
15/08/2025
സമപ്രായക്കാർക്കെല്ലാം സുധീഷെന്നും, സുജിത്തെന്നും, സുമേഷെന്നും, മഹേഷെന്നുമൊക്കെ പേര് വന്നപ്പോൾ എനിക്കെങ്ങനെ #സുഭാഷ് എന്ന പേര് വന്നു എന്നതിനു പിന്നിൽ ഒരു ചരിത്രമുണ്ട്......
സ്വാതന്ത്ര്യ വാർഷിക ദിനനാളിൽ പുലർകാലെ ഭൂജാതനായതുകൊണ്ട് തിരുവങ്ങൂർ ഗ:ആശുപത്രിയിലെ ഏതോ ഒരു ഡോക്ടറാണത്രേ വെള്ള പട്ടാളത്തിന്റെ പീരങ്കി കുഴലുകൾക്ക് മുന്നിൽ സായുധ വിപ്ലവ പോരാട്ടം നടത്തിയ ചാച്ചാജിയുടെ പേരായ #സുഭാഷ് എന്ന പേര് എനിക്ക് വേണ്ടി നിർദ്ദേശിച്ചത്......
#സുഭാഷ് എന്ന പേരിന് നന്നായി സംസാരിക്കുന്നവൻ എന്നൊരു അർത്ഥം കൂടിയുണ്ടത്രേ....
സ്കൂൾ പഠനകാലത്ത് പൊതുവെ shyയും,അന്തർമുഖത്തം പേറുന്നവനും, സഭാകമ്പത്താൽ വീർപ്പുമുട്ടുന്നവനുമായിരുന്ന എന്നോട് ഈ പേര് നിനക്ക് ചേരുന്നതല്ലെന്ന് പതിവായി പറഞ്ഞിരുന്ന ഒരു മലയാളം വാധ്യാരുമുണ്ടായിരുന്നു.....
ആ മാഷിനെ രണ്ടാഴ്ച മുൻപ് ഉള്ളിയേരിയിൽ വച്ചു കണ്ടു. മാഷ്ക്ക് ആദ്യം എന്നെ മനസ്സിലായില്ലെങ്കിലും പേര് പറഞ്ഞപ്പോ പെട്ടെന്ന് പിടികിട്ടി.......
കൂടിക്കാഴ്ചയിലെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതലും ഞാനാണ് സംസാരിച്ചത് .... ഹസ്തദാനം നടത്തി പിരിയാൻ നേരം മാഷെന്നോട് പറഞ്ഞു #സുഭാഷ്.... #സബാഷ്..... ഇപ്പോഴാണ് നിന്റെ പേരിന് ഒരു അർത്ഥം വന്നത്......
#ജീവിക്കേണ്ടെ മാഷേ.... ചിരിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു.......
#സന്തോഷ_ജന്മദിനം 🎂🎂🎂