Macbeth Publication and Media

Macbeth Publication and Media PUBLICATION
AUDIO AND VISUAL STUDIO I
CONFERENCE HALL I WEB DESIGN AND DEVELOPMENT

ഈസ്റ്റർ ആശംസകൾ ❤️
05/04/2026

ഈസ്റ്റർ ആശംസകൾ ❤️

04/03/2026

Himam

Macbeth Publication and Media പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എഴുത്തുകാരി ശ്രീമതി റൂബി സി യുടെ പുസ്തകം 'ഇനിയുമെത്ര പേരിങ്ങനെ...
01/02/2026

Macbeth Publication and Media പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എഴുത്തുകാരി ശ്രീമതി റൂബി സി യുടെ പുസ്തകം 'ഇനിയുമെത്ര പേരിങ്ങനെ'എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് കരുവാരക്കുണ്ട് മിഴി ഹാളിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു.....

ഏവരെയും ഏറെ സ്നേഹത്തോടെ ചടങ്ങിലേക്ക് ക്ഷണിക്കുന്നു...

പ്രിയ വായനക്കാർക്ക് ഇന്ത്യയുടെ എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിന ആശംസകൾ…M A ShahanasAnoop PeruvannamuzhiMacbeth Publicatio...
26/01/2026

പ്രിയ വായനക്കാർക്ക് ഇന്ത്യയുടെ എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിന ആശംസകൾ…

M A Shahanas
Anoop Peruvannamuzhi
Macbeth Publication and Media

മനുഷ്യജീവിതത്തിന്റെ നിസ്സഹായമായ അവസ്ഥകളിൽ സ്നേഹത്തിൽ കരുണയിൽ എന്തിനേറെ ഒരു ചെറു മന്ദഹാസത്തിൽ പോലും ചുറ്റുമുള്ളവർക്ക് ചെല...
10/01/2026

മനുഷ്യജീവിതത്തിന്റെ നിസ്സഹായമായ അവസ്ഥകളിൽ സ്നേഹത്തിൽ കരുണയിൽ എന്തിനേറെ ഒരു ചെറു മന്ദഹാസത്തിൽ പോലും ചുറ്റുമുള്ളവർക്ക് ചെലുത്താൻ കഴിയുന്ന സ്വാധീനം വളരെ വലുതാണ്.സ്വാർത്ഥതയുടെ ആകാശത്ത് അഭിരമിക്കുമ്പോൾ നമ്മിൽ പലരും നമ്മോട് ഏറ്റവും ചേർന്നു നിൽക്കുന്ന മനുഷ്യരെപ്പോലും കൂടുതൽ അറിയുന്നുണ്ടോ എന്നതുപോലും സംശയമുള്ള കാര്യമാണ്.ചിലപ്പോഴെങ്കിലും നമ്മുടെ ഒരു ചെറിയ തട്ടുമതി നമുക്കൊപ്പമുള്ള മനുഷ്യന്റെ ഹൃദയം തുറക്കപ്പെടാനും,അവന്റെ സങ്കടങ്ങളും സന്തോഷങ്ങളും നമ്മുടേത് കൂടിയാകുന്ന ഒരു പുതിയ അനുഭവ പരിസരത്തേക്ക് നമ്മൾ കടക്കാനും. അതിന് ഒരു കാര്യമുണ്ട്.നാം അവരെ അനുവദിക്കണം എന്നുമാത്രം.
നാമനുവദിയ്ക്കാതെ നമ്മിലേക്ക് കടന്നുവരാൻ വെമ്പുന്ന മനുഷ്യരെ പോലും നാം അറിയാൻ ശ്രമിക്കുന്നില്ല.
അങ്ങനെയെങ്കിലും അവരെ അറിയാൻ ശ്രമിച്ചിരുന്നു എങ്കിൽ ഈ ലോകം നമുക്കൊക്കെ കുറേക്കൂടി സുന്ദരമായിരുന്നേനെ…സ്നേഹപൂർണ്ണമായേനെ…
പല കാലങ്ങളിലൂടെ നമ്മെ നാമായ് മാറ്റിയ മനുഷ്യരും നമ്മളുമാണ് പ്രിയ എഴുത്തുകാരൻ കൃഷ്ണ എഴുതിയ മാക്ബെത്ത് പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന ‘അലങ്കോലം പലകാലം’എന്ന പുസ്തകം…

പുസ്തകത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുമ്പോൾ കുറേയധികം മാനസിക വ്യാപാരത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.ചിലയിടങ്ങളിൽ സ്തബ്ധമായി…ചിലയിടങ്ങളിൽ പുതിയ കരുത്തും ഊർജ്ജവും നൽകി…ചിലയിടങ്ങളിൽ ജീവിതത്തിന്റെ ചൂടേറ്റ മനുഷ്യരെ കണ്ടു,കാലം കൈക്കുമ്പിളിൽ വെച്ച് കടന്നുപോയ എത്രയോ മനുഷ്യജീവിതങ്ങളുടെ നെടുവീർപ്പുകൾ കണ്ടു…എല്ലാം കാലത്തിന്റെ മായാജാലങ്ങൾ…കാലമേ ഒരേ സമയം നിനക്ക് നന്ദിയും ഒരേ സമയം നിന്നോട് എതിർപ്പുകലർന്ന വിമുഖതയും തോന്നുന്നു…ജീവിതത്തിന്റെ നീർച്ചുഴിച്ചാലിലൂടെ ഒഴുകുമ്പോൾ എന്തെല്ലാമൊക്കെയോ സംഭവിപ്പിക്കുന്ന വായനയുടെ പുതിയ തലങ്ങളെ ഈ പുസ്തകം തൊടുന്നു എന്നുള്ളതാണ് കൃഷ്ണ എന്ന എഴുത്തുകാരനിൽ ഞാൻ കാണുന്ന ഏറ്റവും വലിയ വിജയം. നമ്മുടെയൊക്കെ ജീവിതങ്ങളിൽ എപ്പോഴൊക്കെയോ അനുഭവവേദ്യമായതും അല്ലാത്തതുമായ എന്തൊക്കെയോ ബാക്കിവെയ്ക്കലുകൾ ഈ പുസ്തകത്തിൽ നിറയുന്നുണ്ട്.ആ നിറവ് ചുറ്റും പ്രകാശം പടർത്തുന്നു.പുതിയ ചിന്തകളെ മനസ്സിലേക്ക് പെയ്തിറക്കുന്നു.

ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് വായനക്കാരന്റെ ഹൃദയത്തെ തൊട്ടു എന്നതിനുള്ള വലിയ സൂചനയാണ് സമീപകാലത്തെ മാക്ബെത്തിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിലേക്ക് ഈ പുസ്തകം കടന്നുവന്നു എന്നുള്ളത്.
പുസ്തം ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ ഒരു കോപ്പിയെങ്കിലും ഓർഡർ ഇല്ലാത്ത ദിവസമുണ്ടായിട്ടില്ല.
പുതിയ കാലത്തെ എഴുത്തും ഭാഷയുടെ ഉപയോഗം കൊണ്ടും വായനക്കാരുടെ ഹൃദയം ഏറ്റെടുത്ത മനോഹരമായ ഒരു പുസ്തകമാണ് ‘അലങ്കോലം പലകാലം’.കേരളത്തിന്റെ നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ പുസ്തകം നാളെ (2026 January 11-4.30 Pm to 5Pm)പ്രകാശനം ചെയ്യപ്പെടുകയാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഹണിഭാസ്കരൻ മാക്ബെത്തിന്റെ തന്നെ പ്രിയ പ്രസാധക M A ഷഹനാസിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.ഒരു ജീവിതകാലത്തെ ഏറ്റവും അവിസ്മരണീയമായ രീതിയിൽ ഈ കാലഘട്ടത്തിലേക്ക് കോറിയിട്ട രണ്ട് സ്ത്രീ സാന്നിദ്ധ്യങ്ങളാണ് ആ കർമ്മം നിർവ്വഹിക്കുന്നത് എന്നതിൽ ഏറെ സന്തോഷിക്കുന്നു.ഒപ്പം ഏറ്റവും ഉന്നതമായ ഒരു വേദിയിൽ വെച്ച്തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു എന്നുള്ളതിൽ ഹൃദയത്തിൽ അഭിമാനിക്കുന്നു.

പ്രിയപ്പെട്ട കൃഷ്ണയ്ക്ക് ഹൃദയാശംസകൾ….
സാധ്യമായ എല്ലാ മനുഷ്യരെയും നിയമസഭയിലെ വേദി-4 ൽ നടക്കുന്ന ഈ ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു…

Anoop Peruvannamuzhi
Editor
Macbeth Publication &Media
Kozhikode

M A Shahanas
Macbeth Publication and Media
Krishna
Honey Bhaskaran

ഏറ്റവും പ്രിയപ്പെട്ടവരേ,മാക്ബെത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രിയ സഹോദരി M A Shahanas എഴുതിയ ഏറ്റവും പുതിയ നോവൽ ‘സൈറ ...
10/01/2026

ഏറ്റവും പ്രിയപ്പെട്ടവരേ,
മാക്ബെത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രിയ സഹോദരി
M A Shahanas എഴുതിയ ഏറ്റവും പുതിയ നോവൽ ‘സൈറ Is real not a reel’ ന്റെ പുസ്തകചർച്ച (11/01/2025) ഞായറാഴ്ച വൈകുന്നേരം 5 pm ന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടക്കുകയാണ്.KLIBF ലെ സ്റ്റേജ് 6 ആണ് വേദി.
പ്രശസ്ത എഴുത്തുകാരായ എച്ച്മു കുട്ടിയും ഹണിഭാസ്കരനും ജേക്കബ് എബ്രഹാമും സൂര്യ തെക്കയിലും പങ്കെടുക്കുന്ന ചടങ്ങിൽ എല്ലാ പ്രിയപ്പെട്ടവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.സാധ്യമായ എല്ലാ മനുഷ്യരും പങ്കെടുത്ത് ഈ പുസ്തക ചർച്ച മനോഹരമാക്കിത്തീർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,

Anoop Peruvannamuzhi
Editor
Macbeth Publication & Media
Kozhikode

M A Shahanas
Honey Bhaskaran
സൂര്യ തെക്കെയിൽ
Echmu Kutty

21/12/2025

ഏറ്റവും പ്രിയപ്പെട്ടവരെ,

മാക്ബെത് പബ്ലിക്കേഷൻസ് പുറത്തിറക്കിയ
പ്രിയ സഹോദരി M A Shahanas എഴുതിയ ഏറ്റവും പുതിയ നോവൽ ‘സൈറ Is real not a reel’ നാളെ(22/12/25)വൈകുന്നേരം 4.30 ന് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ (മാതൃഭൂമി)വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്.മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ സംവിധായകൻ V M വിനുവിന് നൽകി പ്രകാശനം ചെയ്യുന്ന ചടങ്ങിൽ കലാ സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു.
എല്ലാ പ്രിയപ്പെട്ടവരെയും ഏറെ സ്നേഹത്തോടെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.വിളിക്കാൻ വിട്ടുപോയവർ ഇതൊരു ക്ഷണമായ് സ്വീകരിച്ച് ചടങ്ങ് മനോഹരമാക്കിത്തീർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,

Anoop Peruvannamuzhi
Editor
Macbeth Publication & Media
Kozhikode

M A Shahanas
Macbeth Publication and Media
Macbeth Media

Address

Feroke
Calicut
673631

Alerts

Be the first to know and let us send you an email when Macbeth Publication and Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Macbeth Publication and Media:

Share

Category