 14നാണ് റഊഫ്-നസീറ ദമ്പതിമാര്‍ സഞ്ചരിച്ച ബൈകിന് പിറകെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ നസീറ മരണപ്പെട്ടു. ചെറിയ പരിക്കുകളോടെ മൂന്നാംക്ലാസുകാരി മകള്‍ അപകടനില തരണം ചെയ്‌തെങ്കിലും റഊഫിന്റെ വലതു കാലിന്റെ തുടയെല്ല് പൊട്ടുകയും രക്തധമനികള്‍ മുറിയുകയും ചെയ്ത് സങ്കീര്‍ണ്ണമായ അവസ്ഥയിലാണ്. ഒരു സര്‍ജറി
പൂര്‍ത്തിയായി. തലക്ക് മൂന്നോളം പൊട്ടുകള്‍ ഉണ്ട്. കുടുംബത്തിന്റെ അത്താണിയായ, കൂലിപ്പണിക്കാരനായ റഊഫ് എന്ന മിടുക്കനായ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് എത്തിക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഡോക്ടമാര്‍ പറയുന്നത്.

റഊഫിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രാര്‍ഥനയിലാണ് നാടും കുടുംബവും.

പി അബ്ദുസത്താര്‍ മാസ്റ്റര്‍ ചെയര്‍മാനും പുതിയോട്ടില്‍ മുഹമ്മദ് മാസ്റ്റര്‍ കണ്‍വീനറായും, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, സി.പി ചെറിയമുഹമ്മദ്, സി.ടി.സി അബ്ദുല്ല, വാര്‍ഡ് മെംബര്‍ കോമളം തോണിച്ചാല്‍, ബഷീറുദ്ധീന്‍ പുതിയോട്ടില്‍ എന്നിവര്‍ രക്ഷാധികാരികളായും 101 അംഗ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് ശേഖരണം ആരംഭിച്ചു. ഗോതമ്പറോഡ് എ.എം.ഐ ഹാളില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണ യോഗത്തിന് വാര്‍ഡ് മെമ്പര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പുതിയോട്ടില്‍, പി അബ്ദുസത്താര്‍, കബീര്‍ കണിയാത്ത്, ജെയിന്‍ സുരേഷ്, മുനീര്‍ ഗോതമ്പറോഡ്, രാജന്‍, ആരിഫ്, സലീം കോയ തുടങ്ങിയവര്‍ സംസാരിച്ചു.
-----------------------
സംഭാവനകള്‍ അയക്കാന്‍:
ഗൂഗിള്‍പേ: 9544 144 455,

SBI Mukkom ABDUL SALEEM. O,
A/c No. 67309752115, IFSC SBIN 0010708.
----------------------
ഫോട്ടോ: ഗോതമ്പറോഡ് റഊഫ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരണയോഗത്തിൽ വാർഡ് മെംബർ കോമളം തോണിച്ചാൽ സംസാരിക്കുന്നു.

കിടിലോക്കിടിലം ഓഫർ  🎁🪄🎊🎉വിശ്വസ്തതയോടെ വാങ്ങാൻ പറ്റുന്ന ഒറിജിനൽ കിർലോസ്കർ പമ്പ്സെറ്റ് ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നമ്മു...
20/01/2025

കിടിലോക്കിടിലം ഓഫർ

🎁🪄🎊🎉
വിശ്വസ്തതയോടെ വാങ്ങാൻ പറ്റുന്ന ഒറിജിനൽ കിർലോസ്കർ പമ്പ്സെറ്റ് ആണോ നിങ്ങൾ തിരയുന്നത്? എങ്കിൽ നമ്മുടെ നാട്ടിലെ കിർലോസ്കർ പമ്പ് സെറ്റുകളുടെ ഒരേ ഒരു എക്സ്ക്ലൂസീവ് ഷോറൂം ആയ വാലില്ലാപ്പുഴ ഭാരത് ഏജൻസി യിൽ വരൂ... കണ്ടറിയൂ....
ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഫൈവ് സ്റ്റാർ റേറ്റിംഗും ISI മാർക്കും ഉള്ള വളരെ കുറച്ച് വൈദ്യുതി ചിലവും ഉള്ള കിർലോസ്കർ പമ്പുകൾക്ക് ജനുവരി 15 മുതൽ 25 വരെ ഏറ്റവും മികച്ച വിലയിൽ സ്വന്തമാക്കാൻ അവസരം..... ഉടൻ ബന്ധപ്പെടൂ.....
ഭാരത് ഏജൻസീസ്
മുക്കം അരീക്കോട് റോഡ്
വാലില്ലാപ്പുഴ9846140130
🌀 Join GR.Media NEWS GROUP
https://chat.whatsapp.com/Fl9Hsm06ZZ48WF8EyMgc0z
l🅶🆁.🅼🅴🅳🅸🅰

പതിനഞ്ചാംവാര്‍ഷികമാഘോഷിച്ച് എന്‍.എസ്.വി.ക്യു.രണ്ടര പതിറ്റാണ്ടുപിന്നിട്ട പ്രവാസികളെ നെല്ലിക്കാപറമ്പ് സൗഹൃദവേദി ഖത്തറില്‍ ...
17/12/2024

പതിനഞ്ചാംവാര്‍ഷികമാഘോഷിച്ച് എന്‍.എസ്.വി.ക്യു.

രണ്ടര പതിറ്റാണ്ടുപിന്നിട്ട പ്രവാസികളെ നെല്ലിക്കാപറമ്പ് സൗഹൃദവേദി ഖത്തറില്‍ ആദരിച്ചു
°°°°°°°°°°°°°°°°°°°°°°°
ഖത്തര്‍: കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൊടിയത്തൂര്‍ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന നെല്ലിക്കാപറമ്പ് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ നെല്ലിക്കാപറമ്പ് സൗഹൃദ വേദിയുടെ പതിനഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. 'ഗൂസ്ബെറീസ്' എന്ന പേരില്‍ ഉമ്മു അമദിലെ ഫാമിലി കാസില്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

എന്‍ എസ് വി ക്യൂ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാ പരിപാടികളോടെ ആരംഭിച്ച പരിപാടിയില്‍ ഖത്തറില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു. സക്കീര്‍ ഹുസൈന്‍ സി.പി, സലാം താളത്തില്‍, സുബൈര്‍ എ.എം, അബ്ദുല്‍ സലാം ടി.പി, നൗഫല്‍ കട്ടയാട്ട്, അബ്ദുല്‍ ലത്തീഫ് എ.എം എന്നിവര്‍ക്ക് യഥാക്രമം ആനീസ്റഹ്‌മാന്‍, മാസിന്‍ മുഹമ്മദ്, ഷിഹാബുല്‍ അക്ബര്‍, അഷ്റഫ് വല്ലാക്കല്‍, സാദിഖ്‌റഹ്‌മാന്‍ സി.പി, സാലിഹ് സി.കെ എന്നിവര്‍ ആദരവ് സമ്മാനിച്ചു. 45 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന പരേതനായ ടി.പി അബ്ദുല്ലയുടെ ഭാര്യ സൈനബയെയും കുടുംബത്തെയും ആദരിച്ചു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച എന്‍ എസ് വി ക്യൂ ഫുട്‌ബോള്‍ ടീമിനുള്ള ഉപഹാരം ടീം സ്‌പോണ്‍സര്‍ ആയ ഫര്‍മാ കെയര്‍ എം.ഡി. നൗഫല്‍ കട്ടയാട്ട് സമ്മാനിച്ചു.
എന്‍ എസ് വി ക്യൂ പ്രസിഡന്റ് ഫിറോസ്ഖാന്‍ സി.പി അധ്യക്ഷത വഹിച്ചു. ഫാസില്‍ പി സ്വാഗതവും ഇര്‍ഷാദ് ഗോശാലക്കല്‍ നന്ദിയും പറഞ്ഞു. പതിനഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എ.എം. അബ്ദുല്‍ ലത്തീഫ് അവതരിപ്പിച്ചു. മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അലി അക്ബര്‍, മുന്‍ പ്രസിഡന്റ് നൗഷാദ് കെ.സി, ബഷീര്‍ പുതിയൊട്ടില്‍, കൊടിയത്തൂര്‍ സര്‍വീസ് ഫോറം പ്രസിഡന്റ് ഇ.എ നാസര്‍, തവാക്ക് പ്രസിഡന്റ് സുഹാസ്, ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി യാസര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വിവിധ നാടന്‍ മത്സരങ്ങളും ക്യാമ്പ്ഫയര്‍ തുടങ്ങിയ മറ്റു വിനോദ പരിപാടികളും പതിനഞ്ചാം വാര്‍ഷികത്തിന് കൂടുതല്‍ മികവേകി.
പരിപാടികള്‍ക്ക് അഹമ്മദ് ഷാഫി, സാദിഖ് റഹ്‌മാന്‍, മുജീബ് എ എം, അനീസ്റഹ്‌മാന്‍, ഫാസില്‍ പി, സാലിഹ് സി.കെ, ഇര്‍ഷാദ് ഗോശാലക്കല്‍, ഷമീര്‍ പേക്കാടന്‍, മാസിന്‍ മുഹമ്മദ്, റിയാസ് ഇ.കെ, ഫാത്തിമ ശബ്‌നം, ഷബാന ഷാഫി, റഫീന അനീസ്, സീലാന്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: നെല്ലിക്കാപറമ്പ് സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികഘോഷമായ 'ഗൂസ്ബെറീസിൽ' പങ്കെടുക്കാൻ ഉമ്മു അമദിലെ ഫാമിലി കാസ് റിസോര്‍ട്ടില്‍ എത്തിയവർ.
°°°°°°°°°°°°°°°°°°°°°°°
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.facebook.com/grmedia1/

വയോജന ദിനത്തില്‍ മുതിര്‍ന്ന വനിതകള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്ര നവ്യാനുഭവമായി°°°°°°°°°°°°°°°°°°°°°°°ഈ ലിങ്ക് ഓപണ്‍ ച...
03/10/2024

വയോജന ദിനത്തില്‍ മുതിര്‍ന്ന വനിതകള്‍ക്കായി സംഘടിപ്പിച്ച ഉല്ലാസയാത്ര നവ്യാനുഭവമായി
°°°°°°°°°°°°°°°°°°°°°°°
ഈ ലിങ്ക് ഓപണ്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പതിപ്പ് വായിക്കാം. 👇🏻
https://www.facebook.com/grmedia1/

'മുഹമ്മദ് നബിയും വിമര്‍ശകരും'  പൊതുസമ്മേളനം ചെറുവാടിയില്‍സെപ്റ്റംബര്‍ 28 ശനി വൈകു. 7ന് പാരമൗണ്ട് ഓഡിറ്റോറിയത്തില്‍ ജമാഅത...
26/09/2024

'മുഹമ്മദ് നബിയും വിമര്‍ശകരും'
പൊതുസമ്മേളനം ചെറുവാടിയില്‍

സെപ്റ്റംബര്‍ 28 ശനി വൈകു. 7ന് പാരമൗണ്ട് ഓഡിറ്റോറിയത്തില്‍

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം, മുന്‍ യുക്തിവാദിയും പ്രഭാഷകനുമായ പിഎം അയ്യൂബ് മൗലവി എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

'സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്.....'2022ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച കെ.വി റാബിയയുടെ ആത്മകഥയുടെ പേരാണി...
08/09/2024

'സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്.....'

2022ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച കെ.വി റാബിയയുടെ ആത്മകഥയുടെ പേരാണിത്.

ഇന്ന് ലോക സാക്ഷരതാ ദിനം.
1990കളില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ മുച്ചക്രവണ്ടിയില്‍, തളര്‍ന്ന ശരീരവും തളരാത്ത മനസുമായി അക്ഷരവിപ്ലവത്തിന് മുന്നില്‍ നടന്ന ധീര വനിത.
തളര്‍ത്താന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിട്ടും അതിജീവിക്കാന്‍ അതിലേറെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ ധാര്‍മ്മികക്കരുത്തുള്ള മഹാപ്രതിഭ.

ഞങ്ങളുടെ നാട്ടിലെ തണല്‍ അയല്‍ക്കൂട്ടായ്മ പ്രവര്‍ത്തകരോടും കുടുംബത്തോടുമൊപ്പമാണ് റാബിയത്തയെ കാണാന്‍ തിരൂരങ്ങാടിയിലേക്ക് വേറിട്ടൊരു ഏകദിനയാത്ര നടത്തിയത്. കടുത്ത രോഗപരീക്ഷണങ്ങളില്‍ക്കിടയിലും വീല്‍ചെയറിലിരുന്ന് അരമണിക്കൂറോളം ഞങ്ങളോട് ഹൃദയംകൊണ്ട് സംസാരിച്ചു. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കെട്ടഴിച്ചപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.... ഒരു സ്ത്രീക്ക്, അതും ചലനശേഷിയില്ലാതെ ഇത്രയൊക്കെ ചെയ്യാനാവുമോയെന്ന് ആശ്ചര്യപ്പട്ടു.

ആദ്യം പോളിയോ, പിന്നാലെ കാന്‍സര്‍, ഒടുവില്‍ നട്ടെല്ലിന് ക്ഷതം! തിരിച്ചടികള്‍ക്ക് മുന്നില്‍ പതറാതെ പ്രചോനദനങ്ങളുടെ കടലാവേശമാണ് റാബിയത്ത.

ചലനമറ്റ റാബിയത്ത പക്ഷേ, വിധിക്ക് കീഴടങ്ങിയില്ല.
മൂന്ന് പതിറ്റാണ്ടുകാലമായി ചലിച്ചുകൊണ്ടിരിക്കുകയാണ്.
അവരുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ പേര് "ചലനം'' എന്നും, അവരെക്കുറിച്ച് അലി അക്ബര്‍ സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്റെ പേര് "റാബിയ ചലിക്കുന്നു'' എന്നുമാണ്.
'പുനര്‍ജന്മത്തില്‍ വെള്ളിലക്കാട്ടിലെ റാബിയയാകാനാണ് എനിക്കിഷ്ട'മെന്ന് ഒരിക്കല്‍ നിത്യചൈതന്യയതി പറഞ്ഞവാക്കുകള്‍ ഇന്നും മനോഹരമായൊരു തമാശയായി റാബിയാത്ത മനസില്‍ സൂക്ഷിക്കുന്നു.

വയ്യാത്ത ശരീരത്തിനുള്ളിലെ വറ്റാത്ത സ്വപ്നവസന്തങ്ങള്‍ ഒരു ചെറു പുഞ്ചിരിയോടെ നമുക്കു ചുറ്റും പറന്നുകൊണ്ടേയിരിക്കുകയാണ്....
അതെ, റാബിയയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്....!
ഇനിയുമിനിയും ഉയര്‍ന്നുപറക്കാനുള്ള ആവതുണ്ടാവട്ടെയെന്ന പ്രാര്‍ഥനയോടെ.. 🤲🏻
-സാലിം ജീറോഡ് Salim Geeroad

Address

Mukkom
Calicut
673602

Telephone

+919846608022

Website

Alerts

Be the first to know and let us send you an email when Grmedia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grmedia:

Share

FEATURE

കുട്ടികളുടെ കൊറോണ ക്ലിനിക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ, 2 ദിവസം കണ്ടത് ഒരു ലക്ഷത്തിലധികം ആളുകൾ

സി. ഫസൽ ബാബു