10/10/2022
തിരുവമ്പാടി എസ്റ്റേറ്റ്സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിത കാലസമരം 67 ദിവസമായി. ഇപ്പോൾ രാപ്പകൽ സമയമാണ് നടന്നു കൊണ്ടിരിക്കുന്നത്. മാനേജരുടെ തൊഴിലാളി വിരുദ്ധ നിലപാടും ജില്ലാ ലേബർ ഓഫീസറുടെ മുമ്പാകെഉണ്ട് ഉണ്ടാക്കിയ എഗ്രിമെന്റുകൾ ഏക പക്ഷീയമായി ലം ഘിയ്‌ക്കുകയും. എസ്റ്റേറ്റിൽ നടക്കുന്ന നഗ്നമായ നിയമ ലംഘ നങ്ങളെ ചോദ്യം ചെയ്യുന്ന തൊഴിലാളികളെയും തൊഴിലാളി നേതാക്കളെയും കള്ള കേസിൽ കുടുക്കുകയും കള്ള പരാതി ഉണ്ടാക്കി എസ്റ്റേറ്റിൽ നിന്നും പിരിച്ചു വിടുകയും ചെയ്യുക. തൊഴിലാളികളെ മാനസികമായി പീഡിപ്പിച്ചിട്ടു പല തൊഴിലാളികളും ജോലി ഉപേക്ഷിച്ചു പോയി. ഒരു തൊഴിലാളിയെ പീഡിപ്പിച്ചിട്ടു മാനസിക സമ്മർദ്ദം മൂലം മരണ പെടുക വരെ ഉണ്ടായി. തൊഴിലാളികൾക്കു കാലങ്ങളായി കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഓരോന്നായി ഈ മാനേജർ വെട്ടി കുറക്കുന്നു. 103 വർഷമായി എസ്റ്റേറ്റ് നിലനിന്നു പോന്നിരുന്ന ഞായറാഴ്ച അവധി ഇല്ലാതാകുകയും തൊഴിലാളികളെ ജാതീയമായും മത പരമായും വേർതിരിച്ചുലീവ് അനുവദിക്കുക. അതിനു വഴങ്ങാത്ത തൊഴിലാളികളെ ജോലിയിൽ നിന്നും ഒഴിവാക്കുക.240 പ്രവർത്തി ദിവസം ജോലി ചെയ്താൽ സ്ഥിരം തൊഴിലാളിയായി അംഗീകരിക്കുക എന്ന നിയമം പാലിക്കാതിരിക്കുക. മാനേജരുടെ ചൊല്പടിക്കു നില്കുന്നവരെയും ഭീഷണിക്കു വഴങ്ങുന്നവർക്കും മാത്രം ജോലി സ്ഥിരത ഉണ്ടാകുക.ഇത്തരത്തി ലുള്ള മാനേജരുടെ അനീതിക്കും ക്രൂരതയ്കും ഒക്കെ ആണ് തൊഴിലാളികൾ സമരം ചെയ്തുവരുന്നത്. ഇതിനിടക്ക് 6 തവണ ചർച്ച നടന്നെങ്കിലും മാനേജരുടെ പിടിവാശി മൂലം പരാജയപെടുകയാണ് ഉണ്ടായതു. ചർച്ചയൊക്കെ മാനേജർ പ്രഹസനമാകുകയാണ് ഉണ്ടായതു എന്നു തൊഴിലാളികൾ ആരോപിച്ചു.തൊഴിലാളികൾ ഒറ്റകെട്ടായാണ് സമരരംഗത്തു നിൽ ക്കുന്നത്. എന്ത് തന്നെ വന്നാലും ഈ മാനേജരുടെ കീഴിൽ ജോലി ചെയ്യുക ഇല്ല എന്ന ഉറച്ച തീരുമാനത്തിലാണ് തൊഴിലാളികൾ സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തൊഴിലാളികൾ പറഞ്ഞു. CITU, INTUC, INLC, BMS എന്നീ 4 തെഴിലാളിയുണിയനുകളാണ് എസ്റ്റേറ്റിൽ ഉള്ളത് ഈ 4 യൂണിയനുകളും പൂർണ്ണമായും സമര രംഗത്തുണ്ട്.