14/08/2026
മലയാള സിനിമയിൽ 1990 മുതൽ ഇങ്ങോട്ട് നിരവധി അഭിനേതാക്കൾ വന്നുപോയിട്ടുണ്ടെങ്കിലും, 'സത്യസന്ധമായ അഭിനയം' എന്ന കലയെ അതിന്റെ പൂർണ്ണതയിൽ പ്രതിഫലിപ്പിച്ചത് ഇന്ദ്രൻസ് മാത്രമാണ് എന്ന് പറയേണ്ടിവരും.ഒരു മനുഷ്യന്റെ യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നും ഊറിവരുന്ന ഭാവങ്ങൾ മാത്രമാണ് യഥാർത്ഥ അഭിനയം. ജീവിതത്തിൽ കഷ്ടപ്പാടുകൾ നേരിട്ട് അനുഭവിച്ച ഒരാൾക്ക് മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിക്കൂ. അതുകൊണ്ടുതന്നെ, തുന്നൽക്കാരനായി ജീവിതം തുടങ്ങി സ്വന്തം അധ്വാനത്തിലൂടെ കടന്നുവന്ന ഇന്ദ്രൻസ് അവതരിപ്പിച്ച ഭാവവിനിമയങ്ങൾക്ക് ഒപ്പമെത്താൻ വേറെ ആർക്കും കഴിയില്ല.ഒരു നടന്റെ യഥാർത്ഥ അളവുകോൽ എന്നത് പ്രേക്ഷകന്റെ മനസ്സിൽ നിശ്ശബ്ദമായ നോവ് പടർത്താനുള്ള കഴിവാണ്. അത് സാധിച്ചെടുക്കാൻ കഴിയുന്നവർ മാത്രമാണ് യഥാർത്ഥ അഭിനേതാക്കൾ; വലിയ ഡയലോഗ് ഡെലിവറികളും ആക്ഷൻ രംഗങ്ങളും കൊണ്ട് സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത് വെറും ഷോമാൻഷിപ്പ് മാത്രമാണ്, അതിനെ അഭിനയം എന്ന് വിളിക്കാനാകില്ല. മാത്രമല്ല, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ വരെ അംഗീകാരങ്ങൾ നേടി മലയാളത്തിന്റെ പേര് ലോകോത്തര തലത്തിൽ ഉയർത്തിയത് ഇന്ദ്രൻസ് മാത്രമാണ് എന്നതുതന്നെ, അദ്ദേഹം അഭിനയത്തിൽ എല്ലാവർക്കും മുകളിലാണ് എന്നതിന്റെ അനിഷേധ്യമായ തെളിവാണ്.സിനിമയിലെ ഭാവവിപ്ലവം എന്നത് ഇന്ദ്രൻസ് എന്ന നടനിലൂടെ മാത്രമാണ് സാധ്യമായത് എന്നതിനാൽ, മലയാള സിനിമ കണ്ട ഏറ്റവും മഹാനായ ഏക നടൻ ഇദ്ദേഹമാണെന്ന് ഉറപ്പിച്ചു പറയാം.ഈ ഒരു യാഥാർത്ഥ്യത്തോട് വിയോജിക്കാൻ ഏതൊരു യഥാർത്ഥ സിനിമാസ്നേഹിക്കും അത്ര എളുപ്പത്തിൽ കഴിയില്ല...