Crystal Media

Crystal Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Crystal Media, Digital creator, Calicut.

15/09/2026

കിട്ടിയോ കിട്ടി...
ചോദിച്ചു ചോദിച്ചു മേടിച്ചു..

31/08/2026

മനോഹരമായ പുലികളിയുമായി വിദേശ വനിതയും

26/08/2026

മൂല്യബോധമുള്ള ചില സങ്കല്പങ്ങളാണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതെന്ന് വി കെ സജീവൻ. കാസർഗോഡ് ബദിയടുക്കയിൽ നടന്ന ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Text:-ഓണം മനുഷ്യരെ ഒരുമിപ്പിക്കുന്ന മഹത്തായൊരു ജീവിതദർശനത്തിന്റെ ആഘോഷമാണ് .
“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ...”
ഈ വരികളിലാണ് ഓണത്തിന്റെ ആത്മാവ് നിറഞ്ഞുനിൽക്കുന്നത്. മനുഷ്യർക്കിടയിൽ വേർതിരിവുകളില്ലാത്ത, കള്ളവും ചതിയും അനീതിയും ഇല്ലാത്ത, എല്ലാവരും സമത്വത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന ഒരു നാടിന്റെ സ്വപ്നവും സങ്കല്പവുമാണ് ഓണം നമ്മോട് പങ്കുവയ്ക്കുന്നത്. ഇത്തരം സങ്കല്പങ്ങളാണ് സമൂഹത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്.
ഇന്നത്തെ കാലത്ത് ഓണത്തിന്റെ ഈ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും സാമ്പത്തികനിലയുടെയും പേരിൽ മനുഷ്യർക്കിടയിൽ അകലങ്ങൾ വർധിക്കുന്ന ഒരു കാലമാണിത്. ആശയവ്യത്യാസങ്ങൾ വ്യക്തിവൈരങ്ങളായി മാറുന്നു. അഭിപ്രായഭിന്നതകൾ ബന്ധങ്ങളെ തകർക്കുന്നു. സമൂഹമാധ്യമങ്ങളിലെ വിദ്വേഷവും അസഹിഷ്ണുതയും നമ്മുടെ സാമൂഹികജീവിതത്തെപ്പോലും ബാധിക്കുന്നു. അത്തരം സാഹചര്യത്തിൽ, “മനുഷ്യരെല്ലാവരും ഒന്നുപോലെ” എന്ന ഓണസങ്കല്പം നമുക്ക് ശക്തമായൊരു സന്ദേശമാണ് നൽകുന്നത്.
ഓണം ഐക്യത്തിന്റെ ഉത്സവമാണ്. ഒരു പൂക്കളത്തിലെ ഓരോ പൂവിനും നിറവും മണവും രൂപവും വ്യത്യസ്തമാണ്. എന്നാൽ അവയെല്ലാം മനോഹരമായി ചേർന്നുനിൽക്കുമ്പോഴാണ് പൂക്കളം പൂർണമാകുന്നത്. അതുപോലെ ഭാഷയിലും വിശ്വാസത്തിലും ആശയങ്ങളിലും ജീവിതരീതികളിലും വ്യത്യസ്തരായ മനുഷ്യർ പരസ്പരം ബഹുമാനിച്ച് ഒരുമിച്ചു നിൽക്കുമ്പോഴാണ് സമൂഹം മനോഹരമാകുന്നത്. വൈവിധ്യം നമ്മുടെ ദൗർബല്യമല്ല; അത് നമ്മുടെ ഏറ്റവും വലിയ ശക്തിയാണ്.
ഓണം സമത്വത്തിന്റെ സന്ദേശവുമാണ്. ഓണസദ്യയിലെ വിഭവങ്ങൾ വലുപ്പച്ചെറുപ്പമില്ലാതെ ഒരേ ഇലയിലാണ് വിളമ്പുന്നത്. എല്ലാവരും ഒരുമിച്ചിരുന്ന് സദ്യ കഴിക്കുന്നു. ഇത് വെറുമൊരു ആചാരമല്ല; ആരും ഉയർന്നവനോ താഴ്ന്നവനോ അല്ലെന്ന സാമൂഹികബോധത്തിന്റെ പ്രഖ്യാപനമാണ്.

ഓണം ആഘോഷിച്ചുതീർക്കേണ്ട ഒരു ദിവസം മാത്രമല്ല; ജീവിതത്തിൽ നടപ്പാക്കേണ്ട ഒരു മൂല്യബോധമാണ്.വിദ്വേഷത്തിന് പകരം സ്നേഹം പങ്കുവയ്ക്കാം; ഭിന്നതകൾക്കിടയിൽ സൗഹൃദത്തിന്റെ പാലങ്ങൾ പണിയാം; പ്രകൃതിയെ സംരക്ഷിക്കാം; നമ്മുടെ നാടിന്റെ ഐക്യവും പാരമ്പര്യവും കാത്തുസൂക്ഷിക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

25/08/2026

Smriti Irani is on fire..
പ്രസക്തിക്ക് വിരമിക്കൽ പ്രായമില്ല. ധീരതയ്ക്ക് തലമുറയില്ല.
പ്രായം നോക്കി ആരും പ്രസക്തരാകില്ല.

തുക്കാറാം ഓംബ്ലെ 54-ാം വയസ്സിൽ തന്റെ പ്രായത്തെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ അജ്മൽ കസബിനെ പിടിക്കാൻ ശ്രമിക്കില്ലായിരുന്നു.

അദ്ദേഹം പറയുമായിരുന്നു - "Gen Z യിൽ നിന്നാരെങ്കിലും വന്ന് ഈ തീവ്രവാദിയെ പിടിക്കട്ടെ."

*ഇങ്ങനെയല്ല സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.*

54 വയസ്സുള്ള ഒരു ASI. കയ്യിൽ ഒരു ലാത്തി മാത്രം. മുന്നിൽ AK-47 ഉള്ള കസബ്.

"ഇത് എന്റെ ജോലിയല്ല, ഞാൻ വയസ്സനായി, ഇളയവർ ചെയ്തോട്ടെ" എന്ന് അദ്ദേഹം കരുതിയിരുന്നെങ്കിൽ - അന്ന് കസബ് രക്ഷപ്പെടുമായിരുന്നു. മുംബൈ ആക്രമണത്തിന്റെ ഒരേയൊരു തെളിവ് നമുക്ക് നഷ്ടമാകുമായിരുന്നു.

അദ്ദേഹം തോക്കിന്റെ കുഴൽ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. 23 വെടിയുണ്ടകൾ ഏറ്റുവാങ്ങി. മറ്റുള്ളവർക്ക് കസബിനെ ജീവനോടെ പിടിക്കാൻ വേണ്ടി.

അതാണ് സ്ഥാപനം. സ്ഥാപനം ഓടുന്നത് പ്രായത്തിന്റെ കണക്കിൽ അല്ല. ഉത്തരവാദിത്തം മറ്റൊരാളിലേക്ക് തള്ളിവിടാത്ത മനുഷ്യരിലാണ്.

ഇന്ന് എല്ലായിടത്തും കേൾക്കുന്നത് ഇതാണ്:
"ഇത്ര ചെറിയ ജോലി ചെയ്യാൻ ഞാൻ വളരെ സീനിയർ ആണ്."
"ഇത്ര വലിയ തീരുമാനം എടുക്കാൻ ഞാൻ വളരെ ജൂനിയർ ആണ്."

ഓംബ്ലെ അതിന് എതിരാണ്. "മറ്റാരെങ്കിലും ചെയ്യും" എന്ന് പറയുന്ന നിമിഷം സ്ഥാപനം തകരുന്നു.

സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് മേഖലകൾ ആറായി ഉയർത്തി ബിജെപി പുതിയ മേഖലാ പ്രഭാരിമാരെ പ്...
21/08/2026

സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് മേഖലകൾ ആറായി ഉയർത്തി ബിജെപി പുതിയ മേഖലാ പ്രഭാരിമാരെ പ്രഖ്യാപിച്ചു. ചുമതലകളും ജില്ലകളുംകാസർകോട്, കണ്ണൂർ, വയനാട്: അഡ്വ. വി. കെ. സജീവൻകോഴിക്കോട്, മലപ്പുറം: വി. ഉണ്ണികൃഷ്ണൻതൃശ്ശൂർ, പാലക്കാട്: അഡ്വ. കെ. കെ. അനീഷ് കുമാർഎറണാകുളം, കോട്ടയം, ഇടുക്കി: അഡ്വ. ഷോൺ ജോർജ്ആലപ്പുഴ, പത്തനംതിട്ട: അനൂപ് ആന്റണി ജോസഫ്തിരുവനന്തപുരം, കൊല്ലം: കെ. സോമൻവരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബൂത്ത് തലം മുതൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കുകയാണ് പുനഃസംഘടനയുടെ പ്രധാന ലക്ഷ്യം.

14/08/2026
11/08/2026

നാടുണർത്തി തിരംഗ യാത്രകൾ...
ബിജെപി ഒളവണ്ണ മണ്ഡലം കമ്മിറ്റി പുത്തൂർ മഠം മുതൽ പെരുമണ്ണ അങ്ങാടി വരെ സംഘടിപ്പിച്ച തിരംഗയാത്ര ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഥവാ അഡ്വ. വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.

08/08/2026

ഈ വർഷം 38424 കോടി മറികടന്ന് പ്രതിരോധ കയറ്റുമതി

08/08/2026

കൂടത്തായി കേസ് അന്വേക്ഷണത്തിനു പോലീസ് എടുത്ത മുൻകരുതലുകൾ - KG സൈമൺ

08/08/2026

32 ദിവസമായി ചർച്ച പോലുമില്ല. ഡൽഹിയിൽ അതീവ സുരക്ഷാമേഖലയിൽ പോയി സമരം ചെയ്ത് മുഖ്യമന്ത്രിയാണ്.''ഞങ്ങളെ അഹങ്കാരികളായി ചിത്രീകരിക്കുന്നു.. ഇതുവരെ ചർച്ചയ്ക്കുപോലും വിളിച്ചിട്ടില്ല.'.' സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നതുവരെ ചര്‍ച്ച തുടരുമെന്ന് LPST റാങ്ക് ഹോൾഡേഴ്സ് ട്വന്റിഫോറിനോട്‌ | LPST Rank Holders

Address

Calicut

Website

Alerts

Be the first to know and let us send you an email when Crystal Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share