Kozhikode live

Kozhikode live Your Trusted Source for Kozhikode

കോഴിക്കോട് പ്രദേശങ്ങളിലെയും, മറ്റു പ്രധാന വാർത്തകളും വിശേഷങ്ങളും തത്സമയം അറിയേണ്ടത് മാത്രം, കൃത്യതയോടെ

14/04/2025

ഒറ്റയ്ക്ക് കോൺക്രീറ്റ് തൂണുകൾ എടുത്തുമാറ്റി, ഗതാഗതക്കുരുക്കിൽ ആംബുലൻസിന് വഴിയൊരുക്കി; വനിതാ ട്രാഫിക് വാർഡന് കയ്യടി

*ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔*
══14-04-2025-തിങ്കൾ ══

തൃശൂർ | ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാർജിച്ച തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ വൈറലാകുന്നു. സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആംബുലൻസിന് വഴിയൊരുക്കിയ വനിതാ ട്രാഫിക് വാർഡന്റെ വിഡിയോ പുറത്തുവന്നത്.

രൂക്ഷമായ ഗതാഗതക്കുരുക്ക് മറികടന്നെത്തിയ ആംബുലൻസിന് വിലങ്ങുതടിയായി റോഡിൽ കിടന്ന വലിയ കോൺക്രീറ്റ് തൂണാണ് വനിതാ ട്രാഫിക് വാർഡൻ ഒറ്റക്ക് എടുത്ത് മാറ്റിയത്. തുടർന്ന് ആംബുലൻസിന് സുഗമമായി പോകാൻ വഴിയൊരുക്കുകയായിരുന്നു. വെയിലത്ത് തളരാതിരിക്കാൻ പിടിച്ച കുട വലിച്ചെറിയുന്നതും വിഡിയോയിൽ കാണാം. തൃശൂർ – കുന്നംകുളം റോഡിൽ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന കേച്ചേരി സെന്ററിന് സമീപമായിരുന്നു സംഭവം.

സംസ്ഥാനപാത 69ലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ കുറിച്ചുള്ള മനോരമ ഓൺലൈൻ വാർത്തയ്ക്കു താഴെ നിരവധി ആളുകളാണ് അവരുടെ അനുഭവം പറഞ്ഞത്. പുറത്തുവന്ന വൈറൽ വിഡിയോയിലും ഗതാഗതക്കുരുക്കിന്റെ രൂക്ഷത വ്യക്തമാണ്.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆

08/04/2025

കളിച്ചു കൊണ്ടിരിക്കെ കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി; ബഹളം വച്ച് നായ്ക്കൾ, പിന്നെ നടന്നത്... വിഡിയോ

*ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔*
══09-04-2025-ബുധൻ ══

കോയമ്പത്തൂർ | വാൽപാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി. വാൽപ്പാറ റൊട്ടിക്കടയ്ക്കു സമീപം താമസിക്കുന്ന ശിവകുമാർ – സത്യ എന്നിവരുടെ വീടിന്റെ മുറ്റത്തേക്കാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ പുലി ചാടിയെത്തിയത്.

ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവരുടെ മകൻ. കുട്ടിയുടെ സമീപം രണ്ട് നായ്ക്കളുണ്ടായിരുന്നു. പുലിയെ കണ്ട് നായ്ക്കള്‍ കുരച്ച് ബഹളം വച്ചതോടെ പുലി പിന്തിരിഞ്ഞ് കാട്ടിലേക്ക് ഓടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സിസിടിവി പരിശോധിച്ചതിൽനിന്ന് പുള്ളിപ്പുലിയാണ് വന്നതെന്ന് തിരിച്ചറി​ഞ്ഞിട്ടുണ്ട്.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/DFynZaxRXy15eI3QqcMGPX
`കോഴിക്കോട് ടൗൺ, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ, മീഞ്ചന്ത, മാങ്കാവ്, പന്തീരാങ്കാവ് പ്രദേശങ്ങളിലെ'98' വാട്സാപ്പ് ഗ്രൂപ്പുകളിൽ 40,000ത്തോളം ആളുകളിലേക്ക് ' KADALUNDI LIVE/FEROKE LIVE/KOZHIKODE LIVE* ' ലൂടെ ഡിജിറ്റല്‍ പരസ്യം നൽകാൻ ബന്ധപ്പെടുക`'
_*wa.me/919947875598text=ads_klive*_
°°°°© www.kozhikodelive.com °°°°
*ഫറോക്ക് ന്യൂസ് അറിയാം* ⬇️
https://chat.whatsapp.com/DtuGK32QTub3aPUMUbvcSR
*രാമനാട്ടുകര ഭാഗങ്ങളിലെ ന്യൂസ് അറിയാം*
https://chat.whatsapp.com/FqjXXmtHCkz4SeZLBPdO8R
*കടലുണ്ടി ഭാഗങ്ങളിലെ ന്യൂസ് അറിയാം*
https://chat.whatsapp.com/KZ70vtA5zTw15YXpQk5hcO
*കൊണ്ടോട്ടി പ്രദേശങ്ങളിലെ ന്യൂസ് അറിയാം*
https://chat.whatsapp.com/HxPo2L2KygY5hf55dhXUdp
*ബേപ്പൂർ ഭാഗങ്ങളിലെ ന്യൂസ് അറിയാം*
https://chat.whatsapp.com/LpyHkS59Qpm9tW2WmUR036
*facebook*
www.fb.com/kozhikodelive
*instagram*
https://www.instagram.com/kozhikodeliveofficial
*youtube*
www.youtube.com/
*♡ ㅤ ❍ㅤ ⎙ㅤ ⌲*

02/04/2025

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂര മർദനം– വിഡിയോ

⋙ *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* ⋘
═══02-04-2025-ബുധൻ ═══

കോഴിക്കോട് | ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്കു മർദനം. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം ഇന്നലെ രാത്രി ആയിരുന്നു സംഭവം. കാർ മാറ്റുന്നതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ വടകര - തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലി(35) ആണ് മർദനത്തിനിരയായത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാൾ ഷെല്ലിയെ ഹെൽമറ്റു കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഷെല്ലിയുടെ തലയിൽ അടിക്കാനായി പലതവണ ശ്രമിച്ചെങ്കിലും സമയോചിതമായി ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് വലിയ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദിനെതിരെ കുറ്റ്യാടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/DFynZaxRXy15eI3QqcMGPX

31/03/2025

Eid Mubarak to all

28/03/2025

മ്യാൻമറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 20 മരണം; 7.7 തീവ്രത; 1000 കിടക്കകളുള്ള ആശുപത്രിക്കും നാശം – വിഡിയോ

⋙ *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* ⋘
═══28-03-2025-വെള്ളി ═══

നീപെഡോ | മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണമെന്ന് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ മരണം സംഭവിച്ചത്. പ്രാർഥന നടക്കുന്നതിനിടെയാണു പള്ളി തകർന്നു വീണത്. അവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നിർമാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തു വരുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ 43 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം തകർന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കാണാം. നീപെഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചെന്ന് റിപ്പോർട്ടുകളുണ്ട്.

7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് (12.50) മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പട്ടാള ഭരണമുള്ള മ്യാൻമറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. അതേസമയം മ്യാൻമറിലെ ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങൾ നൽകാനും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ അറിയിച്ചു.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/FGomIJ7Imo83uZI2mpYdT8

22/03/2025

ദിനോസര്‍ കൃഷി ചെയ്യുന്ന പാലക്കാട്ടെ ഗ്രാമം; ഹിറ്റായി ദിനോമുക്ക് എഐ വീഡിയോ

⋙ *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* ⋘
═══22-03-2025-ശനി ═══

പാലക്കാട് | 'ഇത് പാലക്കാട് ജില്ലയിലെ ദിനോമുക്ക് എന്ന ഗ്രാമം. ഇവിടത്തെ പ്രധാന കൃഷി ദിനോസറുകളാണ്. പൊതുവേ ശാന്തശീലരായ ദിനോസറുകളെ മുട്ടയ്ക്കും മാംസത്തിനുമായാണ് ഇവിടെ വളര്‍ത്തുന്നത്.' കോഴികളെയും കന്നുകാലികളെയുമൊക്കെ വളര്‍ത്തുന്നതു പോലെ ദിനോസര്‍വളര്‍ത്തല്‍ കൃഷിയാക്കിയ പാലക്കാട്ടെ സാങ്കല്‍പ്പിക ഗ്രാമത്തെക്കുറിച്ചുള്ള വീഡിയോ തുടങ്ങുന്നത് ഈ വിവരണത്തോടെയാണ്.

തെങ്ങും തണല്‍ മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന ഗ്രാമം. ഓടിട്ട വീടുകള്‍ക്കു സമീപമുള്ള തെങ്ങിന്‍ തോപ്പിലൂടെ ഒറ്റയ്ക്കും കൂട്ടായും നീങ്ങുന്ന ദിനോസറുകള്‍. വയലില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന വലിയ ദിനോസര്‍ മുട്ടകള്‍. ദിനോസര്‍ കൃഷിയെക്കുറിച്ചു വിവരിക്കുന്ന പഞ്ചായത്തു പ്രസിഡന്റും കര്‍ഷകനും.

ടെലിവിഷനിലെ കാര്‍ഷിക പരിപാടികളില്‍ ഒരു കാര്‍ഷിക ഗ്രാമത്തെ അവതരിപ്പിക്കുന്നതിനു തുല്യമായാണ് കൊച്ചിയിലെ ഒരു സംഘം യുവ എന്‍ജിനിയര്‍മാര്‍ ഈ വീഡിയോ തയ്യാറാക്കിയത്. 78 സെക്കന്‍ഡുള്ള വീഡിയോ തയ്യാറാക്കിയതാകട്ടെ പൂര്‍ണമായി നിര്‍മിതബുദ്ധി(എഐ)യിലും. മൂന്നു ദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു. 'സ്റ്റോറിടെല്ലേഴ്സ് യൂണിയന്‍' എന്ന സംഘമാണ് വീഡിയോയ്ക്കു പിന്നില്‍.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/FGomIJ7Imo83uZI2mpYdT8

19/03/2025

ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം കടന്ന പ്രതി യാസിര്‍ പിടിയില്‍

⋙ *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* ⋘
═══19-03-2025-ബുധൻ ═══

കോഴിക്കോട് | ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറില്‍ത്തന്നെയാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്. കാറിന്‍റെ നമ്പര്‍ പോലീസ് പ്രചരിപ്പിച്ചിരുന്നു. ഇയാള്‍ക്കുവേണ്ടി പോലീസ് വ്യാപകതിരച്ചില്‍ നടത്തിവരികയായിരുന്നു. നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രതി യാസിര്‍ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ മരിച്ചു. ഇയാള്‍ ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഗുരുതരമാണ്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് യാസിറിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നതായി വിവരം. പ്രതി യാസിര്‍ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം. 2020-ലാണ് യാസിറിന്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം. പിന്നീട് യാസര്‍ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയില്‍ പറയുന്നുണ്ട്. നേരത്തെയും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ രമ്യതയിലെത്തുകയായിരുന്നുനവെന്നും തന്റെ സ്വര്‍ണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിര്‍ ലഹരി ഉപയോഗിച്ചും മറ്റു ധൂര്‍ത്തടിക്കുകയും ചെയ്തിരുന്നതായും ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്.

നിരന്തരമുള്ള മര്‍ദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്. തന്റെയും മകളുടെയും വസ്ത്രം ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിര്‍ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/FGomIJ7Imo83uZI2mpYdT8

19/03/2025

കാത്തിരിപ്പിന് വിരാമം; മെക്സിക്കോ ഉൾക്കടലിൽ സ്പ്ലാഷ് ഡൗൺ: സുനിതയുടെ ലാൻഡിങ് ഇങ്ങനെ

സ്പേസ് എക്സ് ഡ്രാഗൺ ലാൻഡിംഗ് വീഡിയോ കാണാം

⋙ *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* ⋘
═══19-03-2025-ബുധൻ ═══

ഫ്‌ളോറിഡ | ഒൻപത് മാസം‌...കൃത്യമായി പറഞ്ഞാൽ നീണ്ട 287 ദിവസം...കാത്തിരിപ്പിനു വിരാമമിട്ട് സുനിത വില്യംസും കൂട്ടരും ഭൂമി തൊട്ടു. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ഡ്രാഗൺ പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ മെക്സിക്കൻ ഉൾക്കടലിൽ വീണത്. നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു. യാത്രികരെ സ്ട്രെച്ചറുകളിൽ വിമാനത്തിൽ കയറ്റി ഫ്ലോറിഡയിലെ ജോൺസൺ സ്പേസ് സെന്ററിലെത്തിക്കും. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.

ഇന്നലെ രാവിലെയാണ് ഇവരെ വഹിച്ചുള്ള സ്പേസ്എക്സ് ഡ്രാഗൺ ക്രൂ9 മൊഡ്യൂൾ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു വേർപെട്ട് ഭൂമിയിലേക്കു പുറപ്പെട്ടത്. ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപ്, ഏകദേശം 15,000 കി.മീ. ഉയരത്തിൽ വച്ച് പേടകത്തിൽനിന്ന് സോളർ പാനൽ അടക്കമുള്ള ട്രങ്ക് ഭാഗം വിട്ടുമാറി. ട്രങ്ക് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമർന്നു. പേടകം അതിവേഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപ് 15 മിനിറ്റ് ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് വേഗം കുറച്ചു. പിന്നെ പതിയെ, നിയന്ത്രിതമായ നിലയിൽ അന്തരീക്ഷത്തിലേക്ക് കടന്നു. ഇന്ത്യൻ സമയം പുലർച്ചെ രാവിലെ 2.54ഓടെ ഡീഓർബിറ്റ് ബേൺ വിജയകരമായി പൂർത്തിയാക്കി. 2.57ഓടെ നോസ് കോൺ അടയ്ക്കൽ പൂർത്തിയായി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഘർഷണം കാരണം പേടകത്തിനു മേലുണ്ടാവുക 3500 ഡിഗ്രി ഫാരൻഹീറ്റ് ചൂട്. ഇതിനെ പ്രതിരോധിക്കാനുള്ള ഹീറ്റ് ഷീൽഡും തയാറാക്കി.

പുലർച്ചെ 3.11ന് ഫ്രീഡം ഡ്രാഗൺ ക്യാപ്സൂളിൽനിന്ന് ഭൂമിയിലേക്ക് സന്ദേശമെത്തി. ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനിടെ ഘർഷണം കാരണം കൊടുംചൂടിലേക്ക് കടക്കുന്ന പേടകത്തിന് അൽപസമയത്തേക്ക് ആശയവിനിമയം നഷ്ടമായി. ഈ ‘കമ്യൂണിക്കേഷൻ ബ്ലാക്ക്ഔട്ടി’ന് പുലർച്ചെ 3.21ഓടെ അവസാനിച്ചു. പേടകത്തിനു ചുറ്റും പ്ലാസ്മ രൂപപ്പെടുന്നതിനാലാണ് കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ട് സംഭവിക്കുന്നത്. അതിവേഗത്തിലായിരിക്കും ഈ സമയം പേടകം സഞ്ചരിക്കുക. ഒപ്പം അതീവതാപവും പേടകത്തിന്മേൽ അനുഭവപ്പെടും. ഈ സാഹചര്യത്തിൽ പേടകത്തിനു ചുറ്റുമുള്ള വായു തന്മാത്രകൾ അയണൈസ് ചെയ്യപ്പെട്ട് തിളക്കമുള്ള പ്ലാസ്മ ‘കവചം’ രൂപപ്പെടുന്നതാണ് കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ടിന് കാരണമാകുന്നത്.

പേടകത്തിന്റെ വേഗം പതിയെ കുറഞ്ഞു. പിന്നാലെ മെയിൻ പാരച്യൂട്ടുകളും തുറന്നു. പേടകത്തിന്റെ വേഗം പിന്നെയും കുറഞ്ഞു. പേടകവുമായി ഫ്ലോറിഡ തീരത്തെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് നാല് പാരച്യൂട്ടുകളും സാവധാനം പറന്നിറങ്ങി . പൂർണമായും ഓട്ടമാറ്റിക്കായായിരുന്നു പ്രവർത്തനം.മെക്സിക്കോ ഉൾക്കടലിലാണ് (ട്രംപ് പേരുമാറ്റിയതു പ്രകാരം അമേരിക്കൻ ഉൾക്കടൽ) ഡ്രാഗൺ ക്യാപ്സൂൾ വീണത്. അറ്റ്‍‌ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ.

സെപ്റ്റംബറിൽ നിലയത്തിലെത്തിയ ക്രൂ9 ദൗത്യത്തിലെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ യാത്രികരും സുനിതയുടെ സംഘത്തിലുണ്ട്. പരിചയ സമ്പന്നനായ നിക് ഹേഗിനായിരുന്നു യാത്രയുടെ കമാൻഡ്. സ്പേസ്എക്സിന്റെ കർശനമായ സുരക്ഷാചട്ടങ്ങൾ കാരണമാണ് യാത്ര 17 മണിക്കൂർ നീണ്ടത്. ഈ യാത്ര റഷ്യൻ പേടകങ്ങൾ 3.5 മണിക്കൂറിൽ പൂർത്തിയാക്കാറുണ്ട്. പ്രത്യേക റീ എൻട്രി സ്യൂട്ടുകളും ബൂട്ടുകളും ഹെൽമറ്റുകളും ധരിച്ചായിരുന്നു യാത്രികരുടെ മടക്കയാത്ര. ‌മൂന്നു യാത്രകളിലായി സുനിത വില്യംസ് ആകെ 608 ദിവസം ബഹിരാകാശത്തു ചെലവഴിച്ചു. 675 ദിവസം ബഹിരാകാശത്തു ജീവിച്ച പെഗി വിറ്റ്സൻ മാത്രമാണ് ഇക്കാര്യത്തിൽ സുനിതയ്ക്കു മുന്നിലുള്ള വനിത.

സുനിതയും വിൽമോറും കഴിഞ്ഞ ജൂണിൽ ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായതിനെത്തുടർന്നാണു പ്രതിസന്ധി രൂപപ്പെട്ടത്. ഒരാഴ്ചത്തേക്കു പോയ സഞ്ചാരികളുടെ മടക്കം ഇതോടെ അനിശ്ചിതത്വത്തിലായി. നാസയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ച, യുഎസിൽ രാഷ്ട്രീയ വിവാദങ്ങൾക്കുപോലും വഴിയൊരുക്കിയ സംഭവത്തിനാണ് സുനിതയുടെ തിരിച്ചുവരവോടെ അവസാനമാകുന്നത്.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/FGomIJ7Imo83uZI2mpYdT8

18/03/2025

മർദനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലെത്തി, പോലീസിൽ പരാതിയും നൽകി, 'നടപടിയില്ല'; ഒടുവിൽ അരുംകൊല

പ്രതി യാസറിനായി വ്യാപക തിരച്ചിൽ; യാസിർ കാറിൽ 2000 രൂപയ്ക്ക് പെട്രോൾ അടിച്ച് കടന്നുകളഞ്ഞു
വീഡിയോ

⋙ *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* ⋘
═══18-03-2025-ചൊവ്വ ═══

കോഴിക്കോട് | ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നതായി വിവരം. പ്രതി യാസിര്‍ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. താമരശ്ശേരി പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരുന്നതെന്നാണ് വിവരം. പരാതിയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് യാസിര്‍ ഷിബിലയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. കഴുത്തിന് വെട്ടേറ്റ ഷിബില മരിക്കുകയായിരുന്നു. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹ്‌മാന്റെ നില ഗുരുതരമാണ്.

2020-ലാണ് യാസിറിന്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം. പിന്നീട് യാസര്‍ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയില്‍ പറയുന്നുണ്ട്. നേരത്തെയും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മധ്യസ്ഥത വഹിച്ചുമുന്നോട്ട് പോയി. തന്റെ സ്വര്‍ണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിര്‍ ലഹരി ഉപയോഗിച്ചും മറ്റു ധൂര്‍ത്തടിക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്. നിരന്തരമുള്ള മര്‍ദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്.

തന്റെയും മകളുടെയും വസ്ത്രം ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസര്‍ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കി വെക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.

നോമ്പു തുറക്കുന്ന സമയം കാറിലെത്തിയാണ് യാസിര്‍ ഷിബിലയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്. പ്രതി പിന്നീട് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

പ്രതി യാസിർ കാറിൽ 2000 രൂപയ്ക്ക് പെട്രോൾ അടിച്ച് കടന്നു കളഞ്ഞ.
KL 57 X 4281 നമ്പര്‍ ഗ്രേ കളര്‍ ആള്‍ട്ടോ കാറില്‍ ആണ് പ്രതി രക്ഷപ്പെട്ടത്. കാറിന്റെ മുന്‍വശം ഗ്ലാസ് പൊട്ടിയിട്ടുണ്ട്, എല്ലാ മൊബൈല്‍സിനും നമ്പര്‍ നല്‍കാനും കൃത്യമായി വാഹന പരിശോധന നടത്താനും പോലീസ് അറിയിച്ചു.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/FGomIJ7Imo83uZI2mpYdT8
`കോഴിക്കോട് ടൗൺ, കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ, മീഞ്ചന്ത, മാങ്കാവ്, പന്തീരാങ്കാവ് പ്രദേശങ്ങളിലെ'96' വാട്സാപ്പ് ഗ്രൂപ്പുകളിൽ 40,000ത്തോളം ആളുകളിലേക്ക് ' KADALUNDI LIVE/FEROKE LIVE/KOZHIKODE LIVE* ' ലൂടെ ഡിജിറ്റല്‍ പരസ്യം നൽകാൻ ബന്ധപ്പെടുക`'
_*wa.me/919947875598text=ads_klive*_
°°°°© www.kozhikodelive.com °°°°
*ഫറോക്ക് ന്യൂസ് അറിയാം* ⬇️
https://chat.whatsapp.com/DtuGK32QTub3aPUMUbvcSR
*രാമനാട്ടുകര ഭാഗങ്ങളിലെ ന്യൂസ് അറിയാം*
https://chat.whatsapp.com/FqjXXmtHCkz4SeZLBPdO8R
*കടലുണ്ടി ഭാഗങ്ങളിലെ ന്യൂസ് അറിയാം*
https://chat.whatsapp.com/KZ70vtA5zTw15YXpQk5hcO
*കൊണ്ടോട്ടി പ്രദേശങ്ങളിലെ ന്യൂസ് അറിയാം*
https://chat.whatsapp.com/HxPo2L2KygY5hf55dhXUdp
*ബേപ്പൂർ ഭാഗങ്ങളിലെ ന്യൂസ് അറിയാം*
https://chat.whatsapp.com/LpyHkS59Qpm9tW2WmUR036
*facebook*
www.fb.com/kadalundilive
*instagram*
https://www.instagram.com/kozhikodeliveofficial
*youtube*
www.youtube.com/
*♡ ㅤ ❍ㅤ ⎙ㅤ ⌲*

18/03/2025

കുറ്റ്യാടി ചുരത്തിൽ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വിഡിയോ

⋙ *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* ⋘
═══18-03-2025-ചൊവ്വ ═══

കുറ്റ്യാടി | തൊട്ടിൽപാലം പക്രംതളം ചുരത്തിൽ കാർ യാത്രക്കാർക്കു നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. ഇതിനിടയിലാണ് വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ച് കാട്ടാന ഇവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്തത്. കാറിൽ കുത്തിയശേഷം കാട്ടാന തിരിഞ്ഞുപോകുകയായിരുന്നു. കാറിലുള്ളവർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. ആന കുത്താൻ വരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്നവർ പകർത്തിയിരുന്നു.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/FGomIJ7Imo83uZI2mpYdT8

കൊല്ലത്ത് കോളേജ് കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതം; പ്രതി മുഖം കറുത്ത തുണി കൊണ്ട് മറച്ചെത്തി, കുത്തിക്കൊന്ന് കാറെടുത്ത് ...
17/03/2025

കൊല്ലത്ത് കോളേജ് കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതം; പ്രതി മുഖം കറുത്ത തുണി കൊണ്ട് മറച്ചെത്തി, കുത്തിക്കൊന്ന് കാറെടുത്ത് പോയി, ശേഷം ട്രെയിനിന് മുന്നിലേക്ക്

⋙ *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔* ⋘
═══18-03-2025-ചൊവ്വ ═══

കൊല്ലം | കൊല്ലത്ത് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തന്നെയാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതെന്ന് പോലീസിന്റെ സ്ഥിരീകരണം. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസി(21)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എന്താണ് കൊലപാതകത്തിന് കാരണം എന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

വ്യക്തിപരമായ തര്‍ക്കമായിരിക്കാം ദാരുണകൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് വിവരം. തേജസ് രാജ് നേരത്തേയും ഈ വീട്ടിലേക്ക് വന്നിട്ടുള്ളതായാണ് വിവരം.

മുഖം മൂടുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. വീട്ടിലെത്തി ഫെബിനെ അക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പിതാവിനും കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന പെട്രോള്‍ മുറിയില്‍ ഒഴിച്ചു. ഇത് കണ്ട് കുത്തേറ്റ ഫെബിന്‍ തേജസ്സിനടുത്തേക്കെത്തിയപ്പോഴേക്കും അയാള്‍ പുറത്തേക്ക് ഓടി. പിന്നാലെ പോയ ഫെബിന്‍ മുറ്റത്ത് വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് നിന്ന് കാറുമായി രക്ഷപ്പെട്ട തേജസ്സ് വിവിധയിടങ്ങളില്‍ വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു പോയത്. ശേഷം ചെമ്മാന്‍ മുക്കില്‍ കാര്‍ ഉപേക്ഷിച്ച് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

പെട്ടെന്നുണ്ടായ പ്രകോപനമാണോ മറ്റെന്തെങ്കിലുമാണോ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് മരണങ്ങളും ബന്ധമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഒരാള്‍ മാത്രമാണോ കാറില്‍ ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.

ഇക്കാലത്തെ കുട്ടികള്‍ക്ക് എന്താണ് ജീവന്റെ വില മനസ്സിലാകാത്തതെന്നും കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.

വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് എന്ന 21 കാരനെ നീണ്ടകര സ്വദേശിയായ തേജസ് രാജ് എന്ന 24 കാരന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മിലും അറിയാമായിരുന്നു എന്ന കാര്യവും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു കൊലപാതകത്തിലേക്ക് നീങ്ങിയത് എന്തുകൊണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
»»«-©𝐊𝐎𝐙𝐇𝐈𝐊𝐎𝐃𝐄 𝐋𝐈🔻𝐄-»«
☆☆☆ _"വാർത്തയിലൂടെ വിശ്വാസം പകർന്ന 5 വർഷങ്ങൾ!"_☆☆☆
*_തുടർന്നുള്ള വാർത്തകൾക്ക്_* ⍢ https://chat.whatsapp.com/FGomIJ7Imo83uZI2mpYdT8

Address

Calicut

Alerts

Be the first to know and let us send you an email when Kozhikode live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kozhikode live:

Share